മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുമ്പോൾ ടെൻഷനായിരുന്നു, ലാൽ സർ നാച്വറൽ ആക്ടർ; ഭാനുപ്രിയയുടെ വാക്കുകൾ
ശിൽപ്പഭംഗിയുള്ള നടിയായിരുന്നു ഭാനുപ്രിയ. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തിയ ഭാനുപ്രിയ തമിഴ്, തെലുങ്ക് സിനിമകളിൽ അവസരങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നു. ഹിന്ദി സിനിമാ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളുടെ നായിക നടിയായി ഭാനുപ്രിയ തിളങ്ങി. ഭാനുപ്രിയയുടെ കോൾഷീറ്റിന് ഫിലിംമേക്കേർസ് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാളത്തിൽ ഒരുപാട് സിനിമകൾ ഭാനുപ്രിയ ചെയ്തിട്ടില്ല. അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയവയാണ് ഭാനുപ്രിയയുടെ ശ്രദ്ധേയ മലയാള സിനിമകൾ. മലയാളത്തിൽ ചെയ്ത സിനിമകളിലെല്ലാം ശ്രദ്ധേയ കഥാപാത്രമാണ് ഭാനുപ്രിയ ചെയ്തത്.
അഴകിയ രാവണനിൽ മമ്മൂട്ടിക്കൊപ്പമാണ് ഭാനുപ്രിയ അഭിനയിച്ചത്. രാജശിൽപ്പി എന്ന ചിത്രത്തിൽ മോഹൻലാലിനുമാെപ്പം അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് കൊണ്ട് ഭാനുപ്രിയ കെെരളി ടിവിയിൽ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എല്ലാവരും ലെജന്റ്സ് ആണ്. മമ്മൂട്ടി സർ ഒരുപാട് സംസാരിക്കില്ല. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ ടെൻഷനുണ്ടാകും. പക്ഷെ അത്ഭുത്തോടെ നോക്കിയ ആളാണ് താനെന്നും ഭാനുപ്രിയ അന്ന് വ്യക്തമാക്കി. മോഹൻലാലിന്റെ അഭിനയ മികവിനെയും ഭാനുപ്രിയ അന്ന് പ്രശംസിച്ചു. സർ വളരെ നാച്വറലായ ആക്ടറാണ്. മലയാളം സിനിമകൾ എന്നും മുന്നിൽ നിൽക്കുന്നവയാണെന്നും ഭാനുപ്രിയ അന്ന് പറഞ്ഞു. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ നർത്തകിയായി അഭിനയിച്ചതിനെക്കുറിച്ചും ഭാനുപ്രിയ സംസാരിച്ചു.
നർത്തകിയാകുന്നത് എനിക്കെപ്പോഴും ആനന്ദമാണ്. നൃത്തവും സംഗീതവും ഞാനെപ്പോഴും ആസ്വദിക്കുന്നു. അങ്ങനെയുള്ള കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ വളരെ സന്തോഷമാണ്. ഇപ്പോൾ അങ്ങനെയുള്ള കഥാപാത്രങ്ങൾ വരുന്നേയില്ലെന്നും ഭാനുപ്രിയ പറഞ്ഞു. മറ്റ് ഭാഷകളിൽ അഭിനയിച്ചതിനാൽ മലയാളത്തിൽ എനിക്ക് ഓവർ ആക്ടിംഗ് ഉണ്ടായിരുന്നു. മറ്റ് ആർട്ടിസ്റ്റുകൾ അഭിനയിക്കുന്നത് കണ്ടും സംവിധായകൻ പറയുന്നത് മനസിലാക്കിയും മാറ്റം വരുത്തുകയായിരുന്നെന്നും ഭാനുപ്രിയ അന്ന് വ്യക്തമാക്കി.

ലെെം ലെെറ്റിൽ ഇപ്പോൾ ഭാനുപ്രിയയെ കാണാറില്ല. സിനിമകൾ ചെയ്യുന്നില്ലെന്ന തീരുമാനത്തിലാണ് ഭാനുപ്രിയ. ഇതേക്കുറിച്ച് ഭാനുപ്രിയയുടെ സഹോദരി നടി ശാന്തിപ്രിയ സംസാരിച്ചിരുന്നു. പ്രാധാന്യമില്ലാത്ത റോളുകൾ നൽകി ഭാനുപ്രിയയെ ചിലർ കബളിപ്പിച്ചെന്നും ഇതിന്റെ നിരാശ ഭാനുപ്രിയക്കുണ്ടെന്നും ശാന്തിപ്രിയ തുറന്ന് പറഞ്ഞു.
യൂട്യൂബിൽ അനാവശ്യമായി ആരൊക്കെയോ ചേച്ചിയെക്കുറിച്ച് ഒന്നുമറിയാതെ പല കാര്യങ്ങളും സംസാരിരക്കും. ഓർമ ഉല്ലെന്ന് പറയും. അത് തെറ്റാണ്. വേണമെങ്കിൽ നടപടിയെടുക്കാം. പക്ഷെ അതിന്റെ ആവശ്യമില്ലെന്ന് കരുതുന്നെന്നും ശാന്തിപ്രിയ വ്യക്തമാക്കി. ചേച്ചി അമ്മയ്ക്കൊപ്പം ഒരു വീട്ടിൽ താമസിക്കുകയാണ്. ഞങ്ങളെല്ലാവരും അവിടെയുണ്ട്. ചേച്ചിക്ക് സ്വന്തമായി മറ്റൊരു വീടുണ്ട്. മകൾ വിദേശത്ത് പഠിക്കുകയാണ്. തെറ്റായ പ്രചരണങ്ങൾ കുടുംബത്തെ വിഷമിപ്പിക്കുമെന്നും ശാന്തിപ്രിയ അന്ന് പറഞ്ഞു. മകൾ ലണ്ടനിലാണ് പഠിക്കുന്നത്. ഇടയ്ക്കിടെ അങ്ങോട്ട് പോകാറുണ്ട്. ചേച്ചിക്ക് മാനസികമായി പ്രശ്നങ്ങളൊന്നുമില്ല. സിനിമാ രംഗത്തുള്ളവരായത് കൊണ്ട് എന്തും പറയാമെന്ന് കരുതരുനെന്നും ഞങ്ങൾക്കും വിഷമമുണ്ടെന്നും ശാന്തിപ്രിയ പറഞ്ഞു.
ഭാനപ്രിയയെക്കുറിച്ച് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടാകാറുണ്ട്. എൺപതുകളിലെ നായിക നടിമാരിൽ ഭാനുപ്രിയക്ക് ഇന്നും ബഹുമാന്യ സ്ഥാനം ആരാധകർ നൽകുന്നു. നടിയെ വീണ്ടും സിനിമകളിലും പൊതുവേദികളിലും കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ൺപതുകളിലെ താരങ്ങൾ എല്ലാ വർഷവും 80സ് ക്ലബ് റൂയൂണിയൻ എന്ന പേരിൽ ഒത്ത് ചേരാറുണ്ട്. എന്നാൽ ഭാനുപ്രിയയെ ഇവിടെയും കാണാറില്ല. ഭാനുപ്രിയയെ ആരും ക്ഷണിക്കാറില്ലെന്നാണ് ശാന്തിപ്രിയ പറയുന്നത്. എന്ത് കൊണ്ട് വിളിക്കുന്നില്ലെന്ന് തനിക്കറിയില്ലെന്നും ശാന്തിപ്രിയ വ്യക്തമാക്കി.


Click it and Unblock the Notifications











