For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ വിവാഹം കഴിക്കാന്‍ ഇരുന്നതാണ്; പുരുഷ സങ്കല്‍പ്പം അത് അച്ഛന്‍ തന്നെയാണെന്ന് കല്‍പന, വാക്കുകള്‍ വൈറൽ

  |

  മലയാളത്തിലെ ഏറ്റവും വ്യത്യസ്തയായ നടിയായിരുന്നു കല്‍പന. അന്നും ഇന്നും ഹാസ്യത്തിന്റെ കാര്യത്തില്‍ കല്‍പ്പനയെ വെല്ലാന്‍ മറ്റൊരു നടിയുണ്ടെന്ന് പറയാന്‍ സാധിക്കില്ല. അത്രയും മനോഹരമായ വേഷങ്ങളാണ് നടി ചെയ്തിട്ടുള്ളത്. അഭിനയത്തില്‍ മാത്രമല്ല ജീവിതത്തിലെ പല കാര്യങ്ങളിലും താന്‍ വേറിട്ട് നില്‍ക്കുന്ന വ്യക്തിയായിരുന്നുവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ കല്‍പന പറഞ്ഞിട്ടുണ്ട്.

  വിവാഹത്തിന് മുന്‍പ് പ്രണയം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ രസകരമായിട്ടുള്ള ഉത്തരമാണ് നടി പറയുക. സ്വന്തം അച്ഛനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നാണ് പഴയൊരു അഭിമുഖത്തില്‍ കല്‍പന പറഞ്ഞിരിക്കുന്നത്. നടിയുടെ വാക്കുകളിങ്ങനെയാണ്...

  Also Read: പണം വാങ്ങി മലയാളത്തിലെ നടന്മാര്‍ എന്നെ ചതിച്ചു; എല്ലാവര്‍ക്കും അറിയാവുന്ന മുൻനിര താരങ്ങളാണ് അവരെന്ന് നടൻ ബാല

  കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നെന്നാണ് കല്‍പന പറയുന്നത്. ഞാന്‍ സ്‌നേഹിച്ചത് പത്ത് പേരെയാണെങ്കില്‍ എന്നെ സ്‌നേഹിച്ചത് ഇരുപത് പേരായിരിക്കും. അങ്ങനെയൊക്കെ വരുമെന്ന് വിചാരിച്ചിട്ടാവും എന്നെ കോളേജില്‍ വിടാത്തതെന്ന് തമാശരൂപേണ കല്‍പന പറയുന്നു. കല്യാണത്തിന് മുന്‍പുള്ള പ്രണയമെന്ന് പറഞ്ഞാല്‍ ഞാന്‍ തന്നെ പഞ്ചാരയടിച്ച് നടന്നിട്ടുള്ള കുറേ പേരുണ്ട്. അതൊക്കെ സിനിമയിലായിരുന്നു.

  Also Read: രണ്ടാമത്തെ ബന്ധവും തോറ്റ് പോയി; എലിസബത്തിനെ കുറിച്ചൊന്നും പറയില്ല, വിവാഹമോചനത്തില്‍ ബാലയുടെ പ്രതികരണം

  യഥാര്‍ഥ ജീവിതത്തിലേക്ക് നോക്കിയാല്‍ അങ്ങനൊരു സംഭവമേയില്ല. എന്നെ പ്രേമിക്കാന്‍ ആര്‍ക്കും ധൈര്യം ഇല്ലാത്തത് കൊണ്ടാണോന്ന് അറിയില്ല. അങ്ങനൊരു ചിന്ത എനിക്കും തോന്നിയിട്ടില്ല. ഇരുപത്തിയഞ്ച് വയസുള്ളപ്പോഴാണ് എനിക്ക് ആദ്യമായി പ്രണയം തോന്നുന്നത്. അത് ഭര്‍ത്താവായ അനിലിനോടാണ്. അങ്ങേരെ തന്നെ കെട്ടാന്‍ പറ്റിയത് വലിയ ഭാഗ്യമാണെന്നും കല്‍പന പറയുന്നു.

  ശരിക്കും അനിലിനെ വാശിപ്പുറത്ത് കെട്ടിയതാണ്. ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം എല്ലാവരും എനിക്ക് സുഹൃത്തുക്കളാണ്. ലൈറ്റ് ബോയിസും പ്രൊഡക്ഷനിലെ പിള്ളേരുമായിട്ടാണ് ഞാനേറ്റവും കമ്പനി. സംവിധായകന്‍, നിര്‍മാതാവ് ആ ലെവലില്‍ ആരുമായിട്ടും ഒരു സൗഹൃദവും എനിക്കില്ല. അനിലിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും നടി പറഞ്ഞു. ഇഞ്ചിക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തില്‍ എനിക്ക് ചട്ടയും മുണ്ടുമാണ് വേഷം പറഞ്ഞിരുന്നത്.

  ചിത്രത്തിലെ മറ്റ് താരങ്ങളൊക്കെ പറഞ്ഞിട്ട് ഞാന്‍ സാരി ഉടുത്തു. ഇത് അനിലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അന്ന് എന്നെ ഷൂട്ടിങ്ങിന് വിളിച്ചില്ല. അദ്ദേഹത്തിന്റെ വീട്ടുകാരെ അധിക്ഷേപിച്ചത് പോലെ ഇടയ്ക്ക് ദേഷ്യത്തോടെ എന്നെ നോക്കി. പിന്നീടാണ് കോസ്റ്റിയൂം മാറ്റിയത് ഇഷ്ടപ്പടാത്തത് കൊണ്ടാണെന്ന് മനസിലായത്. അന്ന് എടുത്ത തീരുമാനമാണ്, ഇങ്ങേരെ കെട്ടി അനുഭവിപ്പിക്കണമെന്ന്. അതേ നമുക്ക് ചെയ്യാന്‍ പറ്റുകയുള്ളു. അന്നെടുത്ത വാശിപ്പുറത്ത് എടുത്ത തീരുമാനമാണ് വിാവഹമെന്ന് കല്‍പന പറയുന്നു.

  എട്ട് വയസില്‍ ഇന്‍ഡസ്ട്രിയില്‍ വന്നയാളാണ് ഞാന്‍. ഇന്നത്തേത് പോലെയല്ല, അന്ന് ഒരാളുമായി പ്രണയത്തിലായെന്ന് പറഞ്ഞാല്‍ ചീത്തപ്പേര് പോലെയാണ്. അങ്ങനൊരു ഭയം ഉള്ളിലുണ്ടായിരുന്നു. അന്നത് വൃത്തിക്കെട്ട കാര്യമാണ്. ഇന്ന് ഇഷ്ടമുള്ളവരോട് മുഖത്ത് നോക്കി പറയാം. പിന്നെ എന്നോട് അങ്ങനൊരു അടുപ്പം ആര്‍ക്കും തോന്നിയിട്ടില്ലെന്ന് തോന്നുന്നു.

  ചെറുപ്പത്തില്‍ ഞാന്‍ കമല്‍ ഹാസനെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ അഞ്ചില്‍ പഠിക്കുമ്പോഴാണ് മദനോത്സവം റിലീസ് ചെയ്യുന്നത്. അന്നേ ഞാന്‍ കമല്‍ ഹാസനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് മുന്‍പ് അച്ഛനെയും വിവാഹം കഴിക്കാനിരുന്ന ആളാണ് ഞാന്‍. എട്ട് വയസ് വരെ അച്ഛനെയാണ് കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചത്. ഒരു പുരുഷ മോഡല്‍ എന്ന നിലയില്‍ അച്ഛനാണ് എന്റെ മനസിലുള്ളത്. സൗന്ദര്യവും സ്വഭാവവുമൊക്കെ അങ്ങനെയായിരുന്നെന്ന് കല്‍പന പറയുന്നു.

  Read more about: kalpana കല്‍പന
  English summary
  Viral: When Actress Kalpana Opens Up She Want To Marry Her Father And Kamal Haasan. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X