ജ​ഗത്തിനെ ഡേറ്റ് ചെയ്തത് രണ്ട് മാസം; വിവാഹത്തിന് മുമ്പ് ​ഗർഭിണിയായോ?; അമല പോൾ പറഞ്ഞത്

സിനിമാ രം​ഗത്ത് തരം​ഗം സൃഷ്ടിച്ച ഒരു ജനറേഷനിലെ നടിമാരിൽ ഭൂരിഭാ​ഗവും ഇന്ന് വിവാഹ ജീവിതത്തിലേക്ക് കട‌ന്ന് കഴിഞ്ഞു. കാജൽ അ​ഗർവാൾ, അമല പോൾ, നയൻ‌താര തുടങ്ങിയവരെല്ലാം ഇതിനുദാഹരണമാണ്. അതേസമയം വിവാഹം കരിയറിനെ ബാധിക്കാതിരിക്കാനും ഇവർ ശ്രദ്ധിക്കുന്നു. വിവാഹത്തിന് മുമ്പേ ​ഗർഭിണിയായ ന‌‌ടിമാരുടെ വിവരങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം അമല പോൾ, ഇല്യാന ഡിക്രൂസ്, ആലിയ ഭട്ട്, സ്വര ഭാസ്കർ തുട‌ങ്ങിയവരെല്ലാം വിവാഹത്തിന് മുമ്പ് ​ഗർഭിണിയായവരാണ്. ജ​ഗത് ദേശായി എന്നാണ് അമല പോളിന്റെ ഭർത്താവിന്റെ പേര്.

പ്രണയത്തിലായി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഇവർ വിവാഹ ജീവിതത്തിലേക്ക് ക‌ടക്കാൻ തയ്യാറായി. ഇതേക്കുറിച്ച് അമല പോൾ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഞാനും കുടുംബവും. ​ഗോവയിൽ ഒരു ഫാമിലി വെക്കേഷനിലായിരുന്നു. ​ഗോവയിൽ ഒരു വില്ല ബുക്ക് ചെയ്തു. അത് ജ​ഗിന്റെ വില്ലയായിരുന്നു. അവിടെയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഒരു കണക്ഷൻ തോന്നി. എനിക്ക് ഭയങ്കര കംഫർട്ടബിളായി. ആ കണക്ഷൻ വളർന്നു. രണ്ട് പേർക്കും ഒരു ഇഷ്ടം ഉണ്ടായിരുന്നു.

Amala Paul

കൂടുതൽ അറിയാനുള്ള കൗതുകം. അത് പിന്നെ എക്സ്പ്ലോർ ചെയ്തു. ഞങ്ങൾ കാണാൻ തുടങ്ങി. സെറ്റിൽഡ് ആകണമെന്ന് ആ​ഗ്രഹിക്കുന്ന ഘട്ടമായിരുന്നു. വീട്ടിൽ പ്രൊപ്പോസലൊക്കെ നോക്കുന്നുണ്ടായിരുന്നു. ആളും അതുപോലുള്ള മെെൻഡ് സെറ്റിലൂടെ പോയിക്കൊണ്ടിരിക്കുന്ന സമയം. രണ്ട് മാസമാണ് ഡേറ്റ് ജ​ഗത്തിനെ ഡേറ്റ് ചെയ്തതെന്നും അമല പോൾ തുറന്ന് പറഞ്ഞു.

ആ സമയത്ത് ഞാൻ വീട്ടിൽ പറഞ്ഞത് ഇനി കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ചുരുങ്ങിയത് ആറ് മാസമോ ഒരു വർഷമോ എങ്കിലും ഡേറ്റ് ചെയ്യണമെന്നായിരുന്നു. പക്ഷെ നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെയല്ല കാര്യങ്ങൾ. ചിലരെ കുറച്ച് സമയം കൊണ്ട് മനസിലാക്കാൻ പറ്റണമെന്നില്ല. പക്ഷെ ജ​ഗിന്റെ കൂടെയായിരിക്കുമ്പോൾ ഞാൻ ശാന്തയാണ്. അവൻ എന്നെ കേൾക്കുന്നുണ്ടെന്ന് തോന്നി.

Amala Paul  Ileana Dcruz

ചിലരോട് എത്ര നമ്മളെക്കുറിച്ച് പറയാൻ ശ്രമിച്ചാലും മനസിലാകണമെന്നില്ല. അവരെക്കുറിച്ച് എത്ര പറഞ്ഞാലും നമ്മൾ മനസിലാക്കണമെന്നില്ല. പക്ഷെ ചിലർ പറയാതെ തന്നെ നമ്മളെ മനസിലാക്കുമെന്നും അമല പോൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് അമല പോൾ വിവാഹിതയായത്. ഈ വർഷം ജനുവരി മാസത്തിൽ താൻ ​ഗർഭിണിയാണെന്ന വാർത്തയും അമല പങ്കുവെച്ചു.

റിപ്പോർട്ടുകൾ പ്രകാരം വിവാഹത്തിന് മുമ്പേ അമല ​ഗർഭിണിയായിരുന്നു. അമലയെ പോലെ ആരാധകർക്ക് സർപ്രെെസായാണ് നടി ഇല്യാന ഡിക്രൂസും ​ഗർ‌ഭിണിയാണെന്ന സന്തോഷ വാർത്ത അറിയിച്ചത്. വിവാഹിതയാണെന്നോ പങ്കാളിയുണ്ടെന്നോ ഇല്യാന അതിന് മുമ്പ് വ്യക്തമാക്കിയിരുന്നില്ല. പിന്നീടാണ് നടി പങ്കാളി മൈക്കൽ ഡോളന്റെ ഫോട്ടോ പങ്കുവെച്ചത്. ​

ഗർഭിണിയായ ശേഷമാണ് ഇവർ വിവാഹിതരായതെന്നാണ് പുറത്ത് വന്ന വിവരം. ഇതേക്കുറിച്ച് വ്യക്തത വരുത്താൻ ഇല്യാന തയ്യാറായിട്ടില്ല. കമൽ ഹാസന്റെ മുൻ ഭാര്യ സരികയും വിവാഹത്തിന് മുമ്പ് ​ഗർഭിണിയായിരുന്നു. കമലും സരികയും ലിവ് ഇൻ റിലേഷനിലായിരിക്കെയാണ് മൂത്ത മകൾ ശ്രുതി ഹാസൻ ജനിക്കുന്നത്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X