ഫോട്ടോകൾക്കും വീഡിയോകൾക്കും പണം; കിരണിന് യഥാർത്ഥത്തിൽ സംഭവിച്ചത്; മാധ്യമപ്രവർത്തകൻ

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് കിരൺ റാത്തോഡ്. 2002 ൽ പുറത്തിറങ്ങിയ ജെമിനി എന്ന സിനിമയിലെ 'ഓ പോട്' എന്ന ​ഗാനമാണ് കിരണിന് വൻ ജനപ്രീതി നേടിയത്. മലയാളത്തിൽ താണ്ഡവം എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി കിരൺ റാത്തോഡ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് വർഷങ്ങൾക്ക് ശേഷം മായക്കാഴ്ച, മനുഷ്യമൃ​ഗം എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. ബോളിവുഡ് താരം രവീണ ടണ്ടന്റെ ബന്ധുവാണ് കിരൺ.

1981 ൽ രാജസ്ഥാനിലെ ജയ്പൂരിൽ ജനിച്ച കിരൺ മുംബൈയിലെ ബിരുദ പഠനത്തിന് ശേഷമാണ് സിനിമാ രം​ഗത്തേക്ക് കടന്നത്. വിവിധ ഭാഷകളിൽ കിരണിന് അവസരങ്ങൾ ലഭിച്ചു. എന്നാൽ പിൽക്കാലത്ത് കരിയറിൽ നടിക്ക് വീഴ്ച സംഭവിച്ചു. തുടർച്ചയായി പരാജയ സിനിമകൾ വന്നതോടെ അവസരങ്ങൾ കുറഞ്ഞ നടി സിനിമാ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷമായി. കഴിഞ്ഞ വർഷമാണ് നടി തന്റെ പേരിൽ വെബ്സൈറ്റ് തുടങ്ങുന്നത്.

Kiran Rathod

വെബ്സൈറ്റിൽ കിരൺ വെച്ച ഓഫറുകൾ സിനിമാ രം​ഗത്തും ആരാധകർക്കിടയിലും ചർച്ചയായി. 1.5 ലക്ഷം രൂപ നൽകിയാൽ തന്നെ നേരിട്ട് കാണാനും സംസാരിക്കാനും പറ്റുമെന്നായിരുന്നു കിരണിന്റെ ഓഫർ. പതിനഞ്ചായിരം രൂപ നൽകിയാൽ 10 മിനിട്ട് വീഡിയോകോൾ ചെയ്യാം. ഹോട്ട് ചിത്രങ്ങൾക്കും മറ്റും പ്രത്യേകം പണം നൽകണം.

മുൻനിര താരമായിരുന്ന കിരണിന്റെ വെബ്സൈറ്റ് മിക്കവർക്കും അമ്പരപ്പായി. നടിയുടെ പ്രതിച്ഛായയെ ഇത്തരം കാര്യങ്ങൾ ബാധിക്കില്ലേ എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാൽ വിമർശനങ്ങളൊന്നും കിരൺ കാര്യമാക്കാറില്ല. കിരൺ റാത്തോഡിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. ഓൺലൈൻ വ്യഭിചാരത്തിന് സമാനമായ പ്രവൃത്തിയാണ് കിരൺ ചെയ്യുന്നതെന്ന് ചെയ്യാറു ബാലു ആക്ഷേപിച്ചു.

അടുത്തിടെ ചില ഫോട്ടോകൾ കണ്ടു. വളരെ മോശമായിപ്പോയി. വെബ്സൈറ്റിൽ ഫോട്ടോയ്ക്ക് പണം ഈടാക്കുന്നു. താരങ്ങളുടെ സിനിമകളിൽ അഭിനയിച്ച കിരണിന് ക്യാരക്ടർ റോളുകളിൽ എല്ലാ ഭാഷകളിലും അവസരം ലഭിക്കും. സ്ത്രീകളെ സംബന്ധിച്ച് സിനിമകളിൽ അവസരം ലഭിക്കാതിരിക്കില്ല. അമ്മ വേഷമോ ചേച്ചിയുടെ വേഷമോ ചെയ്യാം. എന്നാൽ ജനശ്രദ്ധ തന്നിലേക്ക് വരണമെന്ന ചിന്ത കൊണ്ടാണ് കിരൺ റാത്തോഡ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ചെയ്യാറു ബാലു ആരോപിച്ചു.

Kiran Rathod

നായിക നടിയായിരിക്കെ കിരണിന് അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. സിനിമാ രം​ഗത്ത് എങ്ങനെ നിലനിൽക്കണമെന്ന തന്ത്രം കിരണിന് അറിയില്ലായിരുന്നു. വിവിധ ഭാഷകളിൽ ഒരേസമയം അഭിനയിച്ചു. നടിയുടെ ഡേറ്റുകൾ കിട്ടാതായതോടെ നല്ല അവസരങ്ങൾ നഷ്ടപ്പെട്ടു.

ഒരു ഘട്ടത്തിൽ തീരെ അവസരങ്ങളില്ലാതായതോടെ മുംബൈയിലേക്ക് പോയി. പിന്നീട് ചില ഐറ്റം ഡാൻസുകൾ ചെയ്തു. എന്നാൽ നായികയായി മാത്രമേ അഭിനയിക്കൂ എന്ന് പിന്നീട് നടി തീരുമാനിച്ചു. പോകപ്പോകെ നടിയെ സിനിമാ ലോകം മറന്ന് പോയെന്നും ചെയ്യാറു ബാലു പറയുന്നു.

‌അതേസമയം കിരൺ മികച്ച പ്രകടനം കാഴ്ച വെക്കുന്ന നടിയാണ്. കിരൺ അഭിനയിക്കുന്ന സിനിമയെന്ന് പറഞ്ഞാൽ തന്നെ പബ്ലിസിറ്റി ലഭിക്കും. സിനിമയിലേക്ക് തിരിച്ചു വരാൻ നടിക്ക് കഴിയട്ടെന്നും ചെയ്യാറു ബാലു ആശംസിച്ചു. സോഷ്യൽ മീഡിയയിൽ കിരണിന്റെ ഫോട്ടോകൾ വൈറലാവാറുണ്ട്. 42 കാരിയായ കിരൺ പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് എവിടെയും സംസാരിക്കാറില്ല. സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് കിരൺ റാത്തോഡിനുണ്ടാവുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

More from Filmibeat

Read more about: kiran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X