ഷീല ഗ്ലാമറസായി അഭിനയിച്ചെന്ന് അഭിമാനത്തോടെ ഭർത്താവ്; പിരിഞ്ഞ ശേഷം വന്ന രണ്ടാം ഭർത്താവ്; നടിക്ക് സംഭവിച്ചത്
മലയാള സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമാണ് നടി ഷീലയ്ക്കുള്ളത്. ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഷീല. കള്ളിച്ചെല്ലമ്മ, ചെമ്മീൻ തുടങ്ങി ശ്രദ്ധേയമായ ഒട്ടനവധി സിനിമകളുടെ ഭാഗമാകാൻ ഷീലയ്ക്ക് കഴിഞ്ഞു. കരിയറിനപ്പുറം ഷീലയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഷീലയുടെ വിവാഹ ജീവിതം ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. ഷീലയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
ഷീലയുടെ ജീവിതത്തിലുണ്ടായ രണ്ട് വിവാഹങ്ങളെക്കുറിച്ചാണ് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്. 1971 ൽ സത്യൻ മാഷ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത സിനിമകളിൽ പകരം നായകനാകാനാണ് ഈ നടൻ കേരളത്തിലെത്തിയത്. ആ നടനാണ് രവിചന്ദ്രൻ. ക്രമേണ ഷീലയുടെ പരിചയക്കാരനായി രവിചന്ദ്രൻ മാറി. ആ കാലത്ത് ഇങ്ങനെയൊരു പരിചയം വരാൻ കാരണമുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

ഷീല നസീർ സാറുമായി പിണങ്ങി ജീവിക്കുന്ന കാലമാണ്. ഇനിയൊരിക്കലും പ്രേം നസീറിന്റെ കൂടെ അഭിനയിക്കില്ലെന്ന് കട്ടായം പറഞ്ഞ് മാറി നിൽക്കുന്നു. എനിക്കും ഒരു പ്രേമ ഭാജനത്തെ കിട്ടും എന്ന വ്യഗ്രതയിലാണ് രവിചന്ദ്രനുമായി ഷീല അടുക്കുന്നത്. ആ പരിചയം വിവാഹത്തിലെത്തി. 1971 ൽ രവിചന്ദ്രനെ ഷീലാമ്മ വിവാഹം ചെയ്തു.
പരിചയപ്പെടുന്നവർ ആരും രവിചന്ദ്രനെ മറക്കില്ല. ഷീലയ്ക്ക് ഒരു മകൻ പിറന്നു. മുരളി രാജ് സതീഷ് എന്നായിരുന്നു ആ കുട്ടിയുടെ പേര്. രവിചന്ദ്രൻ കുടിയനാണ്, സാഡിസ്റ്റാണ്. ഭാര്യയും കുട്ടികളുമുള്ള ആളാണ് തുടങ്ങി ഒട്ടേറെ വാർത്തകൾ അക്കാലത്ത് ഷീലാമ്മയുടെ എതിർഗ്രൂപ്പിലുള്ളവർ പല പത്രങ്ങളിലൂടെയും പുറത്ത് വിട്ടു. അത് കണ്ട ഷീലാമ്മയുടെ എതിരാളികൾ അർമാദിച്ചെന്നും ശാന്തിവിള ദിനേശ് ഓർത്തു.

തമിഴിൽ ഷീലയും രവിചന്ദ്രനും മഞ്ഞൾകുങ്കുമം എന്ന സിനിമ ചെയ്തു. പക്ഷെ ആ പടം സാമ്പത്തികമായി നഷ്ടം വന്നു. അമ്മ അപ്പ എന്ന അടുത്ത സിനിമ ചെയ്തു. ഷീല അതിൽ നന്നായി ശരീര പ്രദർശനം നടത്തി. എന്റെ ഭാര്യ ഷീല ക്യാമറയ്ക്ക് മുന്നിൽ നന്നായിട്ട് ഗ്ലാമർ കാണിച്ച സിനിമയാണിതെന്ന് അക്കാലത്തെ അഭിമുഖങ്ങളിൽ രവിചന്ദ്രൻ അഭിമാനത്തോടെ പറയുമായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മകന് മുരളി എന്നാണ് ഷീല പേരിടാനിരുന്നത്. അച്ഛനെ ഓർത്ത് മുരളി രാജ് എന്നിടാൻ തീരുമാനിച്ചു. എന്റെ പേരക്കുട്ടിക്ക് സതീഷ് എന്ന് പേരിടുമെന്ന് ഷീലയുടെ അമ്മ പറഞ്ഞു. അങ്ങനെയാണ് മുരളി രാജ് സതീഷ് എന്ന പേര് മകനിട്ടത്. ജാതകത്തിൽ മുരളി രാജ് സതീഷ് ലോകം മുഴുവൻ അറിയുന്ന ആളാവുമെന്ന് എഴുതിയിരുന്നു. സിനിമയിൽ മകൻ ശ്രദ്ധേയനാകുമെന്നാണ് ഷീലാമ്മ കരുതിയിരുന്നത്.
കുറച്ച് കാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം രവിചന്ദ്രനുമായി ഷീലാമ്മ തെറ്റിപ്പിരിഞ്ഞു. സിനിമാ നിർമാതാവ് ബാബു സേവ്യർ ഷീലാമ്മയുടെ ഭർത്താവായി. മദ്രാസിലെ പള്ളിയിൽ വെച്ച് ഇരുവരും വിവാഹിതരായി. സിനിമാ അഭിനയമെല്ലാം മതിയാക്കി താമസം ഊട്ടിയിലേക്ക് മാറ്റി. മുരളി രാജ് സതീഷ് ജോർജ് എന്ന് പേര് മാറ്റിയെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











