ഭർത്താവ് ജോത്സ്യനെ കണ്ടപ്പോൾ; പിരിയുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു; ഡിവോഴ്സിനെക്കുറിച്ച് നളിനി പറഞ്ഞത്
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായ നടിയാണ് നളിനി. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലെല്ലാം നളിനി നിരവധി സിനിമകൾ ചെയ്തു. ഇന്ന് ടെലിവിഷൻ രംഗത്തും നളിനി സാന്നിധ്യം അറിയിക്കുന്നു. നടൻ രാമരാജനെയാണ് നളിനി വിവാഹം ചെയ്തത്. 1987 ലാണ് ഇരുവരും വിവാഹിതരായത്. ഇരട്ടക്കുട്ടികളും ദമ്പതികൾക്ക് പിറന്നു. പതിമൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2000 ൽ രണ്ട് പേരും പിരിയുകയാണുണ്ടായത്. പ്രശ്നങ്ങളൊന്നുമില്ലാതെ രമ്യമായാണ് രണ്ട് പേരും പിരിഞ്ഞത്.
മറ്റ് ദമ്പതികൾ പിരിഞ്ഞതിൽ നിന്നും വ്യത്യസ്തമായ ചില കാരണങ്ങളാണ് വിവാഹമോചനത്തിന് കാരണമായി നളിനി ചൂണ്ടിക്കാണിച്ചത്. ജോത്സ്യരുടെ പ്രവചനമാണ് ബന്ധം അവസാനിപ്പിക്കാൻ കാരണമെന്ന് നടി ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിവാഹത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും നളിനി പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

രാമരാജൻ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന കാലത്താണ് നളിനിയോട് പ്രണയാർഭ്യത്ഥന നടത്തുന്നത്. അദ്ദേഹത്തിന് വൺ സൈഡ് ലൗ ആയിരുന്നു. ഒരിക്കൽ ഷൂട്ടിംഗിന് ഒരു പട്ടുപാവാട ധരിച്ച് വന്നു. അദ്ദേഹത്തിന് അത് വളരെ ഇഷ്ടമായി. നാളെയും ഇത് ധരിച്ച് വരണമെന്ന് രാമരാജൻ എന്നോട് പറഞ്ഞു. അടുത്ത ദിവസവും ആ വസ്ത്രം ധരിക്കേണ്ടി വന്നു. രാമരാജൻ വിചരിച്ചത് അദ്ദേഹത്തിനായാണ് ഞാൻ ഈ വസ്ത്രം ധരിച്ച് വന്നതെന്നാണ്. ഡയലോഗുകൾ പറഞ്ഞ് തരുമ്പോൾ ലൗ ലെറ്ററുകൾ തരും.
പിന്നീട് അദ്ദേഹം അഭിനയിക്കാൻ പോയി. ഇനി സഹസംവിധായകൻ അല്ല, നടനാണ്. അപ്പോൾ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുമോ എന്ന് എന്നോട് ചോദിച്ചു. ഇത് എന്റെ കൂടെയുണ്ടായിരുന്നവർ വീട്ടുകാരോട് വിളിച്ച് പറഞ്ഞു. വീട്ടുകാർ വന്ന് അദ്ദേഹത്തെ തല്ലി. ഞാൻ കരഞ്ഞു. കല്യാണം കഴിക്കുകയാണെങ്കിൽ അദ്ദേഹത്തെ മാത്രമേ കഴിക്കൂ എന്ന് പറഞ്ഞു. ചെന്നെെയിൽ നിന്ന് ഒരു വർഷം അമ്മ എന്നെ മാറ്റി നിർത്തി. ആ വർഷം ഞാൻ മലയാളം സിനിമകൾ മാത്രമാണ് ചെയ്തത്. ആ സിനിമകളെല്ലാം ഹിറ്റായി.

ഒരു വർഷത്തിന് ശേഷം വീണ്ടും കണ്ടപ്പോൾ വീണ്ടും പ്രണയം തുടങ്ങി. പിന്നീട് വിവാഹത്തിലേക്ക് കടക്കുകയായിരുന്നെന്നും നളിനി വ്യക്തമാക്കി. നാട്ടിൽ വരുമ്പോൾ മക്കൾ അദ്ദേഹത്തെ കാണാറുണ്ട്. കല്യാണത്തിന് മുമ്പ് അമ്മ ഒരുപാട് ജോത്സ്യം നോക്കുമായിരുന്നു. തെറ്റായും ജോത്സ്യം നോക്കി. ആരെ കല്യാണം കഴിച്ചാലും ബന്ധം അധികകാലം നിൽക്കില്ലെന്നാണ് ജോത്സ്യൻ പറഞ്ഞത്.
പിന്നീട് ഭർത്താവും ജോത്സ്യം നോക്കി. കല്യാണം കഴിഞ്ഞാലും പിരിയുമെന്നാണ് പറയുന്നതെന്ന് ഭർത്താവും വ്യക്തമാക്കി. അതെങ്ങനെ നമ്മൾ രണ്ട് പേരുമല്ലേ അത് തീരുമാനിക്കേണ്ടതെന്ന് ഞാൻ ചോദിച്ചു. ഒരു ഘട്ടത്തിൽ പിരിയുമെന്ന് ആദ്യമേ ഞങ്ങൾ രണ്ട് പേർക്കും അറിയാം. കുട്ടികളുണ്ടായ ശേഷം ഭർത്താവിന് നല്ല കാലമായിരിക്കില്ലെന്ന് ജോത്സ്യൻ പറഞ്ഞിരുന്നു. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നു.
എന്തായാലും പിരിയും, വഴക്കുണ്ടാക്കി എന്തിന് പിരിയുന്നെന്ന് കരുതി നല്ല രീതിയിൽ ഞങ്ങൾ വേർപിരിയുകയായിരുന്നെന്നും അന്ന് നളിനി വ്യക്തമാക്കി. എന്നെ സിങ്കപ്പെണ്ണായി മാറ്റിയത് ഡിവോഴ്സാണ്. വിവാഹമോചനമെന്നത് തെറ്റാണെന്ന ധാരണയായിരുന്നു മുമ്പ് എനിക്ക്. കുടുംബത്തിൽ ആരും വിവാഹമോചിരായിട്ടില്ല. ആദ്യം എനിക്കാണ് നടന്നത്. ഇപ്പോഴും രാമരാജനോട് ദേഷ്യമൊന്നും ഇല്ലെന്നും നളിനി മുമ്പൊരിക്കൽ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











