കാവ്യ ഷൂട്ടിനെത്തിയില്ല; കാരണം അറിഞ്ഞപ്പോൾ; നവ്യ ആയിരുന്നെങ്കിൽ പ്രശ്നമായേനെ; സംവിധായകൻ
മലയാള സിനിമാ രംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ജനപ്രീതി നേടിയവരാണ് കാവ്യ മാധവനും നവ്യ നായരും. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ ഇരുവരും ഉണ്ടാക്കിയ തരംഗം ചെറുതല്ല. മലയാളത്തിന്റെ മുഖശ്രീയായി കാവ്യ അറിയപ്പെട്ടപ്പോൾ ഏത് വേഷവും അനായാസം ചെയ്യാൻ പറ്റുന്ന നടിയായി നവ്യ പേരെടുത്തു. ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യയുടെ അരങ്ങേറ്റം. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ ആദ്യമായി നായികയായി അഭിനയിച്ചത്.
കാവ്യ മലയാളത്തിൽ തന്നെ തുടർന്നപ്പോൾ നവ്യ തെലുങ്കിലും കന്നഡയിലും സാന്നിധ്യം അറിയിച്ചു. ഇരുവരുടെയും കരിയറിൽ സമാനതകളും വ്യത്യസ്തതകളും ഉണ്ട്. വിവാഹശേഷം അഭിനയ രംഗം വിടാനാണ് രണ്ട് പേരും തീരുമാനിച്ചത്. ഭർത്താവിനൊപ്പം മുംബൈയിലേക്ക് പോയ നവ്യ ലൈം ലൈറ്റിൽ നിന്നും പതിയെ അകന്നു. അടുത്തിടെയാണ് ശക്തമായ തിരിച്ച് വരവിന് നടിക്ക് സാധിച്ചത്. ഒരുത്തീ എന്ന സിനിമയുടെ വിജയം നവ്യയുടെ മാർക്കറ്റ് മൂല്യം ഉയർത്തി.

മറുവശത്ത് കാവ്യയുടെ കരിയറും ജീവിതവും സംഭവബഹുലമായാണ് മുന്നോട്ട് പോയത്. 2009 ൽ വിവാഹിതയായെങ്കിലും ഈ ബന്ധം മാസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ബന്ധം ഉപേക്ഷിച്ച് സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ കാവ്യ വീണ്ടും സിനിമകളിൽ സജീവമായി. ഇതിനിടെ നടിയെക്കുറിച്ച് വ്യാപകമായി ഗോസിപ്പുകൾ പ്രചരിച്ചു. ദിലീപുമായി രണ്ടാം വിവാഹത്തിന് തയ്യാറായതോടെ ഗോസിപ്പുകളുടെ ആക്കം കൂടി.
2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. കാവ്യയും നവ്യയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ബനാറസ്. വിനീത് നായകനായ ഈ സിനിമ 2009 ലാണ് പുറത്തിറങ്ങിയത്. നൃത്തത്തിന് പ്രാധാന്യമുള്ള സിനിമ റിലീസിന് മുമ്പേ തന്നെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കാവ്യയെക്കുറിച്ചും നവ്യയെക്കുറിച്ചും ബനാറസിന്റെ സംവിധായകൻ നേമം പുഷ്പരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു ഗാനത്തിൽ കോസ്റ്റ്യൂമിന്റെ സ്റ്റിച്ചിംഗ് അത്ര നന്നായില്ല. ലൂസായിപ്പോയി. ഞങ്ങൾ കാത്തിരുന്നിട്ടും കാവ്യ വരുന്നില്ല. അസോസിയേറ്റിനോട് ചോദിച്ചപ്പോൾ, സാറെ പ്രശ്നമാണ്, കോസ്റ്റ്യൂം ശരിയല്ലെന്ന് പറഞ്ഞ് കാവ്യ വരുന്നില്ലെന്ന് പറഞ്ഞു. ഞാൻ ചെന്നു. ഇതിനെന്താ പ്രശ്നം നല്ല ഡ്രസ് അല്ലേ എന്ന് ഞാൻ ചോദിച്ചു. കുഴപ്പമില്ലേ എന്ന് കാവ്യ. അപ്പോൾ തന്നെ കൂടെ വന്ന് നന്നായി അഭിനയിക്കുകയും ചെയ്തു. ഒരു തടസവും ഉണ്ടായില്ല. അതാണ് കാവ്യ.
നവ്യയാണെങ്കിൽ ചിലപ്പോൾ അത് ഒരുപക്ഷെ പ്രശ്നം ആയേക്കാം. വലിയ ശാഠ്യങ്ങൾ കാവ്യക്കില്ലെന്നും നേമം പുഷ്പരാജ് പറഞ്ഞു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പരാമർശം. ബനാറസിൽ കാവ്യക്ക് തന്നേക്കാൾ പ്രാധാന്യം ഉണ്ടെന്ന എന്ന ആശങ്ക നവ്യക്ക് തോന്നിയിരുന്നെന്നും നേമം പുഷ്പരാജ് പറയുന്നുണ്ട്. മാഗസിനുകളിലും മറ്റും കാവ്യയുടെ ഫോട്ടോയാണ് വന്നത്.
സിനിമയിൽ കുറച്ചധികം പ്രാധാന്യം കാവ്യക്ക് തന്നെയായിരുന്നു. എന്നാലും നവ്യക്കും നല്ല കഥാപാത്രമാണ് ലഭിച്ചതെന്നും സംവിധായകൻ വ്യക്തമാക്കി. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ബനാറസ് പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റായി.
ജാനകി ജാനെയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നടി നൃത്ത രംഗത്തും സജീവമാണ്. അതേസമയം അഭിനയത്തിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് കാവ്യ മാധവൻ. നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications