ലച്ചുവിനെപ്പോലെ നാടന്‍ലുക്കില്‍ അതീവ സുന്ദരിയായി ജൂഹി റുസ്തഗി, സാരിയണിഞ്ഞുള്ള ചിത്രം വൈറല്‍
ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ജൂഹി റുസ്തഗിയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടക്കാലത്ത് മാറി നിന്ന താരം അടുത്തിടെയായിരുന്നു തിരിച്ചെത്തിയത്. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. വെള്ളിമൂങ്ങയെന്ന് പറഞ്ഞ് മുടിയനും സംഘവും ലച്ചുവിനെ കളിയാക്കാറുണ്ടായിരുന്നു. എഴുത്തിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ചിരുന്നു ലച്ചു. ലച്ചുവിന്റെ കവിത വായിച്ച് കളിയാക്കാറുണ്ട് എല്ലാവരും.
വിവാഹത്തോടെയായിരുന്നു ലച്ചുവെന്ന കഥാപാത്രം ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷമായത്. എന്നാണ് ലച്ചു തിരിച്ച് വരുന്നതെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. ഉപ്പും മുളകിലെ ലച്ചുവിന്റെയാണ് വിവാഹമെന്നും താനല്ല വിവാഹിതയാവാന്‍ പോവുന്നതെന്നുമായിരുന്നു ജൂഹി പറഞ്ഞത്. വിവാഹ ശേഷവും ലച്ചു പരമ്പരയിലുണ്ടാവുമെന്നായിരുന്നു അണിയറപ്രവര്‍ത്തകരും പറഞ്ഞതെങ്കിലും താരം പിന്‍വാങ്ങുകയായിരുന്നു. ഉപ്പും മുളകില്‍ നിന്നും പിന്‍മാറുകയാണെന്ന് വ്യക്തമാക്കി ജൂഹി എത്തിയിരുന്നു.
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നായിരുന്നു ജൂഹി പറഞ്ഞത്. യാത്രകള്‍ നടത്തുന്നുണ്ടെന്നും യാത്ര വിശേഷങ്ങള്‍ വീഡിയോയിലൂടെ പങ്കുവെക്കുമെന്നും താരം പറഞ്ഞിരുന്നു. പ്രതിശ്രുത വരനായ റോവിനൊപ്പമുള്ള യാത്രാവീഡിയോകളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. മ്യൂസിക് ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ജൂഹിയും റോവിനും പരിചയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടക്കത്തില്‍ എതിര്‍പ്പുകളായിരുന്നുവെങ്കിലും പിന്നീട് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹി റുസ്തഗിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രവുമായാണ് താരമെത്തിയത്. നാളുകള്‍ക്ക് ശേഷമായാണ് താരത്തെ നാടന്‍ ലുക്കില്‍ കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. ഫോട്ടോ കിടുക്കിയെന്നും ലച്ചുവിനെപ്പോലെ തന്നെ നാടനായിട്ടുണ്ട് ജൂഹിയുമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
ഉപ്പും മുളകില്‍ ഇടക്കാലത്ത് സാരിയിലായിരുന്നു ലച്ചു പ്രത്യക്ഷപ്പെട്ടത്. അങ്കന്‍വാടിയില്‍ ജോലി ലഭിച്ചതിന് ശേഷം സാരിയണിഞ്ഞായിരുന്നു ലച്ചു എത്തിയത്. സാരിയിലുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ആ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോയെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.


Click it and Unblock the Notifications











