ധനുഷിന്റെ നിർദ്ദേശം; നയൻ‌താരയെ കാണാൻ പോയ വിഘ്നേശ്; ഒരു നോക്ക് കാണാൻ പോയ ആൾ ജീവിത പങ്കാളിയായി

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ പ്രിയ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഉയിർ, ഉലകം എന്നീ രണ്ട് മക്കൾക്കൊപ്പവും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന നയൻതാര വിഘ്നേശ് ശിവനും കരിയറിലേക്കും വലിയ ശ്രദ്ധ നൽകുന്നു. വിവാഹിതയും ഇരട്ടക്കുട്ടികളുടെ അമ്മയുമായ ശേഷവും കരിയറിലെ തിരക്കുകൾ നയൻതാര കുറച്ചിട്ടില്ല. നടിയുടെ സിനിമകൾ ഒന്നിന് പിറകെ ഒന്നായി റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണ്.

നയൻതാരയുടെ കരിയറിന് വലിയ പിന്തുണ നൽകിക്കൊണ്ട് വിഘ്നേശ് ശിവനും ഒപ്പമുണ്ട്. വിഘ്നേശ് ജീവിതത്തിലേക്ക് വന്ന ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ച് നയൻതാര നേരത്തെ തുറന്ന് സംസാരിച്ചി‌ട്ടുണ്ട്. കരിയറിനെ കൂടുതൽ ​ഗൗരവത്തിലെടുത്തത് വിഘ്നേശിന്റെ കടന്ന് വരവിന് ശേഷമാണെന്ന് നയൻതാര തുറന്ന് പറഞ്ഞു. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നയൻതാര സംസാരിക്കാറില്ലായിരുന്നു.

Vighnesh Shivan  Dhanush  Nayanthara

എന്നാൽ വിഘ്നേശിന്റെ ഭാര്യയായതോ‌ടെ ഇതിലും മാറ്റം വന്നു. അപൂർവമായി അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന നടി അപ്പോഴെല്ലാം ഭർത്താവിനെക്കുറിച്ച് നയൻതാര സംസാരിക്കാറുണ്ട്. വിശേഷ ദിവസങ്ങളിലെല്ലാം നടി കുടുംബ സമേതമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു. നാനും റൗഡി താൻ എന്ന സിനിമയ്ക്കിടെയാണ് നയൻതാരയും വിഘ്നേശും അടുക്കുന്നത്.

സിനിമയുടെ കഥ പറയാൻ പോയപ്പോഴാണ് നയൻതാരയെ വിഘ്നേശ് ആദ്യമായി നേരിൽ കാണുന്നതും സംസാരിക്കുന്നതും. അന്ന് നടി താര റാണിയാണ്. വിഘ്നേശാവട്ടെ കരിയറിൽ സ്‌ട്ര​ഗിൾ ചെയ്യുന്ന സംവിധായകനും. നടി തന്റെ ഭാര്യമായി മാറുമെന്ന് ഒരിക്കലും ഇദ്ദേഹം ചിന്തിച്ച് കാണില്ല. നാനും റൗഡി താനിന്റെ കഥ പോലും നയൻതാരയ്ക്ക് ഇഷ്ടപ്പെടില്ലെന്നാണ് വിഘ്നേശ് ആദ്യം കരുതിയത്.

Vighnesh Shivan  Dhanush  Nayanthara

ഇഷ്ട താരത്തെ നേരിൽ കാണാമെന്ന് കരുതിയാണ് വിഘ്നേശ് ഒരു ഓട്ടോയിൽ നയൻതാരയുടെ ഫ്ലാറ്റിലെത്തുന്നത്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ വിഘ്നേശ് ശിവൻ സംസാരിച്ചിട്ടുണ്ട്. നടൻ ധനുഷാണ് നയൻതാരയുടെയും വിഘ്നേശിന്റെ ആദ്യ കൂടിക്കാഴ്ചയ്ക്ക് കാരണമാകുന്നത്. ധനുഷാണ് നാനും റൗഡി താൻ നിർമ്മിച്ചത്. നായികയായി നയൻതാരയെ നിർദ്ദേശിച്ചത് ധനുഷാണ്. നസ്രിയ നസീം ഉൾപ്പെ‌ടെയുള്ള നടിമാരെ വിഘ്നേശ് ശിവൻ മനസിൽ കണ്ടിരുന്നു. എന്നാൽ ഒന്നും തീരുമാനത്തിലെത്തായപ്പോഴാണ് നയൻതാരയുടെ പേര് വരുന്നത്.

നയൻതാര നായികയായാൽ നന്നാകുമെന്നും നടിയോട് പോയി കഥ പറയാൻ ധനുഷ് വിഘ്നേശ് ശിവനോട് നിർദ്ദേശിച്ചു. നയൻതാരയെ പോലെ വലിയൊരു താരത്തിന് തന്റെ കഥ ഇഷ്ടപ്പെ‌ടുമെന്ന് വിഘ്നേശ് ശിവൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ നടിക്ക് കഥ ഇഷ്ടപ്പെ‌ടുകയും സിനിമ ചെയ്യാൻ തയ്യാറാവുകയും ചെയ്തു. ഷൂട്ടിം​ഗ് തുടങ്ങി. ഷൂട്ടിം​ഗിനിടെ ഇവർ പ്രണയത്തിലാവുകയും ചെയ്തു.നാനും റൗഡി താൻ മികച്ച വിജയം നേടി. വിഘ്നേശ് ശിവൻ മുൻനിര സംവിധായകനായി വളർന്നു. അതേസമയം നാനും റൗഡി താന് ശേഷം വലിയ വിജയങ്ങൾ വിഘ്നേശിന്റെ കരിയറിൽ ഉണ്ടായിട്ടില്ല. കാത്തുവാക്ക്ല രണ്ട് കാതൽ ആണ് ഇദ്ദേഹത്തിന്റെ ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X