'ഭർത്താവിനെ പോലെ ഒരു മകൻ പിറക്കണം; സാവിത്രി ചെയ്യാത്ത പൂജകളില്ല; അവർ പൊസസീവ് ആയിരുന്നു'

സിനിമാ ലോകത്ത് നടി സാവിത്രിയുടെ ജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലെ താരറാണിയായി അറിയപ്പെട്ട സാവിത്രി ശ്രദ്ധേയമായ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചു. സാവിത്രിയുടെ അഭിനയ മികവിനെ ഏവരും പുകഴ്ത്തി. എന്നാൽ ബി​ഗ് സ്ക്രീനിലെ താര റാണിക്ക് ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചു. ജെമിനി​ ​ഗ​ണേശന്റെ മൂന്നാം ഭാര്യയായ സാവിത്രി പിന്നീട് ഇദ്ദേഹവുമായി അകന്നു. അവസാന കാലത്ത് തന്റെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടു. മദ്യത്തിന് അടിമപ്പെട്ടാണ് അവസാന നാളുകളിൽ സാവിത്രി ജീവിച്ചത്.

സാവിത്രിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എപ്പോഴും ഒരു നടനും നടിയും തുടരെ സിനിമകൾ ചെയ്യുമ്പോൾ തീർച്ചയായും അവർക്കിടയിൽ പരസ്പരം ഇഷ്ടം തോന്നും. ജെമിനി അങ്കിൾ മാന്യനാണ്. സ്ത്രീകളോട് നല്ല രീതിയിൽ പെരുമാറും. സാവിത്രി അക്കയ്ക്ക് അദ്ദേഹത്തിന് ഭാര്യയും കുട്ടികളും ഉണ്ടെന്ന് നല്ല പോലെ അറിയാമായിരുന്നു. ജെമിനി ​ഗണേശിന് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയോടും ആ ബന്ധത്തിലെ മക്കളോടും മരണം വരെ വലിയ അടുപ്പം ഉണ്ടായിരുന്നു.

Savithri

രണ്ടാമത്തെ പങ്കാളിയായ പുഷ്പവല്ലിയെ ഭാര്യയായി പരസ്യമായി അദ്ദേഹം അം​ഗീകരിച്ചില്ല. പക്ഷെ സാവിത്രിയുടെ വിഷയത്തിൽ അങ്ങനെയായിരുന്നില്ല. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ അവരെ ഭാര്യയും ഭർത്താവുമായി ജനങ്ങൾ കണ്ടു. വീട്ടിൽ നിന്ന് ലഭിക്കാത്ത സ്നേഹം ജെമിനി ​ഗണേശനിൽ നിന്ന് ലഭിച്ചതോടെ സാവിത്രിക്ക് അവരെ ഇഷ്ടമായി. ഇദ്ദേഹത്തെ എനിക്ക് ലഭിച്ചേ തീരൂ എന്ന പൊസസീവ്നെസ് ആയി.

സാവിത്രി അക്കയ്ക്ക് അങ്ങനെയൊരു വാശിയുണ്ട്. എന്തെങ്കിലും വേണമെന്ന് കരുതിയാൽ അത് കിട്ടിയേ തീരൂ. ജെമിനി ​ഗണേശനും സാവിത്രിയും തമ്മിലുള്ള ബന്ധം നടിയുടെ അമ്മാവൻ അറിഞ്ഞു. നടിയെ വീട്ടിൽ പൂട്ടിയിട്ടു. വീട്ടിൽ നിന്നും ഇറങ്ങിയ സാവിത്രി ജെമിനി ​ഗണേശനടുത്തേക്കാണ് പോയതെന്നും കുട്ടി പത്മിനി
പറയുന്നു.

Savithri

ജെമിനി ​ഗണേശന്റെ ആദ്യ ഭാര്യ ഭർത്താവും കുടുംബവും എന്ന ലോകത്തിൽ ജീവിക്കുന്ന സ്ത്രീയാണ്. വീടിന്റെ മുന്നിൽ വന്ന് മഴ നനഞ്ഞ് നിന്ന ​സാവിത്രിയെ അവർ ഉള്ളിലേക്ക് വിളിച്ചു. സാവിത്രിയെ തന്റെ ഭാര്യയായി ​ജെമിനി ​ഗണേശൻ സ്വീകരിച്ചു. വിവാഹശേഷം ജെമിനി ​ഗണേശൻ തന്റെയാെപ്പം തന്നെ ഉണ്ടാകണമെന്ന് സാവിത്രി ആ​ഗ്രഹിച്ചെന്നും കുട്ടി പത്മിനി
പറയുന്നു.

എനിക്കും സാവിത്രി അക്കയുടെ മകൾക്കും രണ്ട് വയസ്സിന്റെ വ്യത്യാസമാണുള്ളത്. സാവിത്രി എപ്പോഴും വീട്ടിൽ നിന്ന് വെള്ളിയുടെ കിണ്ണം കൊണ്ടുവരും. സെറ്റിൽ അതിലാണ് കഴിക്കുക. മകൾക്ക് നടുവിൽ സ്വർണനാണയം പതിച്ച വെള്ളി പാത്രത്തിലാണ് ഭക്ഷണം കഴിപ്പിക്കുക. അവർ എനിക്കും വെള്ളി പാത്രത്തിൽ ഭക്ഷണം വാരിത്തരുമായിരുന്നു.

അന്നത്തെ പല നടിമാരും ധാരാളം സമ്പാദിച്ചാലും അത് പുറത്തേക്ക് കാണിക്കില്ലായിരുന്നു. എന്നാൽ സാവിത്രി ആഡംബരം കാണിക്കാൻ മടിച്ചില്ല. വലിയ വീടാണ് അവർ നിർമ്മിച്ചത്. ആ വീട്ടിൽ എല്ലാ വർഷവും നവരാത്രി ആഘോഷിക്കും. അന്ന് മിക്ക താരങ്ങളെയും വീട്ടിലേക്ക് ക്ഷണിക്കും. ഭർത്താവിനോട് അത്രയും ഇഷ്ടമുള്ളതിനാൽ അദ്ദേഹത്തെ പോലെ ഒരു മകൻ‌ വേണമെന്ന് അവർ ആ​ഗ്രഹിച്ചു.

അതിന് അവർ ചെയ്യാത്ത പൂജകളില്ല. ഒടുവിൽ സതീഷ് എന്ന മകൻ ജനിച്ചെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. വിജയ ചാമുണ്ഡേശ്വരി, സതീഷ് കുമാർ ​ഗണേശൻ എന്നീ മക്കളാണ് ദമ്പതികൾക്ക് ജനിച്ചത്.

More from Filmibeat

Read more about: gemini ganesan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X