പ്രണയവും വിവാഹവും രണ്ടാണ്; അടുത്തിടെ ബ്രേക്കപ്പുണ്ടായി; മൂന്ന് ബന്ധങ്ങൾ പിരിഞ്ഞ വനിത പറയുന്നു

തമിഴകത്തെ വിവാദ​ താരമാണ് വനിത വിജയകുമാർ. ഒന്നിലേറെ വിവാഹങ്ങൾ, കുടുംബവുമായുള്ള അകൽച്ച, പ്രമുഖരുമായുള്ള വഴക്ക് തുടങ്ങി പല കാരണങ്ങൾ വനിതയെ വാർത്തകളിൽ നിറയ്ക്കുന്നു. മൂന്ന് വിവാ​ഹങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. മൂന്ന് ബന്ധങ്ങളും പിരിഞ്ഞു. ആദ്യ ബന്ധത്തിലെ മകൻ അമ്മയിൽ നിന്ന് അകന്ന് കഴിയുന്നു. രണ്ട് പെൺക്കൾ വനിതയ്ക്കൊപ്പമാണുള്ളത്. പ്രമുഖ നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളാണ് വനിത.

വനിതയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് മഞ്ജുളയും വിജയകുമാറും മുമ്പൊരിക്കൽ നടത്തിയ വാർത്താ സമ്മേളനം ചർച്ചയായിരുന്നു. കുടുംബത്തിൽ നിന്നും വനിതയെ പുറത്താക്കുകയും ചെയ്തു. സഹോദരങ്ങളുമായും നടിക്കൊരു ബന്ധവും ഇല്ല. ഇതിനിടെ വിവാഹ ബന്ധങ്ങളിലുണ്ടായ തർക്കവും ചർച്ചയായി.

2000 ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. നടൻ ആകാശിനെയാണ് നടി വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം കുറച്ച് വർഷങ്ങൾക്കുള്ളിൽ പിരിഞ്ഞു. 2007 ൽ അനന്ദ് രാജ് എന്ന ബിസിനസുകാരനെ വനിത വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും അധിക നാൾ നീണ്ടു നിന്നില്ല. ആനന്ദ് രാജുമായി പിരിഞ്ഞ ശേഷം പീറ്റർ പോളിനെയാണ് നടി വിവാഹം ചെയ്തത്.

Vanitha Vijayakumar

നാല് മാസങ്ങൾ മാത്രം ഈ ബന്ധവും നിലനിന്നുള്ളൂ. അടുത്തിടെ പീറ്റർ പോൾ മരണപ്പെട്ടു. കടുത്ത മദ്യപാനം മൂലം ആരോ​ഗ്യനില മോശമായ പീറ്റർ ചെന്നെെയിൽ ചികിത്സയിലായിരുന്നെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ​ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ജീവിതത്തിൽ ഞാനെല്ലാം കണ്ടതാണ്. ജനിച്ച് വളർന്നത് വലിയ വീട്ടിലാണ്. എല്ലാ കാറുകളും ഓടിച്ചു. പുറത്ത് ബിസിനസ് ചെയ്തിരുന്നപ്പോൾ കാർ ഇടയ്ക്കിടെ മാറ്റുമായിരുന്നു. ഞാനൊരുപാട് സേവിം​ഗ്സ് ചെയ്യുന്ന ആളല്ല. സന്തോഷമായിരിക്കണമെന്നാണ്. കുട്ടികളെ പഠിപ്പിക്കണം. അതിന് ശേഷം അവർ സമ്പാദിക്കട്ടെ.

കുട്ടികളുമായി എനിക്ക് നല്ല സൗഹൃദമാണ്. മകൾ അവൾക്കൊരു പയ്യനെ ഇഷ്ടമായാൽ പോലും എന്നോട് പറയും. രണ്ട് മക്കളുടെയും ഫോൺ എനിക്ക് പരിശോധിക്കാം. റിലേഷൻഷിപ്പുകൾ ഉണ്ടെങ്കിൽ എന്നോട് തുറന്ന് പറയും. തന്റെ അമ്മയുമായി തനിക്കിത്ര സ്വാതന്ത്ര്യം ഇല്ലായിരുന്നെന്നും വനിത വിജയകുമാർ ഓർത്തു.

കുട്ടികളെ ആലോചിച്ചെങ്കിലും പിരിയരുതെന്ന് നിരവധി പേർ പറയും. വഴക്കിട്ട്, ടോക്സിക് അന്തരീക്ഷത്തിൽ കുട്ടികൾ വരുന്നതിനേക്കാൾ നല്ലത് കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്നതാണ്. കുട്ടികളുടെ കസ്റ്റഡി ഇഷ്യൂകളാണ് വിവാഹമോചനത്തിനിടെ പ്രശ്നങ്ങളാകുന്നത്. മാതാപിതാക്കളാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്. അത്തരം പ്രശ്നങ്ങൾ തന്റെ കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നും വനിത വ്യക്തമാക്കി.

Vanitha Vijayakumar

വിവാഹ ബന്ധവും പ്രണയവും രണ്ടാണ്. അഞ്ച് വർഷം പ്രണയിച്ച് ആറാമത്തെ വർഷം വിവാഹം ചെയ്ത ശേഷം ഒരു വർഷത്തിന് മുമ്പേ പിരിയുന്ന സാഹചര്യമുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. കല്യാണം കഴിഞ്ഞാലേ അത് അറിയൂ. ചിലപ്പോൾ ശീലങ്ങളായിരിക്കാം. ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. വിവാഹബന്ധത്തിൽ കുറേക്കൂടി പ്രതീക്ഷകൾ ഉണ്ടാകും.

ബന്ധം മുന്നോട്ട് പോകുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലത്. പക്ഷെ വിഷയം വഷളാക്കുന്നത് ശരിയല്ല. പ്രശ്നങ്ങൾ പുറത്ത് പറഞ്ഞ്, ആരോപണങ്ങൾ ഉന്നയിക്കുന്നു. സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പുറത്ത് വിടുന്നതൊക്കെ വളരെ മോശമാണ്. അപ്പോൾ പ്രണയിച്ചതിന് എന്ത് അർത്ഥമാണുള്ളതെന്നും വനിത വിജയകുമാർ ചോദിച്ചു. വിവാഹമോചനം എനിക്കും നടന്നിട്ടുണ്ട്. അടുത്തിടെ ഒരു ബ്രേക്കപ്പും ഉണ്ടായി. പരസ്പരം പഴിചാരാതെ ബന്ധം പിരിയുകയാണ് വേണ്ടതെന്നും വനിത വിജയകുമാർ അഭിപ്രായപ്പെട്ടു.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X