അപകടത്തിന്റെ തലേദിവസം പോലും കണ്ടിരുന്നു; മോനിഷയെന്ന് കേൾക്കുമ്പോൾ അദ്യം വരുന്ന ഓർമ്മ; വിനീത്

നടനെന്ന നിലയിലും നർത്തകനായും പ്രേക്ഷകർക്ക് സുപരിചിതനാണ് വിനീത്. നായകനായും സഹനടനായും വില്ലനായുമെല്ലാം സിനിമകളിൽ തിളങ്ങിയ താരമാണ് വിനീത്. നിരവധി വേദികളിൽ ക്ലാസിക്കൽ ‍ഡാൻസും അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തെ പോലെ തന്നെ തമിഴിലും തെലുങ്കിലും സജീവമായിരുന്നു വിനീത് അന്ന്. കാതൽ ദേശം, ചന്ദ്രമുഖി തുടങ്ങിയവ വിനീതിന്റെ ഹിറ്റ് തമിഴ് സിനിമകളാണ്. കേരളത്തിൽ നിന്നും രണ്ട് തവണ സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കാനും വിനീതിന് കഴിഞ്ഞു. തമിഴ്നാട് സർക്കാരിന്റെ കലൈമാണി പുരസ്കാരവും വിനീതിന് ലഭിച്ചിട്ടുണ്ട്.

നാളുകൾക്ക് ശേഷം വിനീത് ശ്രദ്ധേയ വേഷം ചെയ്തിരിക്കുന്ന സിനിമയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാച്ചുവും അത്ഭുത വിളക്കും. ഫഹദ് ഫാസിലാണ് സിനിമയിലെ നായക വേഷം ചെയ്തത്. വിനീതിനെ ഏറെ നാളുകൾക്ക് ശേഷമാണ് തീർത്തും വ്യത്യസ്തമായ വേഷത്തിൽ കാണുന്നതെന്ന് പ്രേക്ഷകർ പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Vineeth

കാതൽ ദേശം, കാലാപാനി എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച തബുവിനെക്കുറിച്ച് നടൻ സംസാരിച്ചു. കാതൽ ദേശത്തിൽ തബു വിനീതിന്റെ നായികയായിരുന്നെങ്കിൽ കാലാപാനിയിൽ വിനീത് തബുവിന്റെ കഥാപാത്രത്തിന്റെ മരുമകനായിരുന്നു.

തബു ഒരു ഡാർലിം​ഗാണ്. തബു എന്നേക്കാളും ചെറുപ്പമാണ്. വളരെ ഷൈ ആയിരുന്നു തബു. ലൗഡ് ആയ വ്യക്തിയല്ല. അവരുടെ അപ്കമിം​ഗ് സമയമായിരുന്നു. അത്രയും ഭം​ഗിയായി കരയുന്ന ആർട്ടിസ്റ്റാണ്. രണ്ട് സീനുകളുണ്ട്. കാതൽ ദേശത്തിൽ സരിത ചേച്ചിയാണ് തബുവിന് ഡബ് ചെയ്തത്. അബ്ബാസിന് നടൻ‌ വിക്രവും എനിക്ക് കാർത്തിക് എന്ന ഡബ്ബിം​ഗ് ആർട്ടിസ്റ്റും ശബ്ദം നൽകി. കാതൽ ദേശത്തിൽ സരിത ചേച്ചിയുടെ മോഡുലേഷനാണ് എനിക്കിന്നും ഓർമ്മ വരുന്നത്.

പരിണയം, ​ഗസൽ എന്നീ സിനിമകളിൽ ഒരുമിച്ചഭിനയിച്ച നടി മോഹിനിയെക്കുറിച്ചും വിനീത് സംസാരിച്ചു. 2017 ൽ യുഎസിൽ പോയപ്പോൾ സംസാരിച്ചിരുന്നു. സിനിമാ രം​ഗത്തുള്ള വലിയ പോസിറ്റീവ് എന്തെന്നാൽ മാനസികമായി എല്ലാവരും കണക്ടാണ്. ദിവസേന വിളിക്കണം, മെസ്ജ് അയക്കണം എന്നില്ല. പത്ത് കൊല്ലം കഴിഞ്ഞാണ് ഞാനൊരാളെ കാണുന്നത്. ഇന്നലെ കണ്ടത് പോലെ തോന്നും, വീനിത് പറഞ്ഞു.

Vineeth, Monisha

വിനീതിന്റെ ഹിറ്റ് ജോഡിയായിരുന്ന അന്തരിച്ച നടി മോനിഷയെക്കുറിച്ചും നടൻ മനസ് തുറന്നു. 'ഞങ്ങൾ ഒരേ ഹോട്ടലിലായിരുന്നു. ഞാൻ പോയി പിറ്റേ ദിവസമാണ് അപകടം ഉണ്ടായത്. ചിരിയാണ് മോനിഷയെക്കുറിച്ചുള്ള ആദ്യ ഓർമ്മ. എപ്പോഴും ചിരിച്ച് കൊണ്ടായിരിക്കും. എല്ലാവരോടും സന്തോഷിച്ച് ചിരിച്ച് നടക്കുന്ന ആളായിരുന്നു'

'വളരെ ഉയർ‌ന്ന, കലാ രം​ഗത്ത് നിന്നുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു. മോനിഷ മികച്ച ‍ഡാൻസറായിരുന്നു. ഞങ്ങളന്ന് വളരെ ചെറുപ്പമാണ്. എനിക്ക് 15 ഉം അവൾക്ക് 13 ഉം. ഡയലോ​ഗൊക്കെ പഠിക്കും. പക്ഷെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ ചിരിക്കും. കമലദളം ചെയ്യുമ്പോഴേക്കും മോനിഷ ഇരുത്തം വന്ന നടിയായിരുന്നു,' വിനീത് പറഞ്ഞു

നഖക്ഷതങ്ങളിലാണ് വിനീത് ആദ്യമായി നായകനായെത്തുന്നത്. മോനിഷയായിരുന്നു സിനിമയിലെ നായിക. പാച്ചുവും അത്ഭുതവിളക്കിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവാണ് വിനീത് നടത്തിയിരിക്കുന്നത്. റിയാസ് എന്ന കഥാപാത്രത്തിനെയാണ് സിനിമയിൽ വിന 2021 ൽ കാൽച്ചിലമ്പ് എന്ന സിനിമയിലാണ് ഇതിന് മുമ്പ് വിനീത് മലയാളത്തിൽ അഭിനയിച്ചത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് പാച്ചുവും അത്ഭുതവിളക്കും സംവിധാനം ചെയ്തത്.

More from Filmibeat

Read more about: vineeth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X