For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ചീത്ത പറഞ്ഞിട്ടുണ്ട്, അങ്ങനെ വിളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നോ; രഞ്ജുവിനോട് മുക്ത ചോദിച്ചത്

  |

  ട്രാൻസ് വിഭാ​ഗത്തിൽ നിന്നും മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന സെലിബ്രിറ്റി മേക്ക്അപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. സിനിമാ ലോകത്തെ നിരവധി പേരുമായി രഞ്ജുവിന് സൗഹൃദം ഉണ്ട്. ഇപ്പോഴിതാ റിമി ടോമി, മുക്ത എന്നിവർ രഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ രഞ്ജു കൈരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ അതിഥി ആയെത്തിയപ്പോഴായിരുന്നു ഇത്.

  Also Read: മമ്മൂക്ക പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി, ഒരു സൂപ്പർസ്റ്റാറിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത്; അലൻസിയർ പറഞ്ഞത്

  രഞ്ജുവിനെ എനിക്ക് പരിചയപ്പെടുത്തി തരുന്നത് നാത്തൂൻ മുക്ത ആണ്. ഏറ്റവും അധികം എന്റെ കൂടെ വന്നിരിക്കുന്നത് വിദേശ ഷോകളിലാണ്. അന്ന് പൈസ മുടക്കി ഒരുപാട് സാധനങ്ങൾ വാങ്ങി ആർട്ടിസ്റ്റുകൾക്ക് ഉപയോ​ഗിച്ചപ്പോഴാണ് രഞ്ജുവിനെ കരിയറിൽ തന്നെ വലിയ ഉയർച്ച വന്നത്.

  'കാണുന്ന എല്ലാ ആർട്ടിസ്റ്റുകളും സ്വന്തം മോളാണെന്ന് രഞ്ജു പറയും. അടുത്തിടെ മംമ്തയെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു. ഈ മക്കളെല്ലാം നിരന്ന് നിന്നാൽ രഞ്ജു പെട്ടു പോവും. ഇതിൽ ആരായിരിക്കും ഏറ്റവും പ്രിയപ്പെട്ട മകൾ' എന്ന് റിമി ടോമി ചോദിച്ചു

  Also Read: 'നസീർ സാർ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ​കാണാതിരുന്നത് ​ദൈ​വനിശ്ചയം;​ ​എ​നി​ക്ക് ​കാ​ണു​ക​യും​ ​ഓർക്കുകയും വേണ്ട'

  'പിന്നാലെ മുക്തയും ചോദ്യവുമായെത്തി. ചെറുപ്പം മുതലേ എന്നെ കണ്ടിരിക്കുന്ന ആളാണ്. അത് പോലെ തന്നെയാണ് തിരിച്ചും. രഞ്ജു ചേട്ടൻ വന്ന സമയം മുതൽ ഏകദേശം എല്ലാ വളർച്ചകളും കണ്ട വ്യക്തിയാണ് ഞാൻ. നാന വീക്ക്ലിക്ക് വേണ്ടി ഫോട്ടോ ഷൂട്ട് ചെയ്യുമ്പോഴാണ് ആദ്യമായി കാണുന്നത്'

  'അതിന്റെ മേക്കപ്പ് മാൻ ആയിരുന്നു രഞ്ജു ചേട്ടൻ. അന്നെനിക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടാണ് തമിഴിലെ എന്റെ ഒരു സിനിമയ്ക്കായി ചെന്നെെയിലേക്ക് വിളിക്കുന്നത്. രഞ്ജു ചേട്ടന്റെ ഏറ്റവും ആദ്യത്തെ മകൾ ആരാണെന്ന് ചോദിച്ചാൽ ഞാനാണെന്ന് തീർച്ചയായും പറയും. ആ ഒരു അവകാശം വേറെ ആർക്കും വിട്ട് കൊടുക്കില്ല'

  'ഞാൻ രഞ്ജു ചേട്ടാ എന്നാണ് ഞാൻ വിളിക്കാറ്. ഞാനങ്ങനെ വിളിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ഇത് വരെ ചോദിച്ചിട്ടില്ല. അങ്ങനെ വിളിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ട് തോന്നിയിട്ടുണ്ടോ' എന്നായിരുന്നു മുക്തയുടെ ചോദ്യം.

  ആദ്യം ഞാനെപ്പോഴും ചീത്ത പറയുമായിരുന്നു. എന്തിനാണ് ഇങ്ങനെ നടക്കുന്നത് ആണുങ്ങളെ പോലെ നടന്ന് കൂടേയെന്ന് ചോദിച്ചിരുന്നെന്നും മുക്ത പറഞ്ഞു.

  റിമിയുടെയും മുക്തയുടെയും ചോദ്യങ്ങൾക്ക് രഞ്ജു രഞ്ജിമാർ മറുപടി നൽകി. 'എന്റെ മകൾ എന്ന് ഞാനാദ്യം പറഞ്ഞ ആർട്ടിസ്റ്റ് മുക്ത തന്നെ ആണ്. താമരഭരണി മുതൽ മുക്തയുടെ കൂടെ ഉണ്ട്. മുക്തയാണ് റിമി ടോമിയെ പരിചയപ്പെടുത്തുന്നത്. പക്ഷെ എല്ലാ കുട്ടികളും എനിക്ക് മക്കളെ പോലെ ആണ്'

  'പക്ഷെ റിമിയുടെ കൂടെ വന്നിരുന്ന് കഴിഞ്ഞാൽ എനിക്ക് കിട്ടുന്ന പോസിറ്റീവ് എനർജി ഉണ്ട്. ഞങ്ങൾ ഒരേ നക്ഷത്രക്കാരാണ്. ഞങ്ങളുടെ കുറേ കാര്യങ്ങൾ സാമ്യതയുണ്ട്. ഒരുമിച്ചിരിക്കുമ്പോൾ പാട്ട് പാടുക, ‍ഡാൻസ് കളിക്കുക തുടങ്ങിവയൊക്കെ'

  'അവളുടെ കൂടെയാണ് ഞാൻ വിദേശ രാജ്യങ്ങളിൽ പോയിരിക്കുന്നത്. അവൾ ആവശ്യമില്ലാതെ പൈസ ചിലവാക്കും. അതിനാൽ അവൾ കാണാതെ ഞാൻ പോയി മേക്കപ്പ് പ്രൊഡക്ടുകൾ വാങ്ങും. അവൾ അത് നോക്കി ഞാനറിയാതെ പോയി വാങ്ങും. എന്റെ മകൾ തന്നെയാണ്'

  മുക്ത എന്നെ ചേട്ടാ എന്ന് വിളിക്കുമ്പോൾ ഞാൻ ചീത്ത പറയുമായിരുന്നു. നിന്റെ നാക്കിൽ സ്റ്റിച്ചിടും എന്ന് പറയും. പക്ഷെ അവളെ ആറാം ക്ലാസ് മുതൽ മേക്കപ്പ് ചെയ്യുന്നതാണ്. അങ്ങനെ വിളിക്കുന്നതിൽ കുഴപ്പമില്ലെന്നും മുക്തയും പിന്നീട് മാറുമെന്നും രഞ്ജു രഞ്ജിമാർ അന്ന് പറഞ്ഞു.

  Read more about: muktha Renju Renjimar
  English summary
  Viral; When Rimi Tomy And Muktha Opened Up About Their Bond With Makeup Artist Renju Rejnimar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X