ശ്രീവിദ്യയെ വീട്ടിൽ പൂട്ടിയിട്ടതായിരുന്നു; ഭർത്താവിൽ നിന്നും അവൾ അനുഭവിച്ചത്; ചേട്ടന്റെ ഭാര്യ തുറന്ന് പറയുന്നു
അന്തരിച്ച നടി ശ്രീവിദ്യയുടെ വ്യക്തി ജീവിതം സിനിമാലോകത്ത് ചർച്ചയായതാണ്. പ്രണയത്തകർച്ചകൾ വിവാഹമോചനം തുടങ്ങിയവ ശ്രീവിദ്യയെ ഏറെ ബാധിച്ചു. നടൻ കമൽ ഹാസനുമായുള്ള പ്രണയബന്ധം അവസാനിച്ച ശേഷമാണ് ശ്രീവിദ്യ ജോർജ് തോമസിനെ വിവാഹം ചെയ്യുന്നത്. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ ഇരുവരും വേർപിരിഞ്ഞു. ഭർത്താവിൽ നിന്നുമുണ്ടായ ഉപദ്രവങ്ങളെക്കുറിച്ച് ശ്രീവിദ്യ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ശ്രീവിദ്യയുടെ വിവാഹ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടിയുടെ സഹോദരൻ ശങ്കറിന്റെ ഭാര്യ വിജയലക്ഷ്മി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. ജോർജ് സിറിയൻ ക്രിസ്ത്യനായിരുന്നു. ഞങ്ങളുടെ വീട്ടുകാർ ആരും ആ ബന്ധത്തിന് സമ്മതിച്ചില്ല. ശങ്കർ ജോർജിനെ കണ്ട് അയാൾ നിനക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞു. എന്നാൽ ഞാൻ ജോർജിനെയെ വിവാഹം ചെയ്യൂ എന്ന് പറഞ്ഞ് വീട് വിട്ട് പോയി.

ബോംബെയിൽ പോയി മാർത്തോമ ചർച്ചിലോ മറ്റോ പോയി മതം മാറിയ ശേഷമാണ് വിവാഹം നടന്നത്. എന്റെ അമ്മായിയമ്മയോ അമ്മായിയച്ഛനോ പോയിട്ടില്ല. പിന്നീടാണ് തെറ്റായ തെരഞ്ഞെടുപ്പാണെന്ന് മനസിലായത്. അമ്മായിയമ്മയാണ് തന്നോടിക്കാര്യങ്ങൾ പറഞ്ഞതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.
ശ്രീവിദ്യയുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ഞങ്ങൾക്ക് കുറച്ച് കഴിഞ്ഞാണ് മനസിലായത്. എന്റെ മൂത്ത മകനെ അവൾക്ക് വളരെ ഇഷ്ടമായിരുന്നു. അവളെ പോലെ തന്നെയായിരുന്നു കാണാൻ. അവനെയും കൊണ്ട് ശ്രീവിദ്യ പുറത്ത് പോയാൽ സ്വന്തം മകനാണെന്നേ കരുതൂ. മകന് ഒരിക്കൽ സുഖമില്ലാതായി. അമ്മയന്ന് അമേരിക്കയിൽ പോയിട്ടുണ്ട്. ശ്രീവിദ്യ വിളിച്ച് കുഞ്ഞിന്റെ കാര്യങ്ങൾ അന്വേഷിക്കും. ആ അടുപ്പം ഉണ്ടായിരുന്നു.

വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന് അമ്മയോട് ശ്രീവിദ്യ പറഞ്ഞിരുന്നു. ചേട്ടനോട് പറഞ്ഞിരുന്നില്ല. സ്വന്തമായെടുത്ത തീരുമാനം ആയതിനാൽ ഒരുപാട് ചർച്ച ചെയ്തിട്ടില്ല. ഞങ്ങൾ മാസത്തിലൊരിക്കൽ ബോംബെയിൽ പോയി വരും. 1987 ന്റെ തുടക്കത്തിലാണ് എന്തോ പ്രശ്നമുള്ളതായി തോന്നിയത്. ആ സമയത്താണ് ഞാൻ രണ്ടാമത് ഗർഭിണിയായത്. വിദ്യ ഹാപ്പിയല്ല, എങ്ങനെ അമ്മയോട് ഇക്കാര്യം സംസാരിക്കുമെന്ന് എന്റെ ഭർത്താവ് പറഞ്ഞു. ഒരു പരിധിവരെ എനിക്കും അറിയാമെന്നാണ് അമ്മ പറഞ്ഞത്.
വിദ്യയുടെ ഹെയർഡ്രസറായി ലീലാമ്മ എന്ന സ്ത്രീ ഉണ്ടായിരുന്നു. അന്ന് ഞാൻ മാത്രമേ വീട്ടിലുള്ളൂ. അവളെ ഇങ്ങനെ വിട്ട് കളഞ്ഞല്ലോ, അവനെന്തെങ്കിലും ചെയ്യുമെന്ന് ആ സ്ത്രീ പറഞ്ഞു. പ്രശ്നങ്ങളറിഞ്ഞ് ഉടനെ വീട്ടുകാർ ഇടപെട്ടെന്നും വിജയലക്ഷ്മി ഓർത്തു. ജോർജിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് ഞാനറിഞ്ഞത്. വിദ്യയും അത് തന്നെയാണ് പറഞ്ഞത്. പിന്നീട് അവരെ വിവാഹം ചെയ്തെന്നും കേട്ടു.
ലീലാമ്മ വന്ന് പറഞ്ഞയുടെ അമ്മ വിദ്യയുടെ വീട്ടിൽ പോയി. വിദ്യയെ വീട്ടിൽ പൂട്ടിയതായിരുന്നു. അമ്മ ടാക്സിയുമായെത്തി. വീട്ടിലെ ജോലിക്കാർ വിദ്യയെ ജോർജ് അറിയാതെ പുറത്തിറക്കുകയായിരുന്നു. നടു റോഡിൽ ശ്രീവിദ്യയും അമ്മയും. അമ്മ അവളോടൊപ്പം വക്കീലിനടുത്ത് പോയി. അന്ന് സിറിയൻ ക്രിസ്ത്യൻ വിവാഹത്തിൽ ഡിവോഴ്സ് ലഭിക്കില്ല.
വിവാഹമോചനം ലഭിക്കാതെ ഒരുപാട് പ്രശ്നങ്ങളുണ്ടായി. ചെന്നെെയിൽ നിൽക്കാൻ കഴിയാതെ വിദ്യയും അമ്മയും ഒരു ഘട്ടത്തിൽ സേലത്തേക്ക് പോയി. ശ്രീവിദ്യയുടെ സ്വത്തിൽ ജോർജ് അവകാശ വാദം ഉന്നയിച്ചു. 12 വർഷം കേസ് നടന്ന ശേഷമാണ് വീട് ശ്രീവിദ്യക്ക് ലഭിച്ചത്. ഇക്കാലയളവിൽ ശ്രീവിദ്യക്ക് മറ്റൊരു വിവാഹം ചെയ്യാൻ സാധിച്ചില്ലെന്നും വിജയലക്ഷ്മി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications