അവർ നിനക്ക് മദ്യം ഓഫർ ചെയ്യും; അപകടത്തിൽ പോയി വീഴാതിരുന്നതിന് കാരണം ലോഹിയങ്കിൾ; മീര പറഞ്ഞത്
മലയാളികൾക്ക് മറക്കാനാകാത്ത തിരക്കഥാകൃത്തും സംവിധായകനുമാണ് എകെ ലേഹിതദാസ്. മരിച്ച് പതിനഞ്ച് വർഷം പിന്നിട്ടെങ്കിലും ഇദ്ദേഹത്തിന്റെ സിനിമകൾ അനശ്വരമായി പ്രേക്ഷക മനസിൽ നിൽക്കുന്നു. പതിനഞ്ചാം ചമര വാർഷിക ദിനത്തിൽ ലോഹിയുടെ പഴയ സിനിമകൾ പ്രേക്ഷകർ ചർച്ചയാക്കുന്നുണ്ട്. മലയാളത്തിൽ ഒരുപിടി മികച്ച അഭിനേതാക്കളെ ലോഹിതദാസ് കൊണ്ട് വന്നിട്ടുണ്ട്. അതിലൊരാളാണ് മീര ജാസ്മിൻ.
ഇദ്ദേഹത്തിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ലോഹിതദാസാണ് തന്റെ ഗോഡ്ഫാദറെന്ന് നിരവധി തവണ മീര പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് മീര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വലിയൊരു ഗോഡ്ഫാദർ, എന്ത് പറഞ്ഞാലും ഒരു ലോഹിയങ്കിൾ എന്ന് ഓരോരുത്തർ പറയുമായിരുന്നു. അതെ, എന്ത് പറഞ്ഞാലും എനിക്ക് ലോഹിയങ്കിളാണ്. ഇനിയും ഞാൻ അങ്ങനെയേ പറയൂ. എനിക്കെന്തെങ്കലും നല്ല കാര്യം വന്നാൽ ഞാൻ അദ്ദേഹത്തെ ഓർക്കും. പണ്ടാെക്കെ കളിയാക്കുമായിരുന്നു, ഇതെന്താ ഇങ്ങനെ ഒരു ഗുരുവും ശിഷ്യയുമെന്ന്. ഇങ്ങനെ തന്നെ ഒരു ഗുരുവും ശിഷ്യയും ഉണ്ട്. നല്ല രീതിയിൽ ഗുരുവും ശിഷ്യയുമുള്ളതിന്റെ ഉദാഹരണമാണ് അങ്കിളും ഞാനും. ഞാൻ അഭിമാനത്തോടെ പറയുമെന്ന് മീര അന്ന് വ്യക്തമാക്കി.
എന്റെ ദൈവത്തിന് എന്നോട് അത്രയ്ക്ക് സ്നേഹമുള്ളത് കൊണ്ട് അങ്ങനെയൊരു വ്യക്തിയെ എനിക്ക് കാണിച്ച് തന്നു. അങ്ങനെ ഞാൻ സിനിമയിൽ വന്നു. ഒരുപക്ഷെ ഞാൻ അപകടത്തിലൊന്നും പോയി ചാടാതെ ഇങ്ങനെ ജീവിക്കുന്നതിന് കാരണം ഒരു ശതമാനം അദ്ദേഹത്തിന്റെയും കൂടെയാണ്. എന്തുണ്ടെങ്കിലും ലോഹിയങ്കിളെന്ന് നമ്മുടെ സിനിമയിലുള്ള കുറേ ആളുകൾ കളിയാക്കുമായിരുന്നു.

അഭിനയിക്കുന്ന ആർട്ടിസ്റ്റുകളും ഡയറക്ടേർസുമെല്ലാം. ഇതെന്താ വലിയ ഷോ ഓഫ് എന്ന് പറയും. ഷോ ഓഫ് അല്ല. അങ്ങനെ വരാൻ നമുക്ക് ഭാഗ്യം വേണം. കിട്ടാഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല. ദിവസവും എന്തെങ്കിലും പറയുമ്പോൾ അങ്കിളിന്റെ ഒരു വാക്ക് എനിക്ക് വരും. യാതൊരു സംരക്ഷണവും ഇല്ലാതെ ഈ രംഗത്തേക്ക് ഇറങ്ങുന്ന ഒരു പെൺകുട്ടിക്ക് അപകട സാധ്യതകളുണ്ടെന്നും മീര പറയുന്നു. പല സന്ദർഭങ്ങളിലും നമ്മൾ ചെന്ന് പെട്ടിട്ടുണ്ട്. അവിടെയൊക്കെ ഒരു ശക്തി എനിക്ക് പകർന്ന് തന്നത് അങ്കിളാണെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി.
ലോഹിതദാസ് തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ചും മീര ജാസ്മിൻ അന്ന് സംസാരിച്ചു. സിനിമയിൽ വരും, പ്രശസ്തിയും പണവും കിട്ടും. പല ഭാഷകളിലും പല വലിയ മനുഷ്യരോടൊപ്പവും അഭിനയിക്കും. നിനക്ക് ചിലപ്പോൾ ഡ്രിങ്ക്സ് ഓഫർ ചെയ്യും. നീ ഒരിക്കലും മദ്യത്തിനോ അങ്ങനെയൊകു കാര്യത്തിനോ അടിമയാകാൻ പാടില്ല. ആദ്യം ടൈം പാസ് പോലെ നീ മദ്യം കുടിക്കും. വലിയ ആളുകളല്ലേ, അവർക്ക് ദേഷ്യം തോന്നുമോ എന്ന് കരുതി കമ്പനി കൊടുക്കും.
പക്ഷെ നാളെ നിനക്കൊരു വീക്ക് ആയ സമയം വരുമ്പോൾ നീ ആശ്രയിക്കാൻ പോകുന്നത് ഇതായിരിക്കും. അങ്ങനെ ജീവിതം നശിച്ച പല നടിമാരുണ്ടെന്ന് ലോഹിതദാസ് തനിക്ക് പറഞ്ഞ് തന്നെന്ന് മീര ജാസ്മിൻ ഓർത്തു. ഇങ്ങനെ പറഞ്ഞ് തന്ന അദ്ദേഹം തനിക്ക് ദൈവമാണെന്നും അന്ന് മീര വ്യക്തമാക്കി.


Click it and Unblock the Notifications











