ശാലിനി അജിത്തിനൊപ്പം ഹണിമൂണിന് പോയി, നായികയായി ഡ്യൂപ്പ്; നിറം റീമേക്കിന്റെ പരാജയത്തിന് പിന്നിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശാലിനി. അഭിനയ രം​ഗത്ത് നിന്നും അകന്നിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ശാലിനിയോട് പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. കുട്ടിക്കാലം മുതൽ ശാലിനിയെ പ്രേക്ഷകർ കാണുന്നതാണ്. മുതിർന്നപ്പോഴും മികച്ച സിനിമകളുടെ ഭാ​ഗമാകാൻ ശാലിനിക്ക് കഴിഞ്ഞു. അനിയത്തിപ്രാവ്, നിറം തുടങ്ങിയ സിനിമകൾ ശാലിനിക്ക് കരിയറിൽ ​ഗുണം ചെയ്തു. ഇന്നും ഈ സിനിമകൾ പ്രേക്ഷകരു‌ടെ മനസിലുണ്ട്. തമിഴിൽ അലൈപായുതെ എന്ന സിനിമയാണ് ശാലിനിയെ അടയാളപ്പെടുത്തിയത്.

ശാലിനി മികച്ച പ്രകടനം കാഴ്ച വെച്ച സിനിമയാണ് 1999 ൽ പുറത്തിറങ്ങിയ നിറം. കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമലാണ്. കുഞ്ചാക്കോ ബോബൻ-ശാലിനി ജോഡി തരം​ഗമാകുന്ന കാലത്താണ് ഈ സിനിമയും പുറത്തിറങ്ങുന്നത്. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. അടുത്ത സുഹൃത്തുക്കൾ ഒടുവിൽ പരസ്പരം പ്രണയത്തിലാകുന്നതാണ് സിനിമയുടെ പ്രമേയം.

Niram Movie, Shalini

നിറം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ശാലിനി തന്നെയായിരുന്നു റീമേക്കിലെ നായിക. 'പിരിയാദ വരം വേണ്ടും' എന്ന പേരിലാണ് ചിത്രം തമിഴിൽ റീമേക്ക് ചെയ്തത്. കുഞ്ചാക്കോ ബോബന് പകരം പ്രശാന്താണ് ചിത്രത്തിൽ നായക വേഷം ചെയ്തത്. കമൽ തന്നെയായിരുന്നു സംവിധായകൻ. പക്ഷെ മലയാളത്തിലേത് പോലെ സിനിമ വിജയിച്ചില്ല.

'പിരിയാദ വരം വേണ്ടും' പരാജയപ്പെട്ടതിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ സംസാരിക്കുകയുണ്ടായി. ശാലിനിയുടെ വിവാഹത്തിന് തൊട്ടുമുമ്പാണ് റീമേക്ക് ചിത്രം ചെയ്യുന്നത്. സിനിമയുടെ പരാജയത്തിന് ഇതും ഒരു കാരണമായെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shalini

സിനിമയാണ് എല്ലാം തന്നത്, പക്ഷെ അഭിനയിക്കേണ്ട എന്ന് അജിത്ത് പറഞ്ഞാൽ ഞാൻ അഭിനയിക്കില്ലെന്ന് ശാലിനി പറഞ്ഞു. വിവാഹത്തിന് മുമ്പ് ശാലിനി എ​ഗ്രിമെന്റ് വെച്ച പടങ്ങളെല്ലാം തീർത്തു. ആ സമയത്ത് നിറത്തിന്റെ തമിഴ് റീമേക്ക് ചെയ്യുന്നുണ്ടായിരുന്നു. അതാണ് അവസാനത്തെ പടം. ഏപ്രിൽ 22 കഴിഞ്ഞാൽ ഒരു കാരണവശാലും ശാലിനി സെറ്റിൽ വരില്ലെന്ന് പിതാവ് ബാബു തീർത്ത് പറഞ്ഞിരുന്നു. ആ ഉറപ്പിലാണ് ഒപ്പുവെച്ചത്.

എന്നാൽ പറഞ്ഞ ഡേറ്റിന് പടം തീർത്തില്ല. വിവാഹം കഴിഞ്ഞപ്പോൾ ശാലിനിയുടെ ഡേറ്റിനായി അവർ വീണ്ടും ബാബുവിനെ കണ്ടു. മകളിപ്പോൾ ഒരാളുടെ ഭാര്യയാണ്. നേരത്തെ ഞാൻ പറഞ്ഞതാണ്. ഇനി സംസാരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അജിത്തും ശാലിനിയും വിദേശത്ത് ഹണിമൂൺ ആഘോഷിക്കുന്ന സമയമായിരുന്നു. ശാലിനിക്ക് പകരം ഡ്യൂപ്പിട്ട് അവർ പടം തീർത്തു. പടം ദയനീയമായി പരാജയപ്പെട്ടെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. 2000 ഏപ്രിൽ 24 നാണ് ശാലിനിയും അജിത്തും വിവാഹിതരായത്.

ഇന്ന് പൂർണമായും കുടുംബ ജീവിതത്തിലേക്കാണ് ശാലിനി ശ്രദ്ധ നൽകുന്നത്. അനൗഷ്ക ആദ്വിക് എന്നിവരാണ് അജിത്തിന്റെയും ശാലിനിയുടെയും മക്കൾ. മക്കളുടെ ചിത്രങ്ങൾ നടി ഇ‌ടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ശാലിനിയുടെ 43ാം പിറന്നാൾ ദിനമാണിന്ന്.

വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണെങ്കിലും ശാലിനിയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞി‌ട്ടില്ല. ശാലിനിയുടെ സഹോദരി ശ്യാമിലും ബാലതരമായെത്തി പ്രേക്ഷക ഹൃദയം കവർന്നതാണ്. മുതിർന്നപ്പോൾ നായികയായി ചില സിനിമകളിൽ അഭിനയിച്ചെങ്കിലും ശ്യാമിലി കരിയറിൽ സജീവമായില്ല.

Read more about: shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X