ചില കാര്യങ്ങൾ സീരിയസായി എടുത്തേ പറ്റൂ, പക്ഷെ അവളങ്ങനെയാണ്; ദിയയെക്കുറിച്ച് ഇഷാനി പറഞ്ഞത്

താര കുടുംബവും താരങ്ങളുടെ മക്കളും എപ്പോഴും ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. കുടുംബത്തിന്റെ സ്വാധീനമുപയോ​ഗിച്ച് തന്നെയാണ് ഇവരിൽ പലരും സിനിമയിലേക്ക് കയറുന്നതും. എന്നാൽ തങ്ങളുടെ പ്രയത്നം കൊണ്ട് പേരും പ്രശസ്തിയും നേടിയവരാണ് കൃഷ്ണ കുമാറിന്റെ നാല് മക്കളും.

അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് നടന്റെ നാല് മക്കൾ. സിനിമാ രം​ഗത്ത് ഒരിടം കണ്ടെത്തുന്നതിന് പകരം ഇവർ സോഷ്യൽ മീഡിയ ഉപയോ​ഗിച്ച് കരിയർ വളർത്തിയെടുത്തു.

അഹാന കൃഷ്ണയൊഴിച്ച് മറ്റാരും സിനിമകളിൽ സജീവമല്ല

മൂത്ത മകൾ അഹാന കൃഷ്ണയൊഴിച്ച് മറ്റാരും സിനിമകളിൽ സജീവമല്ല. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സായാണ് ഇവർ അറിയപ്പെടുന്നത്. ലൈഫ് സ്റ്റെെൽ, ഫാഷൻ ഇൻഫ്ലുവൻസേർസായി വലിയ വരുമാനവും ഇവർക്ക് ലഭിച്ചു. കൃഷ്ണ കുമാറുൾപ്പെടെ കുടുംബത്തിലെ ആറം​ഗങ്ങൾക്കും യൂട്യൂബ് ചാനലുണ്ട്. വ്യത്യസ്തമായ കണ്ടന്റുകൾ ഇവർ പങ്കുവെക്കുന്നു.

ദിയ കൃഷ്ണയാണ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായതിനാൽ തന്നെ ആരാധകർക്കൊപ്പം ഹേറ്റേഴ്സും ഇവർക്കുണ്ട്. പലപ്പോഴും ഇവരുടെ ചില വീഡിയോകളും പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ട്രോളുകളാവാറുമുണ്ട്. എന്നാൽ ഇതിനെയൊന്നും താര കുടുംബം കാര്യമാക്കാറില്ല. നാല് മക്കളെക്കുറിച്ചും കൃഷ്ണ കുമാറും ഭാര്യ സിദ്ധുവും ഇടയ്ക്ക് സംസാരിക്കാറുമുണ്ട്.

ഇതിൽ ദിയ കൃഷ്ണയാണ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. സോഷ്യൽ മീഡിയയിൽ നടിയുടെ റിലേഷൻഷിപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. നടി ബോയ് ഫ്രണ്ടുമായി ബ്രേക്ക് അപ്പായെന്നാണ് വിവരം. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ നിന്നുള്ള സൂചനകളാണ് ഇത് സംബന്ധിച്ചുള്ള അഭ്യൂഹം പരക്കാൻ കാരണമായത്.

കാമുകനോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ ദിയ കൃഷ്ണ പങ്കുവെക്കാറുണ്ടായിരുന്നു

ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകവെ താൻ സിം​ഗിളാണെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി. മാതാപിതാക്കളെയല്ലാതെ ആരെയും വിശ്വസിക്കരുതെന്നും ദിയ കൃഷ്ണ പറഞ്ഞു. ഇതോടെയാണ് ദിയ ബ്രേക്ക് അപ്പിലാണെന്ന് സംസാരം വന്നത്. നേരത്തെ കാമുകനോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ ദിയ കൃഷ്ണ പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ ദിയ കൃഷ്ണയെക്കുറിച്ചും മറ്റ് സഹോദരിമാരെക്കുറിച്ചും ഇഷാനി കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുമ്പാെരിക്കൽ ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇഷാനി.

പക്ഷെ ചില കാര്യങ്ങൾ സീരിയസ് ആയെടുത്തേ പറ്റൂ

സഹോദരിമാരിൽ ഇഷ്ടപ്പെട്ട കാര്യത്തെക്കുറിച്ച് ഇഷാനി അന്ന് സംസാരിച്ചു. 'അഹാന വളരെ ബോൾഡ് ആണ്. ദിയ കൂളാണ്. ഹൻസു ഒരു പവർ പാക്കായ കുട്ടിയാണ്. തമാശയും എന്റർടെയ്ൻമെന്റുമായി,' ഇഷാനി പറഞ്ഞു. ഇവരിൽ ഇഷ്ടമില്ലാത്ത കാര്യത്തെക്കുറിച്ചും ഇഷാനി തുറന്ന് പറഞ്ഞു.

'അഹാന ദേഷ്യക്കാരിയാണ്. ദേഷ്യം വന്നാൽ അതൊത്തിരി നേരം കാണിക്കും. ദിയ ഒരു കാര്യവും സീരിയസായി എടുക്കില്ല. കൂളാണ്, പക്ഷെ ചില കാര്യങ്ങൾ സീരിയസ് ആയെടുത്തേ പറ്റൂ. ഉത്തരവാദിത്വമൊന്നും തീരെ ഏറ്റെടുക്കാത്തയാളാണ്.' ഇഷാനി പറഞ്ഞതിങ്ങനെ.

അമ്മ കൊഞ്ചിച്ച് നടക്കുന്നത് ഹൻസുവിനെയാണെങ്കിലും സീരിയസായ എന്തെങ്കിലും വന്നാൽ അഹാനയ്ക്കൊപ്പമാണ്

സഹോദരിമാരിൽ ഏറ്റവും ഡിസിപ്ലിനുള്ള ആൾ താൻ തന്നെയാണെന്നും ഇഷാനി പറഞ്ഞു. ദിയ ചിലപ്പോൾ ഇറിറ്റേറ്റ് ചെയ്യും ഒന്നും പറഞ്ഞാൽ കേൾക്കില്ല. അമ്മ കൊഞ്ചിച്ച് നടക്കുന്നത് ഹൻസുവിനെയാണെങ്കിലും സീരിയസായ എന്തെങ്കിലും വന്നാൽ അഹാനയ്ക്കൊപ്പമാണ് അമ്മ നിൽക്കുകയെന്നും ഇഷാനി പറഞ്ഞു.

വൺ എന്ന സിനിമയിൽ ഇഷാനി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയായിരുന്നു സിനിമയിലെ നായകൻ. നാല് പേരുടെയും ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ദിയ കൃഷ്ണയൊഴിച്ച് മറ്റ് മൂന്ന് പേരും തങ്ങളുടെ റിലേഷൻഷിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല.

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X