'ജയ്ക്കൊപ്പം ലിവിം​ഗ് ടുദെറിൽ; വീട് വിട്ടു'; വളരെ ചീപ്പായിപ്പോയെന്ന് വാണി ഭോജൻ; ​സത്യാവസ്ഥയെന്തെന്ന് നടി

തമിഴ് സിനിമയിൽ ചെറിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജയ് സമ്പത്ത്. എങ്കെയും എപ്പോതും, രാജാ റാണി, സുബ്രമണ്യപുരം തുടങ്ങിയ സിനിമകളിലാണ് നടൻ ശ്രദ്ധേയ വേഷം ചെയ്തത്. നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ തമിഴകത്തെ വലിയ താരമായി ജയ് മാറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നടൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരുപിടി സിനിമകൾ പരാജയപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി കരിയറിന്റെ മോശം സമയത്താണ് ജയ് ഉള്ളത്.

ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചതും നടന് തിരിച്ചടിയായി. ഭ​ഗവതി എന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് ജയ് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. 2007 ൽ വെങ്കട്ട് പ്രഭുവിന്റെ ചെന്നെെ 600028 എന്ന സിനിമയിൽ നായക വേഷത്തിൽ നടനെത്തി. സ്പോർട്സ് പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയായിരുന്നു ഇത്. സുബ്രമണ്യപുരം എന്ന സിനിമയിലെ
വേഷമാണ് കരിയറിൽ വഴിത്തിരിവാകുന്നത്.

ഇതിനിടെ നടന്റെ വ്യക്തി ജീവിതവും വാർത്തകളിൽ നിറഞ്ഞിരുന്നു. നടൻ ഇസ്ലാം മതം സ്വീകരിച്ചെന്നായിരുന്നു അഭ്യൂഹം. ഇക്കാര്യത്തിൽ നടൻ വിശദീകരണവും നൽകി. മതം മാറിയിട്ടില്ല, പക്ഷെ കുറച്ച് കാലമായി താൻ ഇസ്ലാം മത വിശ്വാസം പിന്തുടരുന്നെന്ന് ജയ് തുറന്ന് പറഞ്ഞു.

Vani Bhojan

അടുത്തിടെയായി ജയ് ഒരു നടിക്കൊപ്പം പ്രണയത്തിലാണെന്നും രണ്ട് പേരും ലിവിം​ഗ് ടു​ഗെദറിലാണെന്നും ​ഗോസിപ്പ് വന്നിരുന്നു. ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തേക്ക് വന്ന വാണി ഭോജനുമായി ചേർത്താണ് ​അഭ്യൂഹം വന്നത്. നാളുകളായി പ്രചരിക്കുന്ന ഈ ​ഗോസിപ്പിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി വാണി ഭോജനിപ്പോൾ.

തീർത്തും തെറ്റായ വാർത്തയാണിതെന്നും ​ഗോസിപ്പ് തന്നെ അസ്വസ്ഥമാക്കിയെന്നും വാണി ഭോജൻ തുറന്ന് പറഞ്ഞു. ഇതേപറ്റി ജയ്നോട് സംസാരിച്ചിരുന്നു. ഞാനും ജയും പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്കത് കുഴപ്പമില്ലായിരുന്നു. പക്ഷെ ഞങ്ങൾ ലിവിം​ഗ് റിലേഷൻഷിപ്പിലാണെന്ന് എഴുതിയത് ചീപ്പായിപ്പോയി. ഞാനൊരു ലോണെടുത്ത് വീട് വെച്ചു. ആ വീട്ടിലാണ് കഴിയുന്നത്.

Vani Bhojan, Jai

ഞാൻ മറ്റൊരാളുടെ വീട്ടിൽ ലിവിം​ഗ് റിലേഷൻഷിപ്പിലാണെന്ന് എന്നോട് പറയുന്നത് മോശമാണെന്നും വാണി ഭോജൻ പറഞ്ഞു. സെങ്കളം എന്ന വെബ് സീരിസിലാണ് നടി അടുത്തിടെ അഭിനയിച്ചത്. സീരീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് വാണി ഭോജൻ. തമിഴ്, തെലുങ്ക് സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് വാണി ഭോജൻ.

നേരത്തെ നടി അഞ്ജലിയുമായി ജയ് പ്രണയത്തിലാണെന്നും അഭ്യൂഹം വന്നിരുന്നു. ​ഗോസിപ്പ് വ്യാപകമായി പ്രചരിച്ചതോടെ അടുത്തിടെ ഇതിൽ അഞ്ജലി തന്നെ വ്യക്തത വരുത്തി. തെറ്റായ വാർത്തകളാണിതെന്നായിരുന്നു അഞ്ജലി വ്യക്തമാക്കിയത്. ഇരുവരും എങ്കെയും എപ്പോതും എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നയൻതാരയ്ക്കൊപ്പം പുതിയ സിനിമയിൽ ജയ് അഭിനയിക്കുന്നുണ്ട്.

പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയിൽ സത്യരാജും ഒരു വേഷം ചെയ്യുന്നു. രാജാ റാണി എന്ന സിനിമയിൽ ജയും നയൻതാരയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അറ്റ്ലി സംവിധാനം ചെയ്ത സിനിമ വൻ ഹിറ്റായിരുന്നു. കരിയറിൽ മികച്ചൊരു തിരിച്ച് വരവ് ജയ്ക്ക് അനാവാര്യമായിരിക്കുകയാണ്. 38 കാരനായ ജയ് ഇപ്പോഴും അവിവാഹിതനാണ്.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ​ഗോസിപ്പ് പരക്കാറുണ്ടെങ്കിലും നടൻ പൊതുവെ ഇതിനോടൊപ്പം പ്രതികരിക്കാരില്ല. 2009 ൽ ജയ് നടത്തിയ
പ്രസ്താവന വിവാദമായിരുന്നു. അന്ന് നടന്റെ വരാനിരിക്കുന്ന സിനിമകളിൽ ചിലത് വിജയിക്കില്ലെന്ന് നടൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ നിർമാതാക്കളുടെ സംഘടന രം​ഗത്ത് വരികയും ചെയ്തു.

More from Filmibeat

Read more about: jai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X