'അറുപത് പിന്നിട്ട ശരത് ബാബുവുമായി പ്രണയവും ലിവിങ് റിലേഷനുമെന്ന് വാർത്ത'; ഇപ്പോൾ നമിത ഇരട്ട കുട്ടികളുടെ അമ്മ!

പുലിമുരുകൻ അടക്കമുള്ള മലയാള സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നമിത. നാൽപ്പത്തിയൊന്നുകാരിയായ നമിത തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ അഭിനയിച്ചാണ് തെന്നിൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. ​

ഗുജറാത്തിലെ സൂറത്തിലാണ് നമിത ജനിച്ച് വളർന്നത്. ബിജെപി പാർട്ടിക്ക് വേണ്ടിയും നടി പ്രവർത്തിച്ചിട്ടുണ്ട്. ​ഗ്ലാമറസ് റോളുകൾ ചെയ്താണ് എന്നും നമിത ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

ഇപ്പോൾ താരം അഭിനയത്തിൽ അത്ര സജീവമല്ല. സൗന്ദര്യ മത്സരങ്ങളിലൂടെയാണ് നമിത സിനിമയിലേക്ക് എത്തുന്നത്. ഒപ്പം മോഡലിങും താരം ചെയ്തിരുന്നു. പതിനേഴാം വയസിൽ 1998ൽ മിസ് സൂറത്ത് പട്ടം നമിത നേടിയിരുന്നു.

മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് തേർഡ് റണ്ണർ അപ്പ് ആവുകയും ചെയ്തിരുന്നു താരം. ആ വർഷം സെലീന ജെയ്റ്റ്ലിയായിരുന്നു മിസ് ഇന്ത്യ പട്ടം നേടിയത്.

അറുപത് പിന്നിട്ട ശരത് ബാബുവുമായി പ്രണയവും ലിവിങ് റിലേഷനുമെന്ന് വാർത്ത

സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത ശേഷം സൗന്ദര്യ വർധക വസ്തുക്കളുടേയും ഭക്ഷ്യ ഉത്പന്നങ്ങളുടേയും പരസ്യത്തിലും നമിത അഭിനയിച്ചു. ഇം​ഗ്ലീഷ് ലിറ്ററേച്ചർ പഠനം പൂർത്തിയാക്കിയ ശേഷമാണ് തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ നമിതയ്ക്ക് അവസരങ്ങൾ വന്നത്.

2002ൽ പുറത്തിറങ്ങിയ സൊന്തം എന്ന തെലുങ്ക് സിനിമയിലൂടെയാണ് നമിത അഭിനയം തുടങ്ങിയത്. ആദ്യ സിനിമയക്ക് ശേഷം വീണ്ടും മൂന്ന് തെലുങ്ക് സിനിമകളിൽ കൂടി തുടരെ തുടരെ നമിത അഭിനയിച്ചു.

പക്ഷെ ഇപ്പോൾ നമിത ഇരട്ട കുട്ടികളുടെ അമ്മ

വിജയികാന്ത് സിനിമയിലൂടെയാണ് നമിത തമിഴിലേക്ക് എത്തിയത്. ശേഷം അഴകിയ തമിഴ് മകൻ അടക്കം നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാ​ഗമായി നമിത. ഇപ്പോൾ താരം സിനിമാ തിരക്കുകളിൽ നിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കുകയാണ്.

അടുത്തിടെ ഇരട്ട കുഞ്ഞുങ്ങളും നമിതയ്ക്ക് പിറന്നിരുന്നു. ണ്ടും ആൺകുട്ടികളാണ്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് നടി കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചത്. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്.

ലിവിങ് ടു​ഗെതർ ലൈഫ്

ഇദ്ദേഹവും നമിതയ്ക്കൊപ്പം സോഷ്യൽമീഡിയയിൽ‌ സജീവമാണ്. ബ്ലാക്ക് സ്റ്റാലിയൺ, പുലിമുരുകൻ എന്നിവയാണ് നമിതയുടെ പ്രധാന മലയാള ചിത്രങ്ങൾ. ഒരിടയ്ക്ക് വലിയൊരു ​ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു.

തമിഴ്, തെലു​ങ്ക് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന ശരത്ത് ബാബുവെന്ന മുതിർന്ന നടനുമായി നമിത പ്രണയത്തിലാണെന്നും ലിവിങ് ടു​ഗെതർ ലൈഫ് നയിക്കുന്നുവെന്നുമാണ് അന്ന് വാർത്തകൾ‌ വന്നത്.

ശരത്ത് ബാബു 200ന് മുകളിൽ സിനിമകളിൽ അഭിനയിച്ചു

എഴുപത്തിയാെന്നുകാരനായ ശരത്ത് ബാബു 200ന് മുകളിൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ വിവാഹിതനുമാണ് നടൻ. നാളുകളായി ശരത്ത് ബാബുവിനൊപ്പം താമസിക്കുന്ന നമിത വൈകാതെ അ​ദ്ദേഹത്തെ വിവാഹം ചെയ്യുമെന്നും അന്ന് വാർത്തകൾ വന്നിരുന്നു.

സംഭവം വലിയ രീതിയിൽ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ ശരത്ത് ബാബു വാർത്ത വെറും ​ഗോസിപ്പ് മാത്രമാണെന്ന് പ്രതികരിച്ച് രം​ഗത്തെത്തി. പിന്നീട് നമിതയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. 'ശരത് ബാബു ആരാണെന്ന് പോലും എനിക്കറിയില്ല.'

പൂർണ്ണമായും തെറ്റാണ്

'ഈ കിംവദന്തി എങ്ങനെയാണ് മാധ്യമങ്ങളിൽ വന്നതെന്ന് എനിക്കറിയില്ല. എന്റേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടി പ്രായമുള്ള ഒരാളെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നത് എന്നത് പൂർണ്ണമായും തെറ്റാണ്. ഒരിക്കൽ കൂടി ഞാൻ ഇത് വ്യക്തമാക്കുകയാണ്' എന്നാണ് നമിത അന്ന് പറഞ്ഞത്.

വിക്രം സിനിമ അരുളിൽ അടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ശരത്ത് ബാബു. നമിതയുടെ പുലിമുരുകനിൽ മോഹൻലാൽ ആയിരുന്നു നായകൻ. ബൗ ബൗ എന്നൊരു സിനിമ മലയാളത്തിൽ നമിതയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

More from Filmibeat

Read more about: namitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X