വിവാഹം കഴിച്ച് വിദേശത്തെത്തിയപ്പോൾ ഭർത്താവിന്റെ സ്വഭാവം മാറി; ഡിവോഴ്സിന്റെ വക്കിലെത്തിയ രംഭ
തെന്നിന്ത്യൻ സിനിമാ രംഗത്ത് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് രംഭ. ഗ്ലാമർ ക്യൂനായി അറിയപ്പെട്ട രംഭയ്ക്ക് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. മലയാള ചിത്രം സർഗത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ സർഗത്തിന് ശേഷം പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിവാണ് രംഭയെ കൂടുതലായും കണ്ടത്. ആ ഒടക്കി അടക്കു എന്ന ചിത്രത്തിലൂടെ തെലുങ്കിൽ തുടക്കം കുറിച്ച രംഭയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.
അഭിനയിച്ച എല്ലാ ഭാഷകളിലും ഹിറ്റുകൾ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞു. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവ രംഭ അഭിനയിച്ച സൂപ്പർ ഹിറ്റ് മലയാള സിനിമകളാണ്. കരിയറിൽ ഉയർച്ചയ്ക്കൊപ്പം താഴ്ചയും രംഭയ്ക്കുണ്ടായിട്ടുണ്ട്. സിനിമാ നിർമാണത്തിലേക്ക് കടന്നതോടെയാണ് രംഭയ്ക്ക് കാലിടറിയത്. ത്രീ റോസസ് എന്ന സിനിമ നിർമിച്ച് വലിയ നഷ്ടം രംഭയ്ക്കുണ്ടായി. രംഭ, ലൈല, ജ്യോതിക എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.

സിനിമയുണ്ടാക്കിയ നഷ്ടം നികത്തി വീണ്ടും ശക്തമായ സാന്നിധ്യമാകാൻ രംഭയ്ക്ക് കഴിഞ്ഞു. 2010 ൽ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗം വിടുന്നത്. ഇന്ദ്രകുമാർ പത്മനാഭൻ എന്നാണ് രംഭയുടെ ഭർത്താവിന്റെ പേര്. കാനഡയിൽ ബിസിനസ് നടത്തുനന ഇന്ദ്രകുമാറിനൊപ്പം രംഭ വിവാഹശേഷം വിദേശത്തേക്ക് താമസം മാറി. മൂന്ന് കുട്ടികളും ദമ്പതികൾക്ക് പിറന്നു. മക്കൾക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് താരം പങ്കുവെക്കാറുണ്ട്.
മുമ്പൊരിക്കൽ രംഭയും ഭർത്താവും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. രണ്ട് പേരും വിവാഹമോചനത്തിന്റെ വക്കിലെത്തിയതുമാണ്. 2016 ൽ ഭർത്താവുമായി വഴക്കിട്ട് രംഭ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഡിവോഴ്സിനായി കോടതിയെ സമീപിച്ചു. മക്കളെ നോക്കാനായി ഭർത്താവ് ജീവനാംശം നൽകണമെന്ന് രംഭ കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടു. 25 ലക്ഷം രൂപയാണ് ഫാക്ടറിയിലൂടെ ഭർത്താവ് ഒരു മാസം സമ്പാദിക്കുന്നത്.

മൂത്ത മകളുടെ വിദ്യാഭ്യാസത്തിനും രണ്ടാമത്തെ മകളെ വളർത്താനും പണം ആവശ്യമാണ്. സിനിമയിൽ നിന്നും ഇപ്പോൾ അവസരങ്ങൾ ഇല്ല. അതിനാൽ ഒരു മാസം 2.5 ലക്ഷം രരൂപ ഭർത്താവ് തനിക്ക് തരണമെന്നാണ് രംഭയുടെ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് വിവാഹമോചനം വേണ്ടെന്ന് രണ്ട് പേരും തീരുമാനിക്കുകയും. ഒന്നിച്ച് ജീവിക്കുകയും ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ പ്രശ്നങ്ങൾ ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഇന്ദ്രകുമാർ നേരത്തെ വിവാഹം കഴിച്ച് പിരിഞ്ഞത് രംഭയോട് പറഞ്ഞിരുന്നില്ല. രംഭയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് ഇയാൾ ചോദിച്ച് തുടങ്ങി. മദ്യം കഴിക്കുന്ന ശീലമില്ലെന്ന പറഞ്ഞ ഭർത്താവ് പക്ഷെ കടുത്ത മദ്യപാനിയായിരുന്നു, കാനഡയിലെത്തിയിട്ടും തനിക്ക് ഹെൽത്ത് കാർഡ്, ഇൻഷുറൻസ് കാർഡ്, പെർമെനന്റ് റെസിഡന്റ് സ്റ്റാറ്റസ് തുടങ്ങിയവ ലഭിക്കാൻ മുൻകൈയെടുത്തില്ലെന്നും പരാതിയിൽ പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ മകൾ പിറന്നു. വിവാഹബന്ധം നിലനിർത്താൻ രംഭ പരമാവധി ശ്രമിച്ചു. എന്നാൽ തുടർന്നും പ്രശ്നങ്ങളുണ്ടായി. ബന്ധം മുന്നോട്ട് പോകില്ലെന്ന് തോന്നിയതോടെയാണ് രംഭ പരാതി നൽകിയത്. എന്നാൽ പിന്നീട് ഇരുവരും പ്രശ്നങ്ങൾ പരിഹരിച്ച് രമ്യതയിലെത്തി. കാനഡയിൽ താമസിക്കുന്ന രംഭ ഇടയ്ക്ക് ഇന്ത്യയിൽ വരാറുണ്ട്. സിനിമാ രംഗത്ത് മീനയുൾപ്പെടെയുള്ളവർ രംഭയുടെ സുഹൃത്തുക്കളാണ്. രംഭ വിദേശത്ത് നിന്ന് വന്നാൽ ആദ്യം വിളിക്കുന്നത് തന്നെയാണെന്ന് കൊറിയോഗ്രാഫർ കലാ മാസ്റ്റർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











