പൊന്നോമനയ്ക്ക് പിറന്നാൾ; കുട്ടികളേക്കാളും കുസൃതി കാട്ടി ഉർവശി; ഒപ്പം ചേർന്ന് കുഞ്ഞാറ്റയും
മലയാളികളുടെ മനസ്സിൽ എന്നും വലിയ സ്ഥാനമുള്ള നടിയാണ് ഉർവശി. ഉർവശിക്ക് ലഭിച്ചത്രയും ശ്രദ്ധേയ വേഷങ്ങൾ മലയാള സിനിമയിൽ മറ്റൊരു നായിക നടിക്കും ലഭിച്ചിട്ടില്ല. 54 കാരിയായ ഉർവശി ഇന്നും കരിയറിൽ സജീവമാണ്. എൺപതുകളിലെയും തൊണ്ണൂറുകളിലെ മിക്ക നായികമാർക്കും പിൽക്കാലത്ത് പഴയ താരത്തിളക്കം നഷ്ടപ്പെട്ടെങ്കിലും ഉർവശിയുടെ കാര്യത്തിൽ അങ്ങനെയുണ്ടായില്ല. ശ്രദ്ധേയമായ വേഷങ്ങൾ നടിയെ തേടി നിരന്തരം വന്നു.
അടുത്തിടെയാണ് ഉർവശി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. പൊതുവെ ഇതിലൊന്നും താൽപര്യമില്ലാത്ത താൻ ആരാധകരുടെയും സുഹൃത്തുക്കളുടെയും നിർബന്ധം കൊണ്ടാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതെന്ന് ഉർവശി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകൻ ഇഷാൻ പ്രജാപതിയുടെ പിറന്നാൾ ദിനത്തിൽ ഉർവശി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കുകയാണ് ഇഷാൻ. അച്ഛൻ ശിവപ്രസാദിനെയും ഒപ്പം കാണാം.

മകൻ കേക്ക് മുറിച്ച് ആദ്യം അമ്മ ഉർവശിക്കാണ് നൽകാൻ നോക്കിയത്. എന്നാൽ ഉർവശി മകന് ആദ്യം മധുരം നൽകി. കുട്ടികളെ പോലെ കേക്ക് മകന്റെ മുഖത്ത് തേച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഉർവശിയുടെ ആദ്യ ബന്ധത്തിലെ മകൾ കുഞ്ഞാറ്റ വീഡിയോ കോളിലൂടെ സന്തോഷത്തിൽ പങ്കുചേർന്നു. അർധ സഹോദരന് പിറന്നാൾ ആശംസകൾ കുഞ്ഞാറ്റ അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് സഹോദരന് ഉർവശി ആശംസകൾ അറിയിച്ചത്.
അടുത്തിടെ കുഞ്ഞാറ്റയ്ക്കും ഇഷാനും ഒപ്പം ഇരിക്കുന്ന ഫോട്ടോയും ഉർവശി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അച്ഛൻ മനോജ് കെ ജയനൊപ്പമാണ് കുഞ്ഞാറ്റ താമസിക്കുന്നത്. അതേസമയം അമ്മയെ കാണാൻ ഇടയ്ക്കിടെ എത്താറുണ്ട്.
മകൻ പിറന്നപ്പോൾ അവനെ കൊഞ്ചിക്കാൻ ആദ്യം ഓടിയെത്തിയത് മകൾ കുഞ്ഞാറ്റയാണെന്ന് ഉർവശി മുമ്പ് പറഞ്ഞിട്ടുണ്ട്. ഉർവശിയുടെ രണ്ട് മക്കളും പരസ്പര സ്നേഹത്തോടെ കഴിയണമെന്ന് ഭർത്താവ് ശിവപ്രസാദിന് നിർബന്ധമുണ്ട്.

മകന്റെ പേരിടലും ചോറൂണും നടത്തുന്നത് കുഞ്ഞാറ്റയായിരിക്കണമെന്ന് തനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അവനെപ്പോഴും കൂട്ടായി കുഞ്ഞാറ്റയും സഹോദരങ്ങളും ഉണ്ടാകണം. അവർ തമ്മിലുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് നമ്മളാണെന്ന് മുമ്പൊരിക്കൽ ശിവപ്രസാദ് പറഞ്ഞിട്ടുണ്ട്. നടൻ മനോജ് കെ ജയനാണ് ഉർവശിയുടെ ആദ്യ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2008 ൽ വേർപിരിഞ്ഞു.
മകളുടെ സംരക്ഷണാവകാശം സംബന്ധിച്ച് ഉർവശിക്കും മനോജ് കെ ജയനുമിടയിൽ തർക്കം ഉണ്ടായിട്ടുണ്ട്. അച്ഛനൊപ്പം പോകാനാണ് അന്ന് കുഞ്ഞാറ്റ തീരുമാനിച്ചത്. വിവാഹമോചന സമയം ഉർവശിയുടെ ജീവിതത്തിലെ മോശം കാലഘട്ടമായിരുന്നു. എന്നാൽ പ്രശ്നങ്ങളെല്ലാം അവസാനിച്ച് ഇന്ന് കുടുംബത്തോടൊപ്പം ചെന്നെെയിൽ സന്തോഷകരമായി ജീവിക്കുകയാണ് ഉർവശി. സിനിമാ കരിയറിന് വലിയ പിന്തുണ ഭർത്താവ് ശിവപ്രസാദ് നൽകുന്നുണ്ട്.
തമിഴ്, മലയാളം സിനിമകളിൽ ഉർവശി ഇന്ന് സജീവമാണ്. അപ്പാത്തെയാണ് അടുത്തിടെ പുറത്തിറങ്ങിയ ഉർവശി ചിത്രം. പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്തത്. ജലധാര പമ്പ്സെറ്റാണ് മലയാളത്തിൽ റിലീസിനൊരുങ്ങുന്ന സിനിമ. ഉർവശി, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്നത്. തമിഴിൽ സഹനായിക വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ നടി ശ്രദ്ധാലുവാണ്. തനിക്ക് പ്രാധാന്യമുള്ള വേഷം ലഭിക്കുന്ന സിനിമകളേ ഉർവശി ചെയ്യാറുള്ളൂ. ഉർവശിയുടെ സിനിമകളിൽ പ്രേക്ഷകർക്ക് എന്നും പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications











