For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു, ഇവരേക്കാൾ ഉയരത്തിൽ എത്തുമെന്ന് അമ്മ; ഹണിയെക്കുറിച്ച് കുടുംബം

  |

  മലയാള സിനിമയിൽ ഇന്ന് അറിയപ്പെടുന്ന നടി ആണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ​ഹണി റോസ് വളരെ പെട്ടെന്ന് കരിയറിൽ ശ്രദ്ധ നേടി. എന്നാൽ ആദ്യ സിനിമയ്ക്ക് ശേഷം ഹണിയെ പിന്നീട് ശ്രദ്ധേയ വേഷത്തിൽ കാണുന്നത് വർഷങ്ങൾക്ക് ശേഷം ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ ആണ്. ഏറെ മാറ്റങ്ങളോടെ ആണ് ഹണി ഈ സിനിമയിൽ എത്തിയത്.

  Also Read: 'എന്റെ വാവ പോയി...'; അനുജനെ നഷ്ടമായിയെന്ന് സീരിയൽ താരം തൻവി രവീന്ദ്രൻ, അപകടമരണമെന്ന് റിപ്പോർട്ട്!

  കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ ഈ സിനിമയിലൂടെ ഹണി റോസിന് കഴിഞ്ഞു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക ആയി നിരവധി സിനിമകളിൽ ഹണി അഭിനയിച്ചു. ജയസൂര്യക്കൊപ്പമുള്ള കുമ്പസാരം എന്ന സിനിമയിൽ ഉൾപ്പെടെ മികച്ച പ്രകടനം ആണ് ഹണി റോസ് കാഴ്ച വെച്ചത്.

  Honey Rose

  മോൺസ്റ്റർ ആണ് ഹണിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന് ഒപ്പത്തിനൊപ്പം നിൽ‌ക്കുന്ന കഥാപാത്രം ആയിരുന്നു ഹണിയുടേത്. സിനിമയിൽ ഒരു ലെസ്ബിയൻ കഥാപാത്രത്തെ ആണ് ഹണി റോസ് അവതരിപ്പിച്ചത്.

  സോഷ്യൽ മീഡിയയിൽ ​സജീവമായ ഹണി ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഹണി മുമ്പൊരിക്കൽ നൽകിയ അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ സംസാരിക്കുകയായിരുന്നു ഹണി റോസ്.

  ഹണിയുടെ മാതാപിതാക്കൾ ഷോയിൽ സംസാരിച്ചു. മോളെക്കുറിച്ച് പറയുകയാണെങ്കിൽ കുടുംബത്തിനകത്തായാലും പുറത്ത് ആയാലും സ്നേഹവും സന്തോഷവും എപ്പോഴും ആ​ഗ്രഹിക്കുന്ന ആളാണ്. മോൾ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമാ അഭിനയം തുടങ്ങുന്നത്. എനിക്ക് മോളോട് ചോദിക്കാനുള്ളത് ചെറുപ്പത്തിലേ തന്നെ മകൾ പ്രതീക്ഷിച്ചിരുന്നോ സിനിമയിൽ ഒരു വലിയ നടി ആയി മാറുമെന്ന് എന്ന് ഹണിയോട് പിതാവ് ചോദിച്ചു.

  Honey Rose

  ചിരി ആയിരുന്നു ഇതിന് ഹണിയുടെ മറുപടി. തന്റെ എല്ലാ ആ​ഗ്രഹങ്ങളും നടത്തി തരുന്നവർ ആണ് മാതാപിതാക്കൾ എന്നും നടി വ്യക്തമാക്കി. കൊച്ചിലേ തൊട്ട് 'എനിക്ക് എന്തെങ്കിലും ആ​ഗ്രഹം ഉണ്ടെങ്കിൽ അവരെക്കൊണ്ട് അത് അഫോർഡ് ചെയ്യാൻ പറ്റുമോ എന്നതിനപ്പുറത്തേക്ക് എനിക്ക് വേണ്ടി സാധിച്ച് തരുന്നവരാണ്,' ഹണി റോസ് പറഞ്ഞു. ഹണിയുടെ അമ്മയും ഷോയിൽ സംസാരിച്ചു.

  Also Read: മോഹൻലാലിനില്ലാത്ത ഒരു ജീവിതം മമ്മൂട്ടിക്ക് ഉണ്ട്; അതിന് കാരണം; താരങ്ങളെക്കുറിച്ച് വികെ ശ്രീരാമൻ

  'മകളെക്കുറിച്ച് പറഞ്ഞാൽ ആദ്യമായി എനിക്ക് ഓർമ്മ വരുന്നത് സ്കൂളിലെ ഒരു സംഭവം ആണ്. സ്കൂളിൽ ഫസ്റ്റ് സ്റ്റാൻഡേർഡിൽ പഠിക്കുന്ന സമയത്ത് എല്ലാ മത്സരങ്ങളിലും അവൾ പങ്കെടുക്കുമായിരുന്നു. എനിക്ക് സമ്മാനം ഉണ്ട് അമ്മ കൂടി സ്കൂളിൽ വരണം എന്ന് പറഞ്ഞു. സ്കൂളിൽ ചെന്ന് എല്ലാവർക്കും പ്രൈസ് കൊടുത്തു. ഹണിക്ക് മാത്രം ഒന്നും ഉണ്ടായില്ല. എന്നെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു'

  'അപ്പോൾ ഞാൻ പറഞ്ഞിരുന്നു നീ ഇവരിലെല്ലാവരിലും ഉയരങ്ങളിൽ എത്തുമെന്ന്. ദൈവ സഹായത്താൽ ഹണി മലയാളത്തിൽ അറിയപ്പെടുന്ന ഒരാൾ ആയി മാറിയെന്നതിൽ സന്തോഷമുണ്ട്,' ഹണിയുടെ അമ്മ പറഞ്ഞതിങ്ങനെ. ഹണി നിരന്തരം ഉദ്ഘാടന ചടങ്ങുകൾക്ക് എത്തുന്നത് സോഷ്യൽ മീഡിയയിൽ അടുത്തിടെ ട്രോൾ ആയിരുന്നു. എന്നാൽ ഇതൊന്നും ഹണി റോസ് കാര്യമാക്കാറില്ല. ആളുകളോട് നേരിട്ടിടപഴകാനുള്ള അവസരമാണ് ഉദ്ഘാടന ചടങ്ങുകളെന്നാണ് ഹണി വ്യക്തമാക്കിയത്.

  Read more about: honey rose
  English summary
  Viral; When Honey Rose's Mother Shared A Childhood Memory About The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X