ഉപ്പും മുളകിലെ അശ്വതിയുടെ പ്രണയകഥയിലെ ട്വിസ്റ്റ് മുക്കുത്തി, അത് കണ്ടാണ് ഹരി വീട്ടിലേക്ക് വന്നത്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ഉപ്പും മുളകിലേക്ക് അടുത്തിടെയായിരുന്നു അശ്വതി നായരെത്തിയത്. പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അശ്വതിയുടെ വരവ്. ഏതാണ് ഈ പാവാടക്കാരിയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. ലച്ചുവിന് പകരമായല്ല തന്റെ വരവെന്നായിരുന്നു അശ്വതി പറഞ്ഞത്. സൂര്യ ടിവിയില്‍ പ്രോഗ്രാം പൊഡ്യൂസറായും സൂര്യ മ്യൂസിക്കില്‍ വിജെയായും പ്രവര്‍ത്തിച്ചിട്ടുണ്ട് അശ്വതി. സുഹൃത്ത് മുഖേനയായാണ് താരം ഉപ്പും മുളകിലേക്ക് എത്തിയത്.
ഉപ്പും മുളകും പോലൊരു പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നായിരുന്നു അശ്വതി പറഞ്ഞത്. തുടക്കത്തില്‍ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും പിന്നീട് മികച്ച പിന്തുണയായിരുന്നു താരം നേടിയത്. അഭിനയം മാത്രമല്ല നൃത്തത്തിലും സജീവമാണ് താരം. നൃത്താധ്യാപികയായ അമ്മയായിരുന്നു മകളേയും അതേ വഴിയിലേക്ക് കൈപിടിച്ച് കയറ്റിയത്. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പ്രണയവിവാഹമാണ് തന്റേത്. ഡാന്‍സ് കഴിഞ്ഞ് റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നതിനിടയില്‍ ഹരി അതുവഴി പോയിരുന്നു. അന്ന് തനിക്ക് മാത്രമേ ഇത്തരത്തിലുള്ള മൂക്കുത്തിയുണ്ടായിരുന്നുള്ളൂ. പറഞ്ഞുവരുന്നത് 5 വര്‍ഷം മുന്‍പത്തെ കഥയാണ് കേട്ടോ, ആരാണ് ഈ മുക്കൂത്തിക്കാരി എന്ന അന്വേഷണമായിരുന്നു പിന്നീട്. അങ്ങനെയാണ് അമ്മയെക്കുറിച്ചും നൃത്തം പഠിക്കുന്ന തന്നെക്കുറിച്ചും ഹരി അറിഞ്ഞത്. ഇതിന് ശേഷമായി വീട്ടിലേക്ക് ആലോചനയുമായി വരികയായിരുന്നു ഹരിയെന്നും അശ്വതി പറയുന്നു.

പ്രണയ വിവാഹത്തോടാണ് താല്‍പര്യം. വിവാഹ ശേഷം കൂടുതല്‍ ഫ്രീഡം ലഭിക്കുകയായിരുന്നു. രാത്രിയില്‍ പുറത്ത് പോവുന്ന കാര്യത്തിനായാലോ മറ്റെന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞാലോയെല്ലാം പുള്ളി കട്ട സപ്പോര്‍ട്ടാണ്. താന്‍ ഇത്രയും സന്തോഷത്തോടെ കാര്യങ്ങളെല്ലാം ചെയ്യുന്നതില്‍ പുള്ളിക്കും വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ അത്രയും വലുതാണ്.
അഭിനയിക്കാനായി വരുമ്പോള്‍ ആദ്യം ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും ഉപ്പും മുളകിലും ആണെന്നറിഞ്ഞതോടെ സമ്മതിക്കുകയായിരുന്നു. ഉപ്പും മുളകില്‍ എല്ലാവരുമായും നല്ല കൂട്ടാണ്. ഒരു കുടുംബം പോലെയാണ് എല്ലാവരും. ഇനി ഇതിനും ട്രോളുകള്‍ വരുമല്ലോ, അല്ലെങ്കിലേ ധാരാളം കിട്ടുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. താനെന്ത് ചെയ്താലും ട്രോളുകള്‍ വരും. അതൊക്കെ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും അശ്വതി പറയുന്നു.


Click it and Unblock the Notifications