ഉപ്പും മുളകിലെ പൂജയുടെ ടാറ്റു രഹസ്യങ്ങള്‍, ദിവസങ്ങളോളം അച്ഛന്‍ മിണ്ടാതെ നിന്നിരുവെന്ന് അശ്വതി
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഉപ്പും മുളകും വിജയക്കുതിപ്പ് തുടരുകയാണ്. പരമ്പരയിലെ താരങ്ങളെല്ലാം ഇതിനകം തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിക്കഴിഞ്ഞവരാണ്. താരങ്ങളുടെ പേജിലും പരിപാടിയുടെ പേരിലും നിരവധി ഗ്രൂപ്പുകളും പേജുകളും സജീവമാണ്. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതല്‍ത്തന്നെ അതാത് ദിവസത്തെ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്. ഉപ്പും മുളകുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ലച്ചുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി റുസ്തഗി പിന്‍വാങ്ങിയതില്‍ ആരാധകരും അസ്വസ്ഥരായിരുന്നു. തന്റെ വിവാഹമല്ല കഥാപാത്രത്തിന്റെ വിവാഹമാണ് നടന്നതെന്നായിരുന്നു താരം പറഞ്ഞത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി അഭിനയത്തില്‍ നിന്നും മാറുന്നുവെന്നായിരുന്നു ജൂഹി പറഞ്ഞത്. ജൂഹിക്ക് പകരമായാണോ പുതിയ കഥാപാത്രത്തെ അവതരിപ്പിച്ച് അശ്വതി നായരെത്തിയതെന്നായിരുന്നു പലരും ചോദിച്ചത്. അത്തരത്തിലുള്ള വരവല്ല തന്റേതെന്ന് താരം പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു അശ്വതി ഉപ്പും മുളകും വിശേഷങ്ങളെക്കുറിച്ചും ടാറ്റു പ്രേമത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്.
സിനിമയില്‍ നിന്നും അവസരങ്ങള്‍ വരുമ്പോള്‍ അശ്വതി പ്രിഫര്‍ ചെയ്യുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്നും അവതാരക ചോദിച്ചിരുന്നു. ട്രാവല്‍ ബേസ്ഡ് സിനിമയാണെങ്കില്‍ ചെയ്യും. ആനിമല്‍, പെറ്റ്‌സ് ഒക്കെയുള്ള സിനിമയാണേലും ചെയ്യു. കുട്ടികളൊക്കെയുള്ള സിനിമയാണേലും ചെയ്യും. പട്ടികളെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അശ്വതി പറയുന്നു. അത് പോലെ തന്നെ ടാറ്റൂ ഒരുപാട് ഇഷ്ടമാണ്.

തനിക്ക് ടാറ്റു ഒരുപാട് ഇഷ്ടമാണെങ്കിലും അച്ഛന്‍ സമ്മതിക്കില്ല. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒറ്റയ്ക്ക് പോയി ചെയ്തതാണ് ടാറ്റു. ചെയ്തല്ലോ, ഇനി കുഴപ്പമുണ്ടാവില്ലെന്നായിരുന്നു കരുതിയത്. അത് മാറ്റാനൊന്നും പറ്റില്ലല്ലോ, എന്നാല്‍ അച്ഛന്‍ രണ്ടുമൂന്ന് ദിവസം മിണ്ടിയിട്ടുണ്ടായിരുന്നില്ല. ആ ഭാഗം കാണുമ്പോളെല്ലാം അച്ഛന് ദേഷ്യം വരും. ഓം ആയിരുന്നു ആദ്യത്തെ ടാറ്റു. ശിവഭക്തയാണ് താന്‍. ഓം മന്ത്രം പ്രാക്ടീസ് ചെയ്യാറുണ്ട്. ആ സിംപലും മന്ത്രവും ഒരുപാട് ഇഷ്ടമാണ്.
നാല് ടാറ്റുവുണ്ട് ശരീരത്തില്‍. കൈയ്യിലും കാലിലുമായാണ് ചെയ്തിട്ടുള്ളത്. ഇനിയും ചെയ്യാനാണ് ആഗ്രഹം. തന്നെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ ഡാന്‍സര്‍ എന്നാണ് താരം പറഞ്ഞത്. അമ്മ ഡാന്‍സ് ടീച്ചറാണ്. അമ്മയാണ് ഡാന്‍സ് പഠിപ്പിച്ചത്. ഇപ്പോഴും ഡാന്‍സ് ചെയ്യാറുണ്ട് താനെന്നും അശ്വതി പറയുന്നു. ഭരതനാട്യമൊക്കെ ചെയ്യാറുണ്ട്. വൈകാതെ തന്നെ വീഡിയോ പോസ്റ്റ് ചെയ്യും. യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പ്ലാനുണ്ട് തനിക്കെന്നും താരം പറയുന്നു.


Click it and Unblock the Notifications