അച്ഛനെ പോലെ ആകരുതെന്ന് വിനീതിനോട് പറയും, തനിക്ക് ഭയങ്കര വിഷമമാണ്, ശ്രീനിവാസനെ കുറിച്ച് ഭാര്യ

തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ശ്രീനിവാസൻ. തനിക്ക് പറയാനുള്ളത് സ്വന്തം സിനിമകളിലൂടെ താരം വരച്ചു കാട്ടാറുണ്ട്. ഈ സിനിമകൾ കാലത്തിന് അപ്പുറം സ‍ഞ്ചരിക്കാറുമുണ്ട്. ഇന്നും ശ്രീനിവസാന്റെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ശ്രീനിവാസനെ പോലെ തന്നെയാണ് രണ്ട് മക്കളും. ഓരോ കാര്യങ്ങളിലും കൃത്യമായ കാഴ്ചപ്പാടുളളവരാണിവർ. അച്ഛനെ പോലെ തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ ഇവർ തുറന്ന് പറയാറുമുണ്ട്. അച്ഛനോട് പോലും അഭിപ്രായവ്യത്യാസം ഇവർ തുറന്ന് പറയാറുണ്ട്. തങ്ങളുടെ അഭിപ്രായം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ശ്രീനിവാസൻ ഈ മക്കൾക്ക് നൽകിയിട്ടുമുണ്ട്.

sreenivasan

അച്ഛനെ പോലെ തന്നെ സിനിമയുടെ വിവിധ മേഖലയിൽ സജീവമാണ് ഇരുവരും. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ ചുവട് വയ്ക്കുന്നത്. പിന്നീട് അഭിനയത്തിൽ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധായകന്റെ കുപ്പായം അണിയുന്നത്. ചേട്ടന് പിന്നാലെ ധ്യാനും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്, ശ്രീനിവാസന്റേയും കുടുംബത്തിന്റേയും ഒരു പഴയ അഭിമുഖമാണ്. താരത്തിന്റെ സ്വഭാവത്തിലുള്ള ദോഷത്തെ കുറിച്ചാണ് ഭാര്യ വിമല പറയുന്നത്. വിനീതിനോട് അച്ഛന്റെ ആ സ്വഭാവം കണ്ട് പഠിക്കരുതെന്ന് താൻ പറയാറുണ്ടെന്നും താരപത്നി പറയുന്നുണ്ട്. ഭർത്താവ് എന്ന നിലയിൽ ശ്രീനിവാസന് എത്ര മാർക്ക് കൊടുക്കും എന്ന ചോദ്യത്തിനായിരുന്നു, വിമല തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ശ്രീനിവാസന്റെ ആ സ്വഭാവത്തെ കുറിച്ച് പറഞ്ഞത്. ഭർത്താവ് എന്ന നിലയിൽ തനിക്ക് ഒരു ദോഷവും അങ്ങനെ പറയാനില്ല. എന്നാൽ മനസ്സിലുള്ളത് മുഴുവൻ തുറന്ന് അടിച്ച് പറയാൻ പാടില്ല എന്നാണ് വിമലയുടെ ഭാഗം. ആ സ്വഭാവം ഇഷ്ടമല്ലെന്നും അഭിമുഖത്തിൽ പറയുന്നു.

വിമലയുടെ വാക്കുകൾ ഇങ്ങനെ'' ഭർത്താവ് എന്ന നിലയിൽ തനിക്ക് അദ്ദേഹത്തെ കുറിച്ച് അധികം ദോഷം ഒന്നും പറയാനില്ല. എന്നാൽ എനിക്ക് ഒരേയൊരു ദോഷമേ പറയാനുള്ളൂ. മനസ്സിൽ ഉള്ളത് മുഴുവൻ തുറന്ന് അടിച്ച് പറയാൻ പാടില്ല. കുറച്ച് മനസ്സിൽ വെച്ചിട്ട് ബാക്കി പറയുകയും എഴുതുകയും ചെയ്താൽ മതി എന്നാണ് എന്റെ ഇഷ്ടം. അത് തന്‌റെ വിഷമം ആണെന്നും അഭിമുഖത്തിൽ പറയുന്നു. അതുകൊണ്ട് താൻ വിനീതിനോട് പറയും ഉളളത് മുഴുവനും തുറന്ന് അങ്ങ് പറയരുത്, കുറച്ച് കാര്യങ്ങൾ മനസ്സിന്റെ ഉള്ളിൽ വയ്ക്കണമെന്ന്. അതുകൊണ്ട് ഇപ്പോൾ താൻ അധികം ആരോടും സംസാരിക്കാറില്ലെന്ന് വിനീത് ഹാസ്യ പൂരത്തിൽ പറയുന്നു.

ശ്രീനിവാസന്റെ ഈ സ്വഭാവത്താൽ ശത്രുക്കൾ വല്ലതും ഉണ്ടോ എന്നും വിമലയോട് അവതാരകൻ ചോദിക്കുന്നുണ്ട്. ശത്രുക്കൾ അങ്ങനെയില്ലയെന്നും എന്നാൽ നിരവധി പേർക്ക് സങ്കടം ഉള്ളതായി അറിയാമെന്നും പറയുന്നു. ചിരിച്ച് കൊണ്ടാണ് വിമലയുടെ വാക്കുകൾ ശ്രീനിവാസൻ കേട്ടത്. പിന്നീട് എത്ര ശതമാനം സത്യം പറയാമെന്ന് വിമലയോട് ശ്രീനിവാസൻ ചോദിക്കുന്നുണ്ട്. ഒരു കാൽ ശതമാനം മൂടി വയ്ക്കാൻ ആണ് താരപത്നി പറയുന്നത്. അതാണ് തന്റെ ഇഷ്ടമെന്നും പറയുന്നു. കൂടാതെ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിന് ശേഷം മറ്റ് ആരും സിനിമയിലേയ്ക്ക് പാടാൻ വിളിച്ചില്ലെന്നും വിനീത് പറയുന്നു.

കൂടാതെ വിനീതിന് വേണ്ടി ആരോടും ശുപാർശ ചെയ്തിട്ടില്ലെന്നും വിമല പറയുന്നു. വിനീതിനെ സിനിമയിലെത്തിക്കാന്‍ ആരോടെങ്കിലും ശുപാര്‍ശ ചെയ്തിരുന്നോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. വിനീതിന് വേണ്ടി നടിയും പ്രിയദര്‍ശന്റെ മുന്‍ഭാര്യയുമായ ലിസിയോട് അന്ന് ശുപാര്‍ശ ചെയ്തിരുന്നു എന്ന തരത്തിലുള്ള കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്നാണ് വിമല പറയുന്നത്. താരപത്നിയുടെ വാക്കുകൾ ഇങ്ങനെ"ആ സംസാരത്തിലൊന്നും ഒരു സത്യവുമില്ല. സംഗീതകാര്യത്തില്‍ വിനീതിന് വേണ്ടി ശ്രീനിയേട്ടന്‍ ഒന്നും ചെയ്തിട്ടില്ല. ഞാനാണ്, വിനീത് നന്നായി പാടും, പഠിപ്പിക്കാന്‍ അധ്യാപകനെ ഏര്‍പ്പെടുത്തണം എന്നൊക്കെ പറയാറ്. അല്ലാതെ ആരോടും ശുപാര്‍ശ ചെയ്തിട്ടില്ല, വിമല പറയുന്നു.

വീഡിയോ; കടപ്പാട്( കൈരളി)

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X