Don't Miss!
- Automobiles
ബെസ്റ്റ് സെല്ലിംഗ് മഹീന്ദ്രയായി ബൊലേറോ നിയോ; 2022 ഡിസംബർ വിൽപ്പന കണക്കുകൾ ഇങ്ങനെ
- News
നയപ്രഖ്യാപനം: സില്‍വർ ലൈന്‍ സർക്കാർ ഉപേക്ഷിച്ചിട്ടില്ല, അനുമതി കാത്തിരിക്കുന്നു
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Sports
World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്മാരാവാന് ഇന്ത്യ എന്തു ചെയ്യണം? അറിയാം
- Lifestyle
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
അവരിപ്പോഴും കാണാറുണ്ട്, അന്ന് രണ്ട് പേർക്കും കൂടി ഭക്ഷണം കൊടുത്ത് വിട്ടു; ശാലിനിയെക്കുറിച്ചും വിജയുടെ അമ്മ
തമിഴകത്തെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് വിജയും അജിത്തും. ഒരേ കാലത്ത് താരങ്ങളായി ഉയർന്ന് വന്ന ഇരുവർക്കും ആരാധകർ ഏറെയാണ്. ഇവരുടെ ആരാധകർ പലപ്പോഴും കൊമ്പ് കോർക്കുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. രണ്ട് പേർക്കും കേരളത്തിലും ഒരുപാട് ആരാധകർ ഉണ്ട്. വിജയുടെയും അജിത്തിന്റെയും ഒരു സിനിമ ഇറങ്ങുമ്പോൾ തമിഴകത്തുണ്ടാവുന്ന അലയൊലികൾ ചെറുതല്ല.

ആരാധകരുടെ ആഘോഷമാണ് ഇവരുടെ സിനിമകളുടെ ആദ്യ ഷോയ്ക്ക് നടക്കാറ്. ഈ സാഹചര്യത്തിലാണ് രണ്ട് പേരുടെയും സിനിമ ഒരു ദിവസം റിലീസ് ചെയ്തിരിക്കുന്നത്. അജിത്തിന്റെ തുനിവും വിജയുടെ വരിസും തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.
താരങ്ങളുടെ ബോക്സ്ഓഫീസിലെ ഏറ്റുമുട്ടലിനെ ആകാംക്ഷയോടെ ആണ് സിനിമാ ലോകം കണ്ടത്. തമിഴ് സിനിമാ രംഗത്ത് വലിയ ചലനമാണ് സാമ്പത്തികമായി രണ്ട് സൂപ്പർ സ്റ്റാറുകളുടെ സിനിമ ഉണ്ടാക്കാൻ പോവുന്നത്. സിനിമകളുടെ ബുക്കിംഗ് കുതിച്ചുയരുകയാണ്.

അജിത്ത്, വിജയ് ആരാധകരുടെ ഫാൻ ഫൈറ്റ് ഉണ്ടാവാറുണ്ടെങ്കിലും ഇവർ രണ്ട് പേരും തമ്മിൽ യാതൊരു വൈര്യവുമില്ല. കരിയറിൽ തുടക്ക കാലത്ത് ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. താരങ്ങളായി വളർന്ന ശേഷം രണ്ട് പേരും ഒരുമിച്ച് സ്ക്രീൻ സ്പേസ് പങ്കുവെച്ചിട്ടില്ല. ഇപ്പോഴിതാ അജിത്ത്, വിജയ് സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ.
ബിഹൈന്റ്വുഡ്സ് തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. വിജയും അജിത്തും തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നും രണ്ട് പേരും കുടുംബ സുഹൃത്തുക്കൾ ആണെന്നും ശോഭ ചന്ദ്രശേഖർ പറയുന്നു.

'അവർക്ക് രണ്ട് പേർക്കുമിടയിൽ ഒരു പ്രശ്നവും ഇല്ല. രണ്ട് കുടുംബങ്ങളും ഇടയ്ക്ക് കാണാറുണ്ട്. ഡിന്നറിന് ഒത്തു ചേരാറുണ്ട്. ശാലിനി ഞങ്ങളുടെ കുടുംബവുമായി ടച്ചിലുണ്ട്'
'രണ്ട് വലിയ താരങ്ങളുടെ സിനിമ വരുമ്പോൾ ഇൻഡസ്ട്രിക്കും നല്ലതാണ് ഫാൻസിനും സന്തോഷം ഞാനും രണ്ട് പേരുടെയും ഫാൻസ് ആണ്. അജിത്തിനെ തനിയെ ഞാനിതുവരെ കണ്ടിട്ടില്ല. തുനിവും വാരിസും ഹിറ്റ് ആവണമെന്നാണ് ഞാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചത്'

'അജിത്ത് വിവാഹത്തിന് ക്ഷണിക്കാൻ വീട്ടിൽ വന്നപ്പോൾ എന്നോട് നല്ല രീതിയിൽ സംസാരിച്ചു. അനുഗ്രഹിക്കണം എന്ന് പറഞ്ഞു. ചില സമയത്ത് ഞാൻ നടക്കാൻ പോവുന്ന അതേ സ്ഥലത്ത് ശാലിനിയും കുട്ടികളും നടക്കാൻ വരും. ചില സമയത്ത് അജിത്ത് സാറിനെയും കണ്ടിട്ടുണ്ട്. ഞങ്ങൾ നല്ല ഫാമിലി സുഹൃത്തുക്കൾ ആണ്'
'അജിത്തിനെക്കുറിച്ചുള്ള ഒരു ഓർമ്മയും ശോഭ ചന്ദ്രശേഖർ പങ്കുവെച്ചു. ഖുശിയുടെ ഓഡിയോ ലോഞ്ച് നടക്കുകയായിരുന്നു. അജിത്ത് സാർ വന്നിരുന്നു'

'രാജാവിൻ പാർവെയിലെ ഷൂട്ടിംഗിന് ഞാനും വിജയും അഭിനയിക്കവെ അമ്മ വിജയ്ക്ക് ഭക്ഷണം കൊടുത്ത് വിടവെ എനിക്കുള്ള ഭക്ഷണവും കൊടുക്കുമായിരുന്നെന്ന് അദ്ദേഹം മൈക്കിലൂടെ പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി'
'നന്ദി എന്ന് പറഞ്ഞപ്പോൾ ഇല്ലമ്മാ, നിങ്ങൾ അത്രയും സ്നേഹത്തോടെ കൊടുത്ത് വിട്ടതല്ലേ എന്ന് അദ്ദേഹം പറഞ്ഞു,' ശോഭ ചന്ദ്രശേഖർ പറഞ്ഞു.
റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ അജിത്ത്, വിജയ് ആരാധകരുടെ പ്രവാഹമാണ് തിയറ്ററുകളിലേക്ക്. രണ്ട് സിനിമകളുടെ പ്രേക്ഷക പ്രതികരണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്.
-
'സിനിമ എന്ന് ഇറങ്ങുന്നുവോ അതിന്റെ അടുത്ത ആഴ്ച കല്യാണമുണ്ടാകും'; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
-
'ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തിരുന്നു'; വിനീത്
-
നിറം സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ തിയേറ്ററിൽ വലിയ കൂവലായിരുന്നു, അതിന് കാരണമിതായിരുന്നു; കമൽ പറയുന്നു