'ആരെന്ത് പറഞ്ഞാലും കുഴപ്പമില്ല, പ്രണയമെന്നാൽ എനിക്കിന്ന് ഭർത്താവാണ്; ജീവിതത്തിൽ വന്ന മാറ്റം'

തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് വിഘ്നേശ് ശിവനും നയൻതാരയും. തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെടുന്ന നയൻതാര വിഘ്നേശുമായി പ്രണയത്തിലായപ്പോൾ സിനിമാ ലോകത്തും ആരാധകർക്കിടയിലും ഇത് വലിയ ചർച്ചയായി. സംവിധാന രംഗത്ത് വിഘ്നേശ് അന്ന് പേരെടുത്ത് വരുന്നതേയുള്ളൂ. നയൻതാരയാകട്ടെ തെന്നിന്ത്യയിലെ താര റാണിയും. വിഘ്നേശുമായി കടുത്ത പ്രണയത്തിലായ നയൻതാര ഇക്കാര്യം മറച്ച് വെച്ചതുമില്ല.

നടിയുടെ മുൻ പ്രണയങ്ങളെല്ലാം തമിഴകത്ത് വലിയ വിവാദമായതാണ്. എന്നാൽ വിഘ്നേശുമായുള്ള പ്രണയം മനോഹരമായി മുന്നോട്ട് പോയി. കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരുമായി. വിവാഹത്തിന് ശേഷവും കരിയറിൽ നടി സജീവമാണ്. ഇതിന് ഭർത്താവിന്റെ പിന്തുണയുമുണ്ട്. വിഘ്നേശിന്റെ വരവിന് ശേഷമാണ് താൻ കരിയറിനെ കൂടുതൽ ഗൗരവമായി കണ്ടതെന്ന് നയൻതാര മുമ്പൊരിക്കൽ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ വിഘ്നേശിന്റെ കടന്ന് വരവിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് നയൻതാര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Nayanthara

പ്രണയമെന്നാൽ എന്റെ മനസിൽ വരുന്നതെല്ലാം ഭർത്താവാണ്. എപ്പോൾ മുതൽ ഞങ്ങൾ പ്രണയത്തിലായോ അപ്പോൾ മുതൽ പ്രണയമെന്നാൽ എനിക്ക് ഭർത്താവാണ്. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം താൻ വളരെ ശാന്തയായെന്നും നയൻതാര വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്വഭാവം എന്നെ സെറ്റിൽ ചെയ്തു. ഇനി മുതൽ ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ട, ആരൊക്കെ നമ്മളെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും ജീവിതത്തിൽ ഏത് സാഹചര്യം വന്നാലും കുഴപ്പമില്ല ഇദ്ദേഹം കൂടെയുണ്ടെങ്കിൽ എല്ലാം കറക്ടായി നടക്കുമെന്ന തോന്നൽ വന്നെന്നും നയൻതാര തുറന്ന് പറഞ്ഞു.

വിഘ്നേശ് ശിവനുമായി പ്രണയത്തിലായ ശേഷം നയൻതാരയിൽ വന്ന മാറ്റങ്ങൾ ചെറുതല്ല. ഒരുകാലത്ത് തുടരെ ഗോസിപ്പുകളും വിവാദങ്ങളും നിറഞ്ഞ് നിന്ന അന്തരീക്ഷത്തിൽ നിന്നും നയൻതാര മാറി നിന്നു. സിനിമ കഴിഞ്ഞാൽ സ്വകാര്യ ജീവിതത്തിന് പ്രാധാന്യം കൊടുത്ത നയൻതാര വിഘ്നേശിനൊപ്പം തന്റെ സ്വപന്ങ്ങൾ ഓരോന്നായി പടുത്തുയർത്തി. ഉയിർ, ഉലകം എന്നീ രണ്ട് ആൺമക്കളുടെ അമ്മയാണ് ഇന്ന് നയൻതാര.

Nayanthara

വിവാഹം കഴിച്ച് കുടുംബവമായി ജീവിക്കാനും ഒപ്പം കരിയറും മുന്നോട്ട് കൊണ്ട് പോകാനുമാണ് നയൻതാര ആഗ്രഹിച്ചത്. ആഗ്രഹം പോലെ എല്ലാം നടന്നു. ഇന്ന് തെന്നിന്ത്യയിലെ താരറാണിയാണ് നയൻതാര. നയൻതാരയെക്കുറിച്ച് അടുത്തിടെ വിഘ്നേശും സംസാരിച്ചിട്ടുണ്ട്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നയൻതാരയെ ആദ്യമായി നേരിട്ട് കണ്ട നിമിഷം, പ്രണയത്തിലായ നാളുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം വിഘ്നേശ് സംസാരിച്ചു.

നാനും റൗഡി താനിന്റെ കഥ പറയാൻ പോകുമ്പോൾ നയൻതാര സിനിമ ചെയ്യുമെന്ന് കരുതിയില്ല. വെറുതെ താരത്തെ ഒന്ന് അടുത്ത് കാണാമല്ലോ എന്ന് വിചാരിച്ചാണ് പോയത്. കഥ കേട്ട് നയൻതാരയ്ക്ക് ഇഷ്ടപ്പെട്ടു. സിനിമ ചെയ്യാമെന്നേറ്റു. കഥ പറയുമ്പോൾ ഫോൺ ഓഫ് ചെയ്ത് വെച്ച് കഥയിലേക്ക് പൂർണ ശ്രദ്ധ നൽകുന്ന നയൻതാരയുടെ രീതി തനിക്ക് അന്നിഷ്ടപ്പെട്ടെന്നും വിഘ്നേശ് ശിവൻ തുറന്ന് പറഞ്ഞു.

ഷൂട്ടിംഗ് തുടങ്ങിയ രണ്ടാം ഷെഡ്യൂളിലേക്ക് കടക്കുമ്പോഴേക്കും രണ്ട് പേരും പ്രണയത്തിലായി. സെറ്റിൽ അധികമാർക്കും ഇത് അറിയില്ലായിരുന്നു. ഏഴ് വർഷം പ്രണയിച്ച ശേഷമാണ് നയൻതാരയും വിഘ്നേശും വിവാഹിതരായത്. മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ തമിഴകത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. അടുത്തിടെയാണ് താര ദമ്പതികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്.

Read more about: onam 2023 nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X