കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പം ഉർവശി; 'അമ്മയും മക്കളും മനസ് നിറച്ചു'; സന്തോഷത്തിൽ ആരാധകർ

സിനിമാ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനമുള്ള നടിയാണ് ഉർവശി. ഉർവശിക്ക് ലഭിച്ചത്രയും വ്യത്യസ്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ മറ്റൊരു നായിക നടിക്കും ലഭിച്ചിട്ടില്ല. അന്നും ഇന്നും ഉർവശിക്കുള്ള ജനസ്വീകാര്യതയിൽ കുറവും വന്നിട്ടില്ല. മിഥുനം, ഭരതം, പൊൻമുട്ടയിടുന്ന താറാവ്, സ്ഫടികം, അച്ചുവിന്റെ അമ്മ തുടങ്ങി നിരവധി സിനിമകളിൽ ഉർവശി മികച്ച പ്രകടനം കാഴ്ച വെച്ചു.

തമിഴിൽ സഹനടിയായി അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിൽ സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ഉർവശി ശ്രദ്ധാലുവാണ്. തനിക്ക് പ്രാധാന്യമുള്ള സിനിമകളേ ചെയ്യൂ എന്ന് നടി നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. ചാൾസ് എന്റർപ്രൈസസാണ് ഉർവശിയുടെ ഏറ്റവും പുതിയ മലയാള സിനിമ.

 Urvashi

കഴിഞ്ഞ ദിവസമാണ് ഉർവശി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയത്. സഹപ്രവർത്തകരെല്ലാം സോഷ്യൽ മീഡിയയിൽ‌ സജീവമായപ്പോഴും ഉർവശി ഇതിൽ നിന്നെല്ലാം മാറിനിൽക്കുകയായിരുന്നു. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിലേക്ക് കടന്ന് വരാൻ ഉർവശിയും തീരുമാനിച്ചു. സുഹൃത്തുക്കളുടെയും ആരാധകരുടെയും ആവശ്യപ്രകാരമാണ് തീരുമാനമെന്ന് നടി പറയുന്നു.

ഭർത്താവ് ശിവപ്രസാദിനും മകനുമാെപ്പമുള്ള ഫോട്ടോയാണ് ഉർവശി ആദ്യം പങ്കുവെച്ചത്. നടി പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മകൾ കുഞ്ഞാറ്റയ്ക്കും മകൻ ഇഷാനുമാെപ്പമുള്ള ഫോട്ടോയാണിത്. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. ഉർവശിയെ മക്കൾക്കൊപ്പം കണ്ടതിൽ സന്തോഷമെന്നും അമ്മയും മക്കളും മനസ് നിറച്ചെന്നും ആരാധകർ കമന്റ് ചെയ്തു.

 Urvashi

ഉർവശിയുടെ രണ്ട് വിവാഹ ബന്ധങ്ങളിലെ മക്കളാണ് കുഞ്ഞാറ്റയും ഇഷാനും. മനോജ് കെ ജയനായിരുന്നു ഉർവശിയുടെ ആദ്യ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇവർ 2008 ൽ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ജനിച്ച മകളാണ് കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി. മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹമോചനം അക്കാലത്ത് ഏറെ ചർച്ചയായി. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ച് ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. അച്ഛനൊപ്പം പോവാനാണ് അന്ന് കുഞ്ഞാറ്റ തീരുമാനിച്ചത്.

മാധ്യമങ്ങളിൽ മനോജ് കെ ജയൻ ഉർവശിക്കെതിരെ ആരോപണങ്ങളും ഉന്നയിച്ചു. ഉർവശിയുടെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു ഇത്. 2013 ലാണ് രണ്ടാമതൊരു വിവാഹത്തിന് ഉർവശി തയ്യാറാവുന്നത്. ഭർത്താവ് ശിവപ്രസാദിനൊപ്പം ചെന്നെെയിലാണ് ഉർവശി താമസിക്കുന്നത്. ഇഷാൻ പ്രജാപതി എന്നാണ് മകന്റെ മുഴുവൻ പേര്. ഇഷാനും കുഞ്ഞാറ്റയും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് ശിവപ്രസാദ് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

ഇഷാൻ പ്രജാപതി എന്ന് മകന് പേരിട്ടത് കുഞ്ഞാറ്റയാണ്. മകന്റെ പേരിടലും ചോറൂണും നടത്തുന്നത് കുഞ്ഞാറ്റയായിരിക്കണമെന്ന് എന്റെ നിർബന്ധമായിരുന്നു. അവനെപ്പോഴും കൂട്ടായി കുഞ്ഞാറ്റയും സഹോദരങ്ങളുമുണ്ടാവണം. അവർ തമ്മിലുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് നമ്മളാണെന്നും ശിവപ്രസാദ് അന്ന് പറഞ്ഞു. തനിക്ക് മകൻ പിറന്നപ്പോൾ അവനെ കൊഞ്ചിക്കാൻ ആദ്യം ഓടിയെത്തിയത് കുഞ്ഞാറ്റയാണെന്ന് ഉർവശിയും പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഉർവശിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും അന്ന് ശിവപ്രസാദ് സംസാരിച്ചു. ഉർവശിയെയും അവരുടെ പ്രൊഫഷനെയും നന്നായി മനസ്സിലാവും. സിനിമയെക്കുറിച്ച് അറിയാതെ കൃത്യം അഞ്ച് മണിക്ക് വീട്ടിലെത്തണം എന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. ഒരു കുടുംബത്തിലെ ഏത് അകൽച്ചയും പരസ്പരം മനസ്സിലാക്കിയാൽ തീരാവുന്നത് മാത്രമാണെന്നും ശിവപ്രസാദ് വ്യക്തമാക്കി.

മനോജ് കെ ജയനും രണ്ടാമതൊരു വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുന്നു. ആശയാണ് മനോജ് കെ ജയന്റെ ഭാര്യ. ഈ ബന്ധത്തിൽ ഒരു മകനും മനോജ് കെ ജയനുണ്ട്. ഉർവശിയുമായി തനിക്ക് ശത്രുതയില്ലെന്ന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയൻ വ്യക്തമാക്കിയിട്ടുണ്ട്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X