ആരുടേയും ജീവിതത്തില്‍ ഭാരമാവാന്‍ ഉദ്ദേശമില്ല! ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം! ഗൗരി ആദ്യം പറഞ്ഞത്
ഗൗരി കൃഷ്ണയുടെ വിവാഹമോചനം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജീവിതത്തില്‍ ഞങ്ങളുടെ പ്രൈയോറിറ്റീസ് തികച്ചും വ്യത്യസ്തമാണ്, ഇനി സൗഹൃദം മാത്രം. മാനസികമായി തളര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നുമായിരുന്നു ഗൗരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതോടെയായിരുന്നു വിവാഹമോചനം സ്ഥിരീകരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസം എന്ന് കഴിഞ്ഞ ദിവസം ഗൗരി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇവര്‍ ഡിവോഴ്‌സായോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. വ്‌ളോഗ് വൈകിയതിനെക്കുറിച്ചും, പുതിയ പ്രൊജക്ടിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ചേട്ടന് ഇപ്പോള്‍ എവിടെയാണ്, കൂടെയില്ലേ, അങ്ങോട്ടേക്ക് പോവുന്നില്ലേയെന്നായിരുന്നു ഒരാള്‍ ഗൗരിയോട് ചോദിച്ചത്.
അതിന് മറുപടിയായാണ് ഞങ്ങളിപ്പോള്‍ പിരിഞ്ഞാണ് താമസം എന്ന് ഗൗരി പറഞ്ഞത്. പാവമല്ലേ ചേട്ടന്‍, ജീവിതത്തില്‍ ഒരു കൂട്ട് വേണ്ടേയെന്ന ചോദ്യത്തിനും ഗൗരി കൃത്യമായ മറുപടി നല്‍കിയിരുന്നു. കൂട്ട് എന്തായാലും വേണം, എന്നാല്‍ ആ തോന്നല്‍ രണ്ടുപേര്‍ക്കും ആ തോന്നലുണ്ടാവണം. എന്നാലേ കാര്യമുള്ളൂ. നല്ലൊരു കൂട്ടാവാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ആരും മോശമായത് കൊണ്ടല്ല. എന്തായാലും എല്ലാവരും ഒരിക്കല്‍ മരിച്ചുപോവും. അതിന് മുന്നെ, നമ്മളാഗ്രഹിക്കുന്ന തരത്തില്‍ ജീവിക്കണം. ഇന്നലെ വന്ന ഏതോ ഒരാള്‍ക്ക് വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് താല്‍പര്യമില്ല. രണ്ടുപേര്‍ക്കും ഒരുപോലെ താല്‍പര്യമുണ്ടെങ്കില്‍ എല്ലാം നല്ലതായി വരും.

നിര്‍ബന്ധിച്ച് പിടിച്ച് വാങ്ങാന്‍ കഴിയുന്ന ഒന്നല്ല സ്‌നേഹം. സ്വഭാവികമായി വരേണ്ട, തോന്നേണ്ട കാര്യമാണ്. അങ്ങനെയല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ശല്യമാവാതെ മാറിപോവുന്നത് ഒരു സെല്‍ഫ് റെസ്‌പെക്ടാണ്. ഒന്നിച്ച് ജീവിക്കുന്നതിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. ഒന്നുമില്ലെങ്കിലും മനസ് തുറന്ന് സംസാരിക്കുന്നൊരു കൂട്ടാവേണ്ടതല്ലേ. സമൂഹത്തില്‍ കാണിച്ച് നടക്കാനോ, ക്രെഡിറ്റിന് വേണ്ടിയോ അല്ല ഞാന്‍ കല്യാണം കഴിച്ചതെന്നും വിശേഷങ്ങള്‍ തിരക്കിയവരോട് ഗൗരി പറഞ്ഞിരുന്നു. ഇത്രയുംനാളും എവിടെയായിരുന്നു എന്ന് അന്വേഷിച്ച് എന്നെ തിരക്കി വന്നവരോടെല്ലാം നന്ദി പറയുന്നു. നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ് ഇതൊക്കെ ഇവിടെ പറഞ്ഞത്. ഇനിയങ്ങോട്ട് കൃത്യമായി വീഡിയോകള്‍ പങ്കുവെക്കാന്‍ ശ്രമിക്കാം എന്നും ഗൗരി വ്യക്തമാക്കിയിരുന്നു.
ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും, വഴിത്തിരിവുമൊക്കെ കഴിഞ്ഞ് നില്‍ക്കുകയാണ്. വലിയൊരു റോളര്‍കോസ്റ്റര്‍ റൈഡിനൊടുവിലാണ് ഇവിടേക്ക് എത്തിയത്. ഇനി അഭിനയിക്കില്ലേ, വീഡിയോകള്‍ ചെയ്യില്ലേ, ആക്ടീവായിരുന്നൂടേ, അങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു എനിക്ക്. വൈകാതെ തന്നെ പുതിയ പരമ്പര തുടങ്ങും. ഇനി കൃത്യമായി വ്‌ളോഗ് ചെയ്ത് മുന്നോട്ട് പോവാണ് തീരുമാനം. ജീവിതം തന്നെയൊരു ബ്രേക്കിലേക്ക് പോയ സമയമായിരുന്നു. ഇത് പുതിയൊരു തുടക്കമാണ്. ഇതുവരെയുള്ള പിന്തുണയും, സ്‌നേഹവുമൊക്കെ ഇനിയും കൂടെ വേണം എന്നും ഗൗരി ആവശ്യപ്പെട്ടിരുന്നു.
എന്തോ നിങ്ങള്‍ പിരിഞ്ഞെന്ന് കേട്ടപ്പോള്‍ ഒരു വിഷമം. ചേട്ടന്റെ അമ്മയുമൊക്കെയായി ഗൗരി നല്ല കൂട്ടായിരുന്നല്ലോ. സംസാരിച്ച് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നമാണെങ്കില്‍ അങ്ങനെ ചെയ്യൂ. നല്ല രീതിയില്‍ മുന്നോട്ട് പോവാന്‍ കഴിഞ്ഞാല്‍ അതല്ലേ ഇനി നല്ലത്. ഇത് ഗൗരിയുടെ ലൈഫാണ്, അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. പിരിഞ്ഞെന്ന് കേട്ടപ്പോള്‍ എന്തോ വിഷമം വന്നുവെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. വീഡിയോയില്‍ കാണുന്നത് പോലെയൊന്നുമല്ല ആളുകള്‍. ആരുടെയും ജീവിതത്തില്‍ ഭാരമാവാന്‍ എനിക്കാഗ്രഹമില്ല. സ്‌നേഹം ഒരിക്കലും പിടിച്ച് വാങ്ങാന്‍ പറ്റില്ലെന്നുമായിരുന്നു ഗൗരി പറഞ്ഞത്.


Click it and Unblock the Notifications











