നയൻതാര പൊസസീവ് ആണോ?; വഴക്കുണ്ടാക്കാനുള്ള സമയമില്ലെന്നും വിഘ്നേശ് ശിവൻ

തമിഴകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. മലയാള സിനിമയിൽ നിന്നും തമിഴകത്തേക്ക് കടന്ന നയൻതാര കരിയറിനൊപ്പം സ്വന്തം കുടുംബ ജീവിതവും തമിഴ്നാട്ടിൽ തന്നെ കെട്ടിപ്പടുത്തു. ഉയിർ ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയാണ് നടിയിന്ന്. ജീവിതത്തിലും സിനിമാ കരിയറിലും സ്വന്തം തീരുമാനങ്ങളിൽ ഉറച്ച് നിന്ന നയൻതാര എന്നും വ്യത്യസ്തയായിരുന്നു.

2003 ൽ മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് കടന്നു വരുന്നത്. എന്നാൽ മലയാളത്തേക്കാൾ സ്വീകാര്യത അന്ന് നടിക്ക് ലഭിച്ചത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ​അതീവ ​ഗ്ലാമറസായി സിനിമകളിൽ അഭിനയിക്കാൻ നയൻതാര മടി കാണിച്ചില്ല. ഇത് ചെറുതല്ലാത്ത കുറ്റപ്പെടുത്തലുകൾക്കും വഴി വെച്ചു. എന്നാൽ ഇതൊന്നും നടി ​ഗൗനിച്ചില്ല. എന്റെ സിനിമകൾ ഇഷ്ടമല്ലെങ്കിൽ കാണാതിരിക്കുക. അല്ലാതെ ഞാനെന്ത് ചെയ്യണം എന്ന് ഉപദേശിക്കാൻ ആർക്കും അധികാരമില്ലെന്ന് നടി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Nayanthara

നാനും റൗഡിൻ താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംവിധായകൻ വിഘ്നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. അന്ന് നയൻതാര സൂപ്പർതാര പദവിയിലേക്ക് കുതിക്കുന്ന നായിക നടിയാണ്. വിഘ്നേശ് ശിവനാവട്ടെ അന്ന് സംവിധായകനെന്ന നിലയിൽ പേരെടുത്ത് വരുന്നതേയുള്ളൂ. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയം വിഘ്നേശും വിവാഹം കഴിക്കുന്നത്.

ചെന്നെെയിലെ മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുൾപ്പെടെയെത്തി. നയൻതാരയെക്കുറിച്ച് വിഘ്നേശ് ശിവൻ‌ പറഞ്ഞ വാക്കുളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ​ഗലാട്ട തമിഴ് ചാനലിനോട് സംസാരിക്കുകയായിരുനനു അദ്ദേഹം.

നയൻതാരയ്ക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് ആരാധകർ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിഘ്നേശ് ശിവൻ. നയൻതാരയെ എങ്ങനെ ഇംപ്രസ് ചെയ്തെന്ന ചോദ്യത്തിന് വിഘ്നേശ് മറുപടി നൽകി. ഇംപ്രസ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്.

Nayanthara

ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ ഞാനെന്റെ ജോലി മാത്രമാണ് ചെയ്തത്. അവളെ ഡയരക്ട് ചെയ്തു. പിന്നീട് ഞങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ടമായി. സംസാരിച്ച് തുടങ്ങിയെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി. പ്രണയത്തിലായ ശേഷം ഷൂട്ടിം​ഗിനിടെ മാം എന്ന് തന്നെയാണ് വിളിച്ചത്.

പിന്നീട് പ്രണയം പുറത്തറിഞ്ഞപ്പോഴാണ് മാറ്റിയതെന്നും വിഘ്നേശ് തുറന്ന് പറഞ്ഞു. നയൻതാരയെ ആർക്കും ഇഷ്ടമാവും എന്നാൽ നയൻതാരയെ പോലെ ഒരു താരത്തിന് എന്നെ ഇഷ്ടമായതെന്ത് കൊണ്ടെന്ന് അവൾക്കേ അറിയൂയെന്നും സംവിധായകൻ വ്യക്തമാക്കി.

രണ്ടു പേരിലും ആരാണ് പൊസസീവ് എന്നായിരുന്നു അടുത്ത ചോദ്യം. തങ്ങൾ പൊസസീവ് അല്ല, പ്രാക്ടിക്കൽ ആണെന്ന് വിഘ്നേശ് മറുപടി നൽകി. ഒരു പരിധിക്കപ്പുറം പൊസസീവ്നെസ് പ്രശ്നമാണ്. കൃത്യമായ ബാലൻസ് വേണം. ഞങ്ങൾ തമ്മിൽ ബന്ധത്തിലാണെങ്കിലും നയൻതാരയുടെ റൊമാന്റിക് സീൻ എടുക്കാൻ കഴിയും. ഞാൻ സംവിധായകനായതിനാൽ ആ സീൻ ഒഴിവാക്കാൻ ശ്രമിക്കില്ല. തങ്ങളുടെ ബന്ധം വർക്കിനെ ബാധിക്കില്ലെന്നും വിഘ്നേശ് ശിവൻ മറുപടി നൽകി.

വഴക്കുണ്ടാക്കാൻ മാത്രം സമയം തങ്ങൾക്ക് ലഭിക്കാറില്ല. രാവിലെ എണീക്കുന്നത് മുതൽ അത്രയേറെ ജോലികളുണ്ട്. സിനിമകളുടെ ചർച്ചകൾ നടക്കും. ദൈവം സഹായിച്ച് വഴക്കുകൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി. നിലവിൽ കരിയറിനൊപ്പം കുടുംബം ജീവിതത്തിനും ശ്ര​ദ്ധ നൽകുകയാണ് നയൻതാര. ജവാനാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഷാരൂഖ് ഖാനാണ് സിനിമയിലെ നായകൻ. കണക്ടാണ് ഒടുവിൽ പുറത്തിറങ്ങിയ നയൻതാര ചിത്രം. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X