For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താളം പിടിക്കാൻ പോലും ഭർത്താവ് സമ്മതിച്ചില്ല; ​ഞാനൊരുപാട് കരഞ്ഞു; വികാരഭരിതയായി ​ഗൗതമിയും

  |

  മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമുള്ള ​ഗായിക ആണ് വൈക്കം വിജയലക്ഷ്മി. കാഴ്ചാ പരിമിതികളെ മറികടന്ന് സം​ഗീത ലോകത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വൈക്കം വിജയലക്ഷ്മി ഇന്ന് നിരവധി പേർക്ക് പ്രചോദനമാണ്. സെല്ലുലോയ്ഡ്, വടക്കൻസെൽഫി തുടങ്ങിയ സിനിമകളിലെ ​ഗാനങ്ങളിലൂടെയാണ് മലയാളത്തിൽ വലിയ പ്രശസ്തിയിലേക്ക് വൈക്കം വിജയലക്ഷ്മി എത്തുന്നത്.

  മലയാളത്തിന് പുറമെ തമിഴിലും ​ഗായിക സുപരിചിതയാണ്. വ്യക്തി ജീവിതത്തിൽ പല പ്രതിസന്ധികളും വൈക്കം വിജയലക്ഷ്മിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹം ബന്ധം പരാജയപ്പെട്ടതായിരുന്നു ഇതിലൊന്ന്. ബഹ്റിനിൽ നിന്നുള്ള സന്തോഷ് എന്നയാളുമായിട്ട് വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

  Also Read: ദിലീപേട്ടന് വേണ്ടി ഞങ്ങളിറങ്ങി; ഫാൻസ് അസോസിയേഷനോട് അദ്ദേഹത്തിന് തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് ആരാധകര്‍

  വരൻ തന്റെ കരിയറിനെ ഇല്ലാതാക്കുന്നെന്ന് ആരോപിച്ച വൈക്കം വിജയ ലക്ഷ്മി ഈ വിവാഹം വേണ്ടെന്ന് വെച്ചു. പിന്നീട് ‌2018 ലായിരുന്നു വൈക്കം വിജയലക്ഷ്മിയും മിമിക്രി ആർട്ടിസ്റ്റ് ആയ എൻ അനൂപിനെ വിവാഹം കഴിക്കുന്നത്. 2021 ൽ ഈ വിവാഹ ബന്ധം വേർപിരിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സങ്കടങ്ങളെ പറ്റി നടി ​ഗൗതമിയോട് സംസാരിച്ചിരിക്കുകയാണ് ​ഗായിക. ​ഗൗതമി അവതാരക ആയെത്തുന്ന സിനിഉലകം ചാനലിലെ പരിപാടിയിലാണ് വൈക്കം വിജയലക്ഷ്മി മനസ്സ് തുറന്നത്.

  Also Read: എനിക്ക് മാപ്പ് തരണം, നിങ്ങളെക്കുറിച്ചൊരു റൂമര്‍ ഞാന്‍ പറഞ്ഞു പരത്തി! ആ ആരാധകനെ മറക്കില്ലെന്ന് അമല

  എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് താൻ വിവാഹ ബന്ധം വേർപെടുത്തിയതെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു. തന്റെ സ്വന്തം തീരുമാനമായിരുന്നു അതെന്നും ​ഗായിക വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് വൈക്കം വിജയ ലക്ഷ്മിയുടെ വാക്കുകൾ.

  'സ്നേഹമെന്നാൽ ആത്മാർത്ഥമായിരിക്കണം. മുൻ ഭർത്താവ് സം​ഗീതത്തെ നിരുത്സാഹപ്പെടുത്തി. എന്ത് ചെയ്താലും നെ​ഗറ്റീവ് ആണ് പറയുക. കൈ കൊട്ടുന്നത്, താളം പിടിക്കുന്നത് ഒന്നും ഇഷ്ടമല്ല. ഇത്ര മണിക്കൂർ പാടാം, അതിന് ശേഷം പാടാൻ പറ്റില്ലെന്ന് പറയും. സാഡിസ്റ്റ് ആയിരുന്നു. ഞാൻ എപ്പോഴും കരയുമായിരുന്നു. അച്ഛനെയും അമ്മയെയും എന്റെയടുത്ത് നിന്ന് പിരിക്കാൻ‌ നോക്കി. അതൊന്നും എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. എല്ലാം അറിഞ്ഞല്ലേ കല്യാണം കഴിച്ചതെന്ന് ഞാൻ ചോദിച്ചു'

  'നിങ്ങളുടെ കൂടെ കഴിയാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ആ തീരുമാനം ഞാനെടുത്തതായിരുന്നു. ആരും എന്നോട് പറഞ്ഞതല്ല. എല്ലാം സഹിച്ച് കഴിയേണ്ട ആവശ്യം ഇല്ല. സം​ഗീതത്തിനാണ് പ്രാധാന്യം. സം​ഗീതവും സന്തോഷവും. അതില്ലാത്തിടത്ത് സഹിച്ച് ജീവിക്കേണ്ട കാര്യമില്ല. അത് വിടണം'

  'പല്ലിന് കേട് വന്നാൽ ഒരു പരിധി വരെ സഹിക്കും. വളരെ വേദനിച്ചാൽ ആ പല്ല് പറിച്ച് കളയണം,' വൈക്കം വിജയലക്ഷ്മി പറഞ്ഞു.​ 'ആളുകൾ എന്ത് വിചാരിക്കും എന്ന് ഞാൻ ആലോചിക്കാറില്ല. എന്ത് വിചാരിച്ചാൽ എന്താണ്'

  നമ്മളുടെ ജീവിതം അല്ലേ. കുറച്ച് അഡ്ജസ്റ്റ് ചെയ്യ് എന്ന് അമ്മ പറയുമായിരുന്നു. എനിക്ക് പറ്റുന്നില്ലെന്ന് ഞാൻ പറഞ്ഞു. നമ്മളുടെ സ്വാതന്ത്ര്യം നമ്മളുടെ കൈയിലാണെന്നും വിജയലക്ഷ്മി പറഞ്ഞു. ഗായികയുടെ വാക്കുകൾ വൈകാരികമായാണ് ​ഗൗതമി കേട്ടത്. വിജയലക്ഷ്മി സംസാരിക്കുന്നതിനിടെ ​ഗൗതമി കൈയടിക്കുകയും നിങ്ങ​ളെടുത്ത തീരുമാനമാണ് ശരിയെന്ന് പറയുകയും ചെയ്തു. വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കളെ കൈ കൂപ്പി നമസ്കരിക്കുന്നെന്നും ​ഗൗതമി വ്യക്തമാക്കി.

  Read more about: vaikom vijayalakshmi
  English summary
  Viral; Vaikom Vijayalakshmi Open Up About Her Failed Marriage Life; Gautami Gets Emotional
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X