വിവാഹശേഷവും ഭരതനും ശ്രീവിദ്യയും പ്രണയിച്ചു; അന്ന് താൻ കരഞ്ഞു, ശങ്കരാടിയെ വിവാഹം കഴിച്ച കഥ വേറെയും കെപിഎസി ലളിത

നടി ശ്രീവിദ്യയും ഭരതനും തമ്മിലുണ്ടായിരുന്ന പ്രണയകഥ എല്ലാ കാലത്തും വലിയ ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ ശ്രീവിദ്യയുടെ പഴയൊരു അഭിമുഖം വൈറലായിരുന്നു. പിന്നാലെ ശ്രീവിദ്യയെ കുറിച്ച് കെപിഎസി ലൡത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ശ്രീവിദ്യയുടെയും ഭരതന്റെയും പ്രണയത്തിന് കൂട്ട് നിന്നത് താനായിരുന്നു. പില്‍ക്കാലത്ത് ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷമാണ് താനും ഭരതനും വിവാഹം കഴിച്ചത്.

സ്റ്റൈലിഷായി ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലുള്ള നടി സോഫിയ ചൌധരിയുടെ പുത്തൻ ഫോട്ടോസ്

അതിനിടയില്‍ ചില പ്രണയങ്ങള്‍ ഭരതന് ഉണ്ടായെങ്കിലും വിധി അങ്ങനെ എത്തിക്കുകയായിരുന്നു. താനുമായിട്ടുള്ള വിവാഹം കഴിഞ്ഞ് മകന്‍ സിദ്ധാര്‍ഥ് കൂടി ജനിച്ചതിന് ശേഷം ഭരതന്‍ ശ്രീവിദ്യയുമായി വീണ്ടും പ്രണയത്തിലായി. അതിനെ മറികടന്നതിനെ കുറിച്ചും തന്റെ പേരില്‍ വന്ന ഗോസിപ്പുകളെ കുറിച്ചുമൊക്കെയാണ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ കെപിഎസി ലളിത പറഞ്ഞത്. വിശദമായി വായിക്കാം...

 ശ്രീവിദ്യ-ഭരതന്‍ പ്രണയത്തിലെ ഹംസം

ശ്രീവിദ്യയും ഭരതനും തമ്മിലുള്ള പ്രണയത്തില്‍ ഹംസമായത് ഞാനായിരുന്നു. അവരുടെ ബന്ധം കുടുംബത്തില്‍ എല്ലാവരും അറിഞ്ഞിരുന്നു. എന്റെ ചേച്ചിമാരും നാത്തൂന്മാരുമെല്ലാം ആ കഥ അറിഞ്ഞിരുന്നു. അവരുടെ ഇടയില്‍ മീഡിയേറ്ററായി ഞാന്‍ ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ ഫോണ്‍ വിളിക്കുന്നതിന് വേണ്ടി അന്ന് ശ്രീവിദ്യ എന്റെ വീട്ടിലേക്ക് വന്നിരുന്നു. അവരുടെ വീട്ടിലേക്ക് ആണുങ്ങള്‍ വിളിച്ചാല്‍ ഫോണ്‍ കൊടുക്കില്ല. ഈ പുള്ളിയാണ് വിളിക്കുന്നതെന്ന് ശ്രീവിദ്യയുടെ അമ്മയ്ക്കും അച്ഛനും സഹോദരന്‍ മോഹനനും അറിയാമായിരുന്നു. അങ്ങനെ എന്റെ വീട്ടിലേക്ക് വന്ന് ഞാന്‍ വിളിച്ച് ആദ്യം സംസാരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ കൈയിലേക്ക് കൊടുത്ത് ഇരുവരും തമ്മില്‍ സംസാരിക്കുക.

 രണ്ടാളും വേര്‍പിരിയാനുള്ള കാരണം

പക്ഷേ രണ്ടാളും തെറ്റിയപ്പോള്‍ ഞാനും ഒത്തിരി വഴക്ക് പറഞ്ഞിരുന്നു. ഇനി മേലാല്‍ ഇവിടെ കേറരുത് എന്ന് പറഞ്ഞ് ഇറക്കി വിട്ടതാണ്. പക്ഷേ എല്ലാം കറങ്ങി തിരിഞ്ഞ് വന്നതിനെ വിധി എന്നേ എനിക്ക് പറയാനുള്ളു. അവരുടെ പ്രശ്നങ്ങളെക്കുറിച്ചെല്ലാം എനിക്കും അറിയാമായിരുന്നു. നേരില്‍ പോയി കണ്ട് നമുക്ക് പിരിയാമെന്ന് പറഞ്ഞാണ് ഇരുവരും ബന്ധം അവസാനിപ്പിക്കുന്നത്. ആ സെറ്റില്‍ ഞാനും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് മേക്കപ്പ് റൂമില്‍ ഞാനും അദ്ദേഹവും വിദ്യയും കഥ പറഞ്ഞ് കൊണ്ട് ഇരിക്കുകയാണ്. ശരിയായി പോവുമെന്ന് തോന്നുന്നില്ല ചേച്ചി. ഭയങ്കര സംശയാലുവാണ്. ഈ ബന്ധം ശരിയാവുമെന്ന് തോന്നുന്നില്ല എന്നായിരുന്നു ശ്രീവിദ്യ എന്നോട് പറഞ്ഞത്. അന്ന് വൈകുന്നേരം വീട്ടില്‍ പോയിട്ടാണ് ഇരുവരും വേര്‍പിരിഞ്ഞത്.

  ഗോസിപ്പുകളുടെ തുടക്കം ഇവിടുന്നാണ്

ഭരതനുമായി താനും തമ്മില്‍ പ്രണയത്തിലായതിനെ കുറിച്ചും കെപിഎസി ലളിത പറഞ്ഞിരുന്നു. 'രതി നിര്‍വ്വേദം സിനിമയുടെ സെറ്റില്‍ നിന്നാണ് ഭരതനും താനും ഒന്നിച്ചതെന്നാണ് നടി പറയുന്നത്. ഞങ്ങള്‍ തമ്മില്‍ ഒന്നും ഇല്ലായിരുന്നു. സുപ്രിയയുടെ ഒരു നിര്‍മാതാവ് ഉണ്ടാക്കിയ കഥയാണ്. ഞങ്ങളെ രണ്ടാളെയും കൂടി ഒരു ട്രെയിനില്‍ കണ്ടു എന്നുള്ളതാണ് കഥ. അന്ന് കോഴിക്കോട് നിന്ന് സിനിമ ഷൂട്ടിങ്ങ് കഴിഞ്ഞ് പോവുകയായിരുന്നു. എന്റെ കൂടെ യാത്ര ചെയ്തത് ഒരു രാധകൃഷ്ണന്‍ എന്ന് പറയുന്നൊരു ആര്‍ട്ട്് ഡയറക്ടര്‍ ആയിരുന്നു. രാധകൃഷ്ണനെയും ഭരതനെയും കണ്ടാല്‍ ഏകദേശം ഒരുപോലെ ഇരിക്കും. ഞങ്ങള്‍ ഒരുമിച്ചൊരു കൂപ്പയിലാണ് യാത്ര ചെയ്തത്.

 ശ്രീവിദ്യയ്ക്ക് ശേഷമുള്ള പ്രണയങ്ങള്‍

പക്ഷേ കാര്യമായി സംസാരിച്ചൊന്നുമില്ല. ഷൊര്‍ണൂര്‍ നിന്ന് ഭക്ഷണം വാങ്ങി തന്നു. അത് കഴിച്ച് ഞാന്‍ മുകളില്‍ കയറി കിടന്നു. മദ്രാസില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ എന്നെ കൊണ്ട് വിടാന്‍ വന്ന വാഹനത്തില്‍ അദ്ദേഹത്തെ ഭരതേട്ടന്റെ വീട്ടിലാക്കുകയും ചെയ്തു. പിന്നീട് വിവാഹശേഷമാണ് അദ്ദേഹത്തെ എന്നെ ശ്രദ്ധിക്കാന്‍ പറഞ്ഞ് അയച്ചതാണെന്ന കാര്യം അറിയുന്നത്. ശ്രീവിദ്യയുമായി കൂട്ടി ചേര്‍ക്കാന്‍ പറ്റാത്തത് പോലെ പിരിഞ്ഞ് പോയിരുന്നു. വിദ്യ പോയതോടെ അദ്ദേഹം കുറേ കാലം വിഷമിച്ച് നടന്നിട്ടുണ്ട്. അപ്പോഴൊക്കെ വേറെയും പ്രണയത്തില്‍ പോയി ചാടി. അതും എനിക്ക് അറിയാവുന്നതാണ്. അത് നടി ശാന്തി ആണ്.

 ലളിതയോട് പ്രൊപ്പോസ് ചെയ്യുന്നത്

രതിനിര്‍വ്വേദം രണ്ടാം ഷെഡ്യൂളിന് പോയപ്പോഴാണ് കൂപ്പ ലളിത എന്നുള്ള വിളി സെറ്റില്‍ കേള്‍ക്കുന്നത്. ഹരി പോത്തനാണ് തമാശരൂപേണ ആ കഥയുണ്ടാക്കിയത്. എല്ലാവരും തമാശയായി പറയുകയാണെങ്കിലും നമുക്കത് സീരിയസ് ആക്കിക്കൂടെ എന്ന് ഭരതേട്ടനാണ് എന്റെ അടുത്ത് ചോദിക്കുന്നത്. ഞാന്‍ അദ്ദേഹത്തെ കല്യാണ രാമന്‍ എന്നാണ് വിളിച്ചിരുന്നത്. ആരെ കണ്ടാലും കല്യാണം കഴിച്ചാലോ എന്ന് തോന്നുന്നത് കൊണ്ട് എന്നോട് വേണ്ടെന്ന് പറഞ്ഞു. ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷം 1978 ജനുവരി ഒന്നിന് രാവിലെ വീട്ടില്‍ വന്നു. സീരിയസ് ആയി വന്നതാണ്. ഇനി ഞാന്‍ പഴയത് പോലെ ആയിരിക്കില്ല. കുറേ കാലമായി നിന്നെ ഞാന്‍ ഗൗനിക്കുന്നുണ്ട്. എനിക്കെന്തോ ഇഷ്ടമാണ്. ഗുരുനാഥനോട് ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞു.

Recommended Video

ലാലേട്ടന് ഇതൊക്കെയെന്ത്, പുതിയ വര്‍ക്കൗട്ട് വീഡിയോ കാണാം
 മൂന്ന് പ്രാവിശ്യം വിവാഹം കഴിച്ചു

തമാശയ്ക്ക് ആണെങ്കില്‍ ഞാനില്ല. കാര്യമാണെങ്കില്‍ ഇഷ്ടമാണെന്ന് ഞാനും പറഞ്ഞു. അന്ന് കുറേ മഞ്ഞപ്പത്രം ഒക്കെ ഉണ്ട്. എന്റെ പേരില്‍ ഒരു മോശം വാര്‍ത്തയും വന്നിട്ടില്ല. അതിന് സാഹചര്യം ഉണ്ടാക്കരുതെന്ന് പറഞ്ഞു. ശങ്കരാടിയുമായി വിവാഹം കഴിച്ച് എനിക്കൊരു കുട്ടി ഉണ്ടെന്ന കഥയൊക്കെ അവരുടെ വീട്ടില്‍ ആരോ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ആദ്യം തിരുവനന്തപുരത്ത് വെച്ച് രജിസ്റ്റര്‍ മ്യാരേജ് ചെയ്തത്. മൂന്ന് പ്രാവിശ്യം കല്യാണം കഴിച്ചു.

ശ്രീവിദ്യയെ  വീണ്ടും പ്രണയത്തിലായി

താനുമായിട്ടുള്ള വിവാഹശേഷവും ഭരതേട്ടന്‍ ശ്രീവിദ്യയെ പ്രണയിച്ചിരുന്നു. ആ സമയത്ത് കരയാന്‍ അല്ലാതെ താന്‍ എന്ത് ചെയ്യാനാണ്. മാക്‌സിമം ഞാന്‍ അഡ്ജസ്റ്റ് ചെയ്ത് പുറകോട്ട് മാറി നിന്നു. മകന്‍ സിദ്ധാര്‍ഥിനെ അവരെടുത്ത് വളര്‍ത്തിക്കൊള്ളാം എന്ന് വരെ പറഞ്ഞിരുന്നു. ഭരതേട്ടന്‍ പോയാലും കുഴപ്പമില്ല. മകന്‍ ഇവിടെ നിന്നോട്ടെ എന്ന് ഞാനും പറഞ്ഞു. ഭര്‍ത്താവ് ആണെങ്കിലും ഒരിക്കലും പൊസസീവ്‌നെസ് തോന്നിയിട്ടില്ല. കാരണം ശ്രീവിദ്യയുടെ കൈയില്‍ നിന്നാണ് എനിക്ക് അദ്ദേഹത്തെ കിട്ടുന്നത്. അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കില്‍ ഇന്നും നടക്കട്ടേ എന്നേ ഞാന്‍ പറയുകയുള്ളുവെന്നും കെപിഎസി ലളിത പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X