അവരായി തന്നെ ഒഴിഞ്ഞ് പോയി, മുൻപ്രണയബന്ധങ്ങളിൽ ഞാൻ നേരിട്ടത്; നൂറ് ശതമാനം ഞാൻ നൽകി: ദിയ പറഞ്ഞത്

ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ഭർത്താവ് അശ്വിൻ ​ഗണേശിന് ദിയ
ഒരു പരി​ഗണനയും നൽകുന്നില്ലെന്നാണ് വിമർശനം. ഇതിനിടെ ദിയയുടെ മുൻ പ്രണയ ബന്ധങ്ങൾ കമന്റ് ബോക്സിൽ പലരും ചർച്ചയാക്കി. അധിക്ഷേപിച്ച് കമന്റുകൾ വന്നു. എന്നാൽ ഈ ബന്ധങ്ങളിലെല്ലാം താൻ വഞ്ചിക്കപ്പെട്ടതാണെന്ന് ഒരിക്കൽ ദിയ കൃഷ്ണ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

മഞ്ജു ദിലീപിന്റെ ഭാര്യയും നയൻതാര അടുത്ത സുഹൃത്തുമായിരുന്ന കാലം; ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ
മഞ്ജു ദിലീപിന്റെ ഭാര്യയും നയൻതാര അടുത്ത സുഹൃത്തുമായിരുന്ന കാലം; ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ

എന്റെ ജീവിതത്തിലുണ്ടായ എല്ലാ പ്രഷറുകളും അവരായി തന്നെ ഒഴിഞ്ഞ് പോയി. അടുത്ത കാമുകനായോ എന്ന് ചോ​​​​​ദിക്കുന്നവരുണ്ട്. ആയാലും ആയില്ലെങ്കിലും നിങ്ങൾക്കെന്താണ്. ജീവിത കാലം മുഴുവൻ ഒരാളുടെ ടോക്സിസിറ്റി കണ്ട് അയാളുടെ കൂടെ തന്നെ നിൽക്കാൻ എനിക്ക് പറ്റില്ല. അങ്ങനെ ചെയ്യുന്ന ഒരുപാട് പേരുണ്ടായിരിക്കാം. എനിക്കൊരറ്റ ജീവിതമേ ഉള്ളൂ. നൂറ് പേരെങ്കിൽ നൂറ് പേർ വന്നോട്ടെ. പെർഫെക്ട് പാർട്ണറെ കണ്ടുപിടിക്കുന്നത് വരെ ഞാൻ പ്രണയത്തിലായിക്കൊണ്ടിരിക്കും. അതിലൊരു തെറ്റും ഞാൻ കാണുന്നില്ല. എനിക്ക് ബോറടിക്കുന്നു എന്ന് പറഞ്ഞ് ഇന്നേവരെ ഒരാളെയും ഞാൻ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.
ആര് ജീവിതത്തിലേക്ക് വന്നാലും അവർക്ക് നൂറ് ശതമാനം നൽകുന്നയാളാണ് ഞാൻ. മുഴുവൻ സ്നേഹവും മുഴുവൻ സമയവും കൊടുക്കും. പക്ഷെ അവർ തന്നെ വേദനിപ്പിക്കുന്ന അവസ്ഥയായിരുന്നെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു.

When Diya Krishna Opened Up About How Much She Suffered In Old Relationships
Photo Credit: Diya Krishna / Instagram

ഓർമ വെച്ച കാലം തൊട്ടേ എനിക്ക് ബോയ്ഫ്രണ്ട്സുണ്ട്. എൽകെജി പഠിക്കുമ്പോഴേ ഐ ഹാർ‍ട്ട് യു എന്നെഴുതി ഞാൻ കൊടുക്കാറുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ഞാൻ പ്രേമരോ​ഗിയായിരുന്നു. അത് പറയാൻ എനിക്ക് നാണക്കേടില്ല. എത്ര പേർ വേദനിപ്പിച്ച് എന്നെ ദ്രോഹിച്ച് പോയിട്ടുണ്ടെങ്കിലും എനിക്ക് വീണ്ടും മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റുന്നു. അതിൽ എനിക്ക് അഭിമാനമുണ്ട്. ചിലർക്ക് ഒരാൾ ചീറ്റ് ചെയ്ത് പോയിക്കഴിഞ്ഞാൽ അവർക്ക് വേറൊരാളെ സ്നേഹിക്കാനും വിശ്വസിക്കാനും പുതിയൊരു ജീവിതം തുടങ്ങാനും ബുദ്ധിമുട്ടായിരിക്കും. പെട്ടെന്ന് റീ സ്റ്റാർട്ട് ചെയ്ത ആളാണ് ഞാൻ. കാരണം എന്റെ ലെെഫിൽ വന്ന് പോയിട്ടുള്ള എല്ലാവൻമാരും, പ്രത്യേകിച്ച് ഒരാളെ ഉദ്ദേശിച്ചല്ല പറയുന്നത്.എന്റെ ജീവിതത്തിൽ വന്ന മൂന്ന് നാല് പേരെ ഉദ്ദേശിച്ചാണ് പറയുന്നത്. മുമ്പ് എന്റെ വ്ലോ​ഗുകൾ കണ്ടവർക്ക് അറിയാമായിരിക്കാം. അവർ എന്റെ ജീവിതം നശിപ്പിച്ചിരുന്നു എന്ന് അന്ന് ദിയ കൃഷ്ണ തുറന്ന് പറഞ്ഞു.

ഇപ്പോൾ എനിക്കങ്ങനെ ആരുമില്ല, ഒന്നും മനസിൽ കിടക്കരുത്, പക്ഷെ...; ഇപ്പോൾ ഞാനത് മനസിലാക്കുന്നു: ഭാ​ഗ്യലക്ഷ്മി
ഇപ്പോൾ എനിക്കങ്ങനെ ആരുമില്ല, ഒന്നും മനസിൽ കിടക്കരുത്, പക്ഷെ...; ഇപ്പോൾ ഞാനത് മനസിലാക്കുന്നു: ഭാ​ഗ്യലക്ഷ്മി

ചിരിച്ച് കളിച്ച് നടന്ന എന്നെ എങ്ങനെ കരഞ്ഞ് കൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ഒരു കൂട്ടം ആൾക്കാരാണ്. അതിൽ ഒരാൾ പുറത്തിറങ്ങി എന്നെ തെറ്റായ ആളായി ടാർ​ഗറ്റ് ചെയ്തു. എന്റെ കെെയിൽ എതിർത്ത് പറയാനുള്ള കാര്യങ്ങളുണ്ടായിരുന്നു. പക്ഷെ നിശ്ബദ്മായിരിക്കാൻ ഞാൻ തീരുമാനിച്ചു. അത് പോലൊരു താഴ്ന്ന ജീവിതത്തിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഞാൻ കർമയിൽ വിശ്വസിക്കുന്നു. അത് കൊണ്ടാണ് ഞാൻ ഹാപ്പിയായും സ്ട്രസ് ഫ്രീയായും ഇരിക്കുന്നതെന്നും ദിയ കൃഷ്ണ പറഞ്ഞു.

എന്റെ മുൻകാമുകൻമാരെല്ലാം വേറെ പെണ്ണുങ്ങളുടെ മണമടിക്കുമ്പോൾ അങ്ങോട്ട് പോയതാണ്. ഡേറ്റ് ചെയ്തവരെ പത്ത് പതിനൊന്ന് വർഷം പ്രേമിച്ച് വിവാഹം ചെയ്ത് വാട്ട് എ ലൗ സ്റ്റോറി എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ അവർക്കൊന്നും അതിന് താൽപര്യമില്ലായിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X