'തൊണ്ടിമുതലും ദൃക്സാക്ഷിയിലും അഭിനയിക്കേണ്ടിയിരുന്നത് ഞങ്ങൾ; സിനിമയ്ക്ക് സംഭവിച്ചത്'

മലയാള സിനിമയിൽ ഉർവശി ലഭിച്ച അത്രയും ശ്രദ്ധേയ വേഷങ്ങൾ മറ്റൊരു നായിക നടിക്കും ലഭിച്ചിട്ടില്ല. അഭിനയ മികവ് കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ ഉർവശി മലയാളത്തിലെ പ്ര​ഗൽഭ സംവിധായകരുടെ പ്രിയപ്പെട്ട നടിയാണ്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ സംവിധായകർ ഉർവശിയുടെ അഭിനയമികവിനെ പ്രശംസിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാറുകളുടെ നിഴലിൽ നിൽക്കുന്ന നായികയല്ല താനെന്ന് മുമ്പൊരിക്കൽ ഉർവശി തുറന്ന് പറഞ്ഞിട്ടുമുണ്ട്.

എൺപതുകളിലെയും തൊണ്ണൂറുകളിലെയും മിക്ക നായികമാരും പിന്നീട് പ്രധാന്യം കുറഞ്ഞ വേഷ​ങ്ങളിലേക്ക് മാറിയെങ്കിലും ഉർവശി അതിന് തയ്യാറായില്ല. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിൽ മാത്രമാണ് ഉർവശി അഭിനയിച്ചത്. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി എന്നീ സിനിമകളിൽ അമ്മ വേഷങ്ങളിലാണ് നടി അഭിനയിച്ചത്. എന്നാൽ ഈ സിനിമകളിലെ കേന്ദ്ര കഥാപാത്രം ഉർവശിയായിരുന്നു.

Urvashi, Indrans

അമ്മ വേഷങ്ങളിലും താരമൂല്യം ലഭിക്കുന്ന നടി തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ അപൂർവകാഴ്ചയാണ്. ജലധാര പമ്പ് സെറ്റ് ആണ് ഉർവശിയുടെ പുതിയ സിനിമ. ഇന്ദ്രൻസിനൊപ്പമാണ് ചിത്രത്തിൽ നടി അഭിനയിക്കുന്നത്. ഇന്ദ്രൻസിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഉർവശിയിപ്പോൾ. ഒപ്പം നടക്കാതെ പോയ ഒരു സിനിമയെക്കുറിച്ചും നടി സംസാരിച്ചു. മൈൽസ്റ്റോൺ‌ മേക്കേർസിനോടാണ് പ്രതികരണം.

ഇന്ദ്രൻ ചേട്ടൻ എന്റെ പേഴ്സണൽ കോസ്റ്റ്യൂമറെ പോലെ കുറേ സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. ഭരതേട്ടന്റെ സിനിമയിലൂടെയാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെട്ടതെന്നാണ് എന്റെ ഓർമ്മ. കുറേ സിനിമകളിൽ അങ്ങനെ വർക്ക് ചെയ്തിട്ടുണ്ട്. അന്നും ഇന്നും സ്വഭാവത്തിലൊന്നും ഇന്ദ്രൻ ചേട്ടന് ഒരു മാറ്റവും ഇല്ല. കുറേക്കാലത്തിന് ശേഷം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലാണ് ഞാൻ കമ്മിറ്റ് ചെയ്തത്. അന്ന് അതിന്റെ കഥയ്ക്ക് കുറേ മാറ്റം ഉണ്ടായിരുന്നു.

Urvashi, Indrans

സെക്കന്റ് ഹാഫൊക്കെ തൊണ്ടിമുതൽ പോലെ തന്നെയായിരുന്നു. ഇന്ദ്രൻ ചേട്ടനും ഞാനുമാണ് ആ സിനിമ ചെയ്യാനിരുന്നത്. അന്ന് അത് കേട്ട എല്ലാവരും അയ്യോ, ഇന്ദ്രൻസ് ജോഡിയായി ശരിയാകുമോ എന്ന് ചോദിച്ചു.
ആ കഥാപാത്രത്തിന് അനുയോജ്യൻ ഇന്ദ്രൻ ചേട്ടനാണ്, അല്ലാതെ സിനിമയിൽ ഇന്ന ആളുടെ കൂടെ ഈ ആളുകളേ അഭിനയിക്കാവൂ എന്ന് ആരും എഴുതി വെച്ചിട്ടില്ലല്ലോ എന്നാണ് ഞാൻ ചോദിച്ചത്.

പക്ഷെ ഞാൻ അപ്പോൾ ​ഗർഭിണിയായി. നാല് വർഷം കാത്ത് നിന്നു. പിന്നെ എനിക്ക് വരാൻ താൽപര്യം ഉണ്ടായിരുന്നില്ല. മോൻ തീരെ ചെറുതാണ്. അങ്ങനെ അത് മറ്റൊരു പ്രൊജക്ടായി. പിന്നീട് ഇന്ദ്രൻ ചേട്ടന്റെ കരിയർ വളർച്ച ഞാൻ കണ്ടു. നാട്ടിൻ പുറത്തെ കഥാപാത്രങ്ങൾ ചെയ്യാനുള്ള അനുഭവം അദ്ദേഹത്തിനുണ്ടെന്നും ഉർവശി അഭിപ്രായപ്പെട്ടു.

2017 ലാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും പുറത്തിറങ്ങിയത്. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. 2021 ൽ പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലും ഇന്ദ്രൻസിന്റെ ജോഡിയായി ഉർവശിയെയാണ് ആദ്യം പരി​ഗണിച്ചത്.

എന്നാൽ ചില കാരണങ്ങളാൽ നടിക്ക് ഈ സിനിമ ചെയ്യാൻ സാധിച്ചില്ല. ഒടുവിൽ നടി മഞ്ജു പിള്ളയാണ് ഈ വേഷം ചെയ്തത്. കാത്തിരുന്ന കൂട്ടുകെട്ട് ജലധാര പമ്പ്സെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്ലർ പുറത്ത് വന്നത്.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X