ദിലീപേട്ടൻ വിളിച്ചതാണ്, എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു; ട്വന്റി ട്വന്റി ചെയ്യാതിരുന്നതിന് കാരണം; മീര പറഞ്ഞത്

മലയാള സിനിമാ രംഗത്ത് മഞ്ജു വാര്യർക്ക് ശേഷം ശ്രദ്ധേയ കഥാപാത്രങ്ങൾ തുടരെ ലഭിച്ച നടിയാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മീര വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി. അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം നടി കാഴ്ച വെച്ചു. തമിഴകത്തേക്ക് കടന്നപ്പോഴും മികച്ച സിനിമകൾ മീരയെ തേടി വന്നു.

ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്ന മീര പതിയെ സിനിമകളിൽ നിന്ന് അകന്നു. അക്കാലത്ത് തുടരെ വിവാദങ്ങളിലും നടി അകപ്പെട്ടിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണി നിരന്ന സിനിമയാണ് 2008 ൽ പുറത്തിറങ്ങിയ ട്വന്റി ട്വന്റി. ഈ സിനിമയിൽ മീര അഭിനയിക്കാത്തത് അന്ന് വലിയ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് നടി ഒരിക്കൽ വിശദീകരണം നൽകുകയുണ്ടായി. മീരയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

Meera Jasmine

വിധിയിൽ ഞാൻ വിശ്വസിക്കുന്നു. എനിക്ക് വരാനുള്ള സിനിമയാണെങ്കിൽ തനിക്ക് വരും. എന്നിൽ നിന്ന് വിട്ട് പോകുകയാണെങ്കിൽ അതൊരു നല്ല കാരണത്താലാകും. ചില സിനിമകൾ മിസ് ചെയ്തിട്ടുണ്ട്. പക്ഷെ അയ്യോ അത് ചെയ്യാൻ പാടില്ലായിരുന്നു എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും മീര ജാസ്മിൻ വ്യക്തമാക്കി. അതേസമയം ട്വന്റി ട്വന്റി ചെയ്യാതിരുന്നതിൽ വിഷമം ഉണ്ടെന്നും മീര വ്യക്തമാക്കി.

ദിലീപേട്ടൻ എന്റെ നല്ല സുഹൃത്താണ്. അദ്ദേഹം എല്ലാം സംഘടിപ്പിച്ചിട്ടും ആ പ്രൊജക്ടിൽ എനിക്ക് ചെയ്യാൻ പറ്റിയില്ല. മനപ്പൂർവം ചെയ്യാഞ്ഞതല്ല. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ദിലീപേട്ടൻ ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചു. 2007 ലാണെന്ന് തോന്നുന്നു. ഏതോ ആർട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്നം കൊണ്ട് എന്നോട് ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ട് പോയി.

Meera Jasmine

എന്നോട് ചോദിച്ച ഡേറ്റിൽ ഒരു തെലുങ്ക് പ്രൊജക്ട് വന്നു. അത് തീർക്കേണ്ട അവസ്ഥയിലായി. പെട്ടെന്ന് റിലീസ് ചെയ്യേണ്ടത് കൊണ്ട് അവരുടെ പ്രഷറായി. അപ്പോഴേക്കും ഇവിടെ നിന്ന് ഡേറ്റ് കൺഫോം ആയി എന്നെ വിളിച്ചു. തീരെ പോകാൻ പറ്റാത്ത അവസ്ഥയായി. ഒരുപാട് താരങ്ങളുള്ള സിനിമയാണ്. അവരുടെ ഡേറ്റും തന്റെ ഡേറ്റും ഒന്നിച്ച് കിട്ടാത്ത സാഹചര്യം ആയിരുന്നെന്നും മീര പറയുന്നു.

അന്ന് കുറേ പേർ തന്നെ ബാൻ ചെയ്യുകയാണെന്ന് പറഞ്ഞു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമാവുകയാണ് മീര. ക്യൂൻ എലിസബത്ത് ആണ് അടുത്തിടെ റിലീസ് ചെയ്ത മീരയുടെ സിനിമ. മലയാളത്തിലും തമിഴിലും തെലുങ്കിലും നടിയുടെ പുതിയ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ടെസ്റ്റ് ആണ് തമിഴിൽ റിലീസ് ചെയ്യാനുള്ള ചിത്രം. മാധവൻ, നയൻതാര, സിദ്ധാർത്ഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X