മഞ്ജു ചേച്ചിക്ക് അങ്ങനെയാെരു തോന്നലുണ്ടായെങ്കിൽ എനിക്ക് മനസിലായേനെ, വിഷമങ്ങൾ പറഞ്ഞു: കാവ്യയുടെ വാക്കുകൾ
മഞ്ജു വാര്യരും കാവ്യ മാധവനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ഒരു സൗന്ദര്യ മത്സര വേദിയിൽ മത്സാർത്ഥിയോട് കാവ്യയെയാണോ മഞ്ജുവിനെയാണോ ഇഷ്ടം, എന്തുകൊണ്ട് എന്ന് ശോഭ വിശ്വനാഥ് ചോദിച്ചു. ഈ ചോദ്യം വലിയ ചർച്ചയായി മാറി. തനിക്ക് ഷോയുടെ സംഘാടകർ തന്ന ചോദ്യമാണിതെന്നാണ് ശോഭ പറഞ്ഞത്. എപ്പോഴും ജനശ്രദ്ധ നേടുന്നവരാണ് കാവ്യ മാധവനും മഞ്ജു വാര്യരും.
മഞ്ജു വാര്യരുടെ മുൻ ഭർത്താവായ നടൻ ദിലീപിനൊപ്പം വിവാഹ ജീവിതം നയിക്കുകയാണ് മഞ്ജു. ഇവരുടെ ജീവിതത്തിലുണ്ടായ നാടകീയ സംഭവങ്ങൾ വാർത്തയായാണ്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അറിഞ്ഞതോടെയാണ് മഞ്ജു ബന്ധം പിരിഞ്ഞതെന്നാണ് സിനിമാ ലോകത്തെ സംസാരം. ഒരു കാലത്ത് സുഹൃത്തുക്കളായിരുന്നു മഞ്ജു വാര്യരും ദിലീപും. എന്നാൽ പിന്നീടിവർ അകന്നു. സുഹൃത്തുക്കളായിരുന്ന കാലത്ത് ചില അഭിമുഖങ്ങളിൽ മഞ്ജുവിനെക്കുറിച്ച് കാവ്യ സംസാരിച്ചിട്ടുണ്ട്.

ഒരു ആർട്ടിസ്റ്റെന്ന നിലയിൽ ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ഫാനായിരുന്നു. ഞങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. ചില കല്യാണങ്ങളൊക്കെ വരുമ്പോഴേ കാണുന്നുള്ളൂ. പക്ഷെ ഫോണിലുള്ള ബന്ധം എപ്പോഴുമുണ്ട്. ഞങ്ങൾക്കിടയിൽ ഒരിക്കലും തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല. അങ്ങനെ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കിൽ അതെനിക്ക് പെട്ടെന്ന് മനസിലായേനെ. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന എന്റെ ചേച്ചിയുടെ സ്ഥാനത്ത് കാണുന്നയാളാണ് മഞ്ജു ചേച്ചിയെന്ന് കാവ്യ മാധവൻ ഒരിക്കൽ പറയുകയുണ്ടായി.
ആദ്യ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇങ്ങനെ സംസാരിച്ചത്. ഈ ബന്ധം പിരിഞ്ഞ ശേഷം കാവ്യ സിനിമാ രഗത്തേക്ക് തിരിച്ച് വരവ് നടത്തുന്നത് ദിലീപ് നായകനായ പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ്. ദിലീപുമായി ചേർത്ത് ഗോസിപ്പുകൾ വന്നെങ്കിലും അന്നും കാവ്യയും മഞ്ജുവും തമ്മിൽ സൗഹൃദമുണ്ട്. ഇതേക്കുറിച്ച് കാവ്യ സംസാരിക്കുകയുമുണ്ടായി.

ഞാൻ കരിയർ വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ എന്നെ വളരെയധികം സപ്പോർട്ട് ചെയ്തവരാണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും. ദിലീപേട്ടനേക്കാൾ കൂടുതൽ പറയേണ്ടത് മഞ്ജു ചേച്ചിയെയാണ്. സിനിമയിലുള്ളവരിൽ എന്റെ വിഷമം ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. എന്റെ സ്വപ്നം എന്താണെന്ന് ഇവർക്ക് അറിയാം.
അവർക്കറിയുന്ന ഒരു കാര്യമുണ്ട്. ഞാൻ വളരെയധികം അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ്. വീട്ടിൽ നിന്ന് ചിലപ്പോൾ ദേഷ്യപ്പെട്ടാലും മറ്റൊരു സ്ഥലത്തച് പോയാൽ വളരെയധികം അഡ്ജസ്റ്റ് ചെയ്യും. എനിക്കൊരു സ്ഥലത്ത് പറ്റില്ലെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് പറ്റാത്ത സ്ഥലമായിരിക്കും എന്ന് എന്നെ വളരെ നന്നായി അറിയുന്നവർക്കെല്ലാം അറിയാമെന്നും കാവ്യ അന്ന് പറഞ്ഞു.
2009 ലായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. 2011 ൽ ഈ ബന്ധം പിരിഞ്ഞു. ഇതിന് ശേഷം 2016 ലാണ് കാവ്യ ദിലീപിനെ വിവാഹം ചെയ്യുന്നത്. 2015 ലാണ് ദിലീപും മഞ്ജു വാര്യരും നിയമപരമായി വേർപിരിഞ്ഞത്. വിവാഹശേഷം കാവ്യ സിനിമാ രംഗം വിട്ടപ്പോൾ വിവാഹ മോചനത്തിന് ശേഷം മഞ്ജു വാര്യർ സിനിമാന രംഗത്ത് സജീവ സാന്നിധ്യമായി. 15 വർഷം നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമകളിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കാവ്യയും അഭിനയ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ദിലീപിനും മകൾക്കുമൊപ്പം കുടുംബ ജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. തിരിച്ച് വരവിനെക്കുറിച്ച് നടി ഇതുവരെയും സൂചനകളൊന്നും തന്നിട്ടില്ല.


Click it and Unblock the Notifications