ജൂഹി റുസ്തഗിയും അശ്വതി നായരും സാമ്യമില്ല, അങ്ങനെ കേള്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്ന് അശ്വതി

ഉപ്പും മുളകിലേക്ക് പൂജയെന്ന കഥാപാത്രം വന്നപ്പോള്‍ മുതല്‍ ലച്ചുവിന് പകരമായാണോ ഈ വരവെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പാവാടയണിഞ്ഞ് പാറമട വീട്ടിലേക്കെത്തിയ പെണ്‍കുട്ടി ആരാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. മുടിയന്റെ യൂട്യൂബ് ചാനല്‍ കണ്ട് ആരാധികയായി മാറിയ പൂജയുടെ വരവിന് വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഒരുവിഭാഗം ശക്തമായ പിന്തുണ നല്‍കി താരത്തെ ചേര്‍ത്ത് പിടിക്കുകയായിരുന്നു. താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നറിഞ്ഞിട്ടും ആ കഥാപാത്രത്തെ ഏറ്റെടുത്ത അശ്വതിക്ക് കൈയ്യടിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

പൂജയുടെ അഭിനയം ഓവറാണെന്നും ഇങ്ങനെയൊരു കഥാപാത്രത്തിന്റെ വരവ് വേണ്ടിയിരുന്നില്ലെന്നുമായിരുന്നു മറുവിഭാഗം പറഞ്ഞത്. പൂജയുടെ വരവോടെ ഉപ്പും മുളകും കാണാന്‍ താല്‍പര്യമില്ലാതെയായെന്നും ചിലര്‍ പറഞ്ഞിരുന്നു. തന്റെ വരവുമായി ബന്ധപ്പെട്ടുള്ള കമന്റുകളെല്ലാം കാണുന്നുണ്ടന്നായിരുന്നു അശ്വതി പറഞ്ഞത്. ഇടയ്ക്ക് പൂജയെ കാണാതായതോടെ ഉപ്പും മുളകില്‍ നിന്നും താരം അപ്രത്യക്ഷയായോ എന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം താരം തിരിച്ചെത്തുകയായിരുന്നു.

ഉപ്പും മുളകിലേക്കുള്ള വരവിനെക്കുറിച്ചും അതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. ജാംഗോ സ്പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ജൂഹിയേയും തന്നേയും താരതമ്യപ്പെടുത്തുന്നതില്‍ വിയോജിപ്പുകളുണ്ട് തനിക്കെന്നും താരം പറയുന്നു.

Juhi Rustagi

ജൂഹി റുസ്തഗിയുമായുള്ള താരതമ്യത്തെക്കുറിച്ചും അശ്വതിയോട് ചോദിച്ചിരുന്നു. താനും ജൂഹിയും തമ്മില്‍ സാമ്യമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അതേക്കുറിച്ചാണ് കേട്ടുകൊണ്ടിരിക്കുന്നത്. അതൊരു ഇഷ്യൂ തന്നെയായിട്ടുണ്ടെന്ന് തോന്നുന്നു. ജൂഹിയെ മാറ്റി അത് എടുത്താണ് അശ്വതി ചെയ്യുന്നതെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്. എന്നാല്‍ അങ്ങനെയല്ല.

ജൂഹിയുടെ സ്ഥാനം താന്‍ തട്ടിയെടുത്തെന്നായിരുന്നു പലരും പറഞ്ഞത്. അങ്ങനെയല്ല പൂജ ജയറാമായാണ് താന്‍ വന്നത്. പൂജ വന്നതാണ്. എനിക്ക് ജൂഹിയെപ്പോലെ എന്നെ തോന്നുന്നേയില്ല. അത് പോലെയാവാന്‍ താല്‍പര്യവുമില്ല. എനിക്ക് ഞാനായിരിക്കാനാണ് താ്ല്‍പര്യമെന്നും അശ്വതി പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അമ്പിളി പോലെയുള്ള സിനിമകളോട് താല്‍പര്യമുണ്ടെന്നായിരുന്നു അശ്വതി പറഞ്ഞത്. ആക്ഷനും ഗ്ലാമറുമൊക്കെയുള്ള വേഷങ്ങള്‍ ഇഷ്ടമില്ല. അഭിനയമില്ല മെയിന്‍. ഉപ്പും മുളകിലും നല്ലൊരു വൈബുണ്ടെന്നും അശ്വതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X