മകൻ പിടിവാശിയിൽ, എന്റെ ഭാ​ഗം കേൾക്കണം, എന്റെ ജീവിതമെന്തായിരുന്നെന്ന് മനസിലാക്കണം: വനിത വിജയകുമാർ

നടി വനിത വിജയകുമാറിൽ നിന്നും കുട്ടിക്കാലത്തേ അകന്നതാണ് മകൻ വിജയ് ശ്രീഹരി. വനിതയുടെ ആദ്യ ഭർത്താവ് നടൻ ആകാശിൽ പിറന്ന മകനാണ് വിജയ് ശ്രീഹരി. പ്രശ്ന കലുഷിതമായിരുന്നു ഇവരുടെ അകൽച്ച. തന്റെ സ്വന്തം മാതാപിതാക്കളും മുൻ ഭർത്താവും ചേർന്ന് കുട്ടിയെ തന്നിൽ നിന്ന് അകറ്റി എന്നാണ് വനിത പറയുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ വെച്ചുണ്ടായ ഇവരുടെ വഴക്കും വിവാദമായതാണ്. പെൺമക്കൾ രണ്ട് പേരും വനിതയ്ക്കൊപ്പമാണുള്ളത്. എന്നാൽ മകൻ അമ്മയെ അനുകൂലിക്കുന്നില്ല. വിജയ് ശ്രീഹരിയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സഹോദരിമാരുമായുള്ള താരതമ്യം, ചെറുപ്പത്തിലെ ദിയ വളർന്നപ്പോൾ ആകെ മാറി; ചർച്ചയായി ദിയ കൃഷ്ണ
സഹോദരിമാരുമായുള്ള താരതമ്യം, ചെറുപ്പത്തിലെ ദിയ വളർന്നപ്പോൾ ആകെ മാറി; ചർച്ചയായി ദിയ കൃഷ്ണ

ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല. എപ്പോൾ എന്ത് വേണമെങ്കിലും സംഭവിക്കാം. ജീവിതം പ്രവചനാതീതമാണ്. ചിലപ്പോൾ‌ ഇത് നടന്നേക്കാം. അല്ലെങ്കിൽ നടക്കില്ലായിരിക്കാം. എന്ത് തെറ്റ് ചെയ്താലും മകൻ മകനാണ്. അവനെ ഞാൻ സ്വീകരിക്കില്ല എന്ന് പറഞ്ഞാൽ എന്റെ അച്ഛനേക്കാൾ മാേശം ആളാകും ഞാൻ. എന്റെ അച്ഛൻ ചെയ്ത തെറ്റ് ഞാൻ ചെയ്യില്ല. പെൺമക്കൾ രണ്ട് പേരും വിവേകത്തോടെ വളർന്നു. എന്നാൽ മകൻ ഇപ്പോളും എന്തോ കൺഫ്യൂഷനിലാണ്.

Vanitha Vijayakumar

നിഷ്കളങ്കനാണ്. പിടിവാശി കൂടുതലാണ്. ആ പിടിവാശി ഭാവിയിൽ മാറി തിരിച്ചറിവ് വന്നാൽ തിരിച്ച് വന്നേക്കും. അമ്മയെന്നാൽ അമ്മയാണെന്ന മൂല്യം മനസിലാക്കണം. അമ്മയ്ക്കുണ്ടായ കഷ്ടപ്പാടുകൾ മനസിലാക്കണം. ഒരു ദിവസം എന്റെ കൂടെ ഇരുന്ന് എന്ത് സംഭവിച്ചു എന്ന് സംസാരിക്കണം. നാല് വയസ് മുതൽ എട്ട് വയസ് വരെ അവന്റെ അണ്ടർസ്റ്റാൻഡിം​ഗ് വേറെയായിരിക്കും.

അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. എന്നാൽ ഒരു ​ഗ്യാപ്പിൽ അവന്റെ മനസ് മാറ്റി. ഒരു നാൾ അവനെന്നോട് സംസാരിക്കണമെന്നുണ്ട്. എന്റെ കഥയെന്താണെന്ന് കേൾക്ക്. എന്തിനാണ് ഞാനങ്ങനെയൊരു തീരുമാനം എടുത്തതെന്ന് മനസിലാക്കണം. വിശദീകരണം നൽകാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എന്റെ ജീവിതമാണിത്. ഞാനെന്തിന് അവന് വിശദീകരണം നൽകണം. എന്നാൽ എന്നെ കേട്ട് മനസിലാക്കണമെന്നുണ്ടെന്നും വനിത വിജയകുമാർ പറയുന്നു. അതിന് ശേഷം അമ്മയ്ക്കൊപ്പം നിൽക്കണോ വേണ്ടയോ എന്ന് അവന് തീരുമാനിക്കാമെന്നും വനിത വിജയകുമാർ പറഞ്ഞു.

നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയ കുമാറിന്റെയും മകളാണ് വനിത. വനിതയുടെ സഹോദരങ്ങളെല്ലാം സിനിമാ, സീരിയൽ രം​ഗത്ത് പേരെടുത്തവരാണ്. ഇവരിൽ വനിത മാത്രമാണ് കുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്നത്. വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നും തുറന്നടിച്ച് കൊണ്ട് വിജയകുമാറും മഞ്ജുള ദേവിയും മുമ്പൊരിക്കൽ ഒരു പത്ര സമ്മേളനം നടത്തിയിരുന്നു. സിനിമാ താരങ്ങളായ പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി എന്നിവരാണ് വനിതയുടെ സഹോദരങ്ങൾ. അരുൺ വിജയകുമാർ വനിതയുടെ അർധ സഹോദരനാണ്. വിജയകുമാറിന്റെ ആദ്യ ഭാര്യയിൽ പിറന്ന മകനാണ് അരുൺ. സഹോദരിമാർക്ക് മുമ്പ് എല്ലാം മറന്ന് വീണ്ടും ഒന്നിക്കാൻ ഞാൻ നീണ്ട മെസേജുകൾ അയച്ചിരുന്നു. എന്നാൽ അവർ തന്നെ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നാണ് ഒരിക്കൽ വനിത പറഞ്ഞത്.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X