അവൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയാൽ നിങ്ങൾക്കെന്താണ്, ഒരുപക്ഷെ പ്രശ്നങ്ങളുണ്ടാകാം; നയൻതാരയെക്കുറിച്ച് വനിത

അമ്മയായ ശേഷം സിനിമകളിലേക്ക് മാത്രം ശ്രദ്ധ നൽകാൻ നയൻതാര ഇന്ന് തയ്യാറല്ല. ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും മക്കൾ. സരൊ​ഗസി വഴിയാണ് ഇവർ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അന്ന് നയൻതാരയ്ക്ക് നേരെ വ്യാപകമായി കുറ്റപ്പെടുത്തലുകൾ വന്നു. സിനിമാ രം​ഗത്തെ പലരും നയൻതാരയ്ക്ക് വേണ്ടി സംസാരിച്ചു. ഇവരിൽ ഒരാളായിരുന്നു നടി വനിത വിജയകുമാർ.

Also Read
മുടി വെട്ടാൻ പോയിടത്ത് വലിയ സ്വീകരണമില്ല, വിവാദങ്ങൾക്കിടെ ദിയ കൃഷ്ണ; 'ജീവിതത്തിൽ ഇങ്ങനെ വെട്ടിയിട്ടില്ല'
മുടി വെട്ടാൻ പോയിടത്ത് വലിയ സ്വീകരണമില്ല, വിവാദങ്ങൾക്കിടെ ദിയ കൃഷ്ണ; 'ജീവിതത്തിൽ ഇങ്ങനെ വെട്ടിയിട്ടില്ല'

അനാവശ്യമായ വിമർശനമാണ് നയൻതാരയ്ക്ക് ഇതിന്റെ പേരിൽ കേൾക്കേണ്ടി വന്നതെന്ന് വനിത പറയുകയുണ്ടായി.. കല്യാണവും കുട്ടികളുമൊക്കെ വേണം എന്നാണ് നയൻതാര ആഗ്രഹിച്ചത്. ഏഴ് വർഷം കൂടെ ഇരുന്ന് ലോകം മുഴുവൻ ചുറ്റിയവരാണ്. അന്നൊന്നും നിങ്ങളാരും ഒന്നും പറഞ്ഞില്ല. കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ കുഞ്ഞ് പിറന്നതാണ് ആളുകളുടെ പ്രശ്നം. അവൾ എങ്ങനെ പ്രസവിച്ചാൽ നിങ്ങൾക്കെന്താണ്. സിനിമാക്കാർ മാത്രമല്ല, കരിയറിൽ തിരക്കുകളുള്ള പലരും ഇന്ന് സറൊഗസി എന്ന മാർഗം സ്വീകരിക്കുന്നുണ്ട്. അത് തെറ്റാണോ ശരിയാണോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം പറയാൻ പറ്റില്ല. ഞാൻ മൂന്ന് കുട്ടികളെ പ്രസവിച്ചു.

Nayanthara

പക്ഷെ ഒരു പ്രായത്തിൽ തനിക്ക് സാധാരണ പോലെ കുട്ടികൾ ജനിച്ചതിന്റെ പേരിൽ സറൊഗസി ചെയ്യുന്നവരെ കുറ്റപ്പെടുത്താൻ പറ്റില്ല. ഒരുപക്ഷെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. നയൻതാരയുടെയും വിഘ്നേശിന്റേതും മികച്ച തീരുമാനമാണ്. വിവാഹം കഴിഞ്ഞ് പെട്ടെന്ന് അവർ കുഞ്ഞുങ്ങളെ സ്വീകരിച്ചു. അച്ഛനമമ്മാരാകാനുള്ള പ്രായം അവർക്കായി. നയൻതാരയ്ക്ക് പ്രായമാവുകയാണ്. അവൾക്ക് കുഞ്ഞുങ്ങളെ വേണമെന്ന് തോന്നിയിരിക്കാമെന്നും വനിത വിജയകുമാർ അന്ന് അഭിപ്രായപ്പെട്ടു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X