സഹായം ആരും അറിയരുതെന്നാണ് മോഹൻലാൽ പറഞ്ഞത്; ചിലർ ഒരു രൂപ കൊടുത്ത് കാൽ നീട്ടി വെക്കും; ശാന്തിവിള ദിനേശ്
സിനിമാ രംഗത്തെ സംഭവ വികാസങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സൂപ്പർതാരങ്ങളായാലും ഇവർക്കെതിരെ സംസാരിക്കാൻ ഇദ്ദേഹം മടിക്കാറില്ല. അടുത്ത കാലത്ത് സിനിമാ ലോകത്തുണ്ടായ പല വിവാദങ്ങളെക്കുറിച്ചും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കാറുണ്ട്. ഇതിന്റെ പേരിൽ വരുന്ന വിമർശനങ്ങളെ സംവിധായകൻ കാര്യമാക്കാറില്ല. അതേസമയത്ത് താരങ്ങളുടെ നല്ല വശങ്ങളും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടാറുണ്ട്.
ഇപ്പോഴിതാ നടൻ മോഹൻലാലിനെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ സഹായിച്ചില്ലെന്ന ആരോപണങ്ങൾ പലരും പറയാറുണ്ടെന്നും അത് തെറ്റാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. മോഹൻലാലിന്റെയും അച്ഛന്റെയും വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഡ്രെെവർ തന്നെ താരം സഹായിച്ചില്ലെന്ന് അടുത്തിടെ ആരോപിച്ചു. എല്ലാവരെയും തേടിപ്പിടിച്ച് സഹായിക്കാൻ പറ്റില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. മോഹൻലാൽ ഒരാൾക്ക് സഹായം ചെയ്തതതിനെക്കുറിച്ച് ശാന്തിവിള ദിനേശ് അന്ന് സംസാരിച്ചു. മെറിലാന്റിന്റെ മുതലാളിമാരിൽ മദ്രാസിലുള്ള മോഹൻലാലിനെ വിളിച്ച് മാനേജരിലെരാളുടെ ഭാര്യക്ക് കിഡ്നി തകരാറിലാണ് കിഡ്നി മാറ്റി വെക്കണം എന്ന് പറഞ്ഞു. കിഡ്നി കൊടുക്കാൻ ആളുണ്ടെന്ന് അറിഞ്ഞപ്പോൾ അവരോട് മദ്രാസിലേക്ക് വരാൻ പറഞ്ഞു.
മദ്രാസിൽ വെച്ച് കിഡ്നി മാറ്റി വെച്ച് കൊടുത്തു. ലക്ഷങ്ങൾ കൊടുത്തിട്ടും ഒരു കാര്യം മാത്രമാണ് മോഹൻലാൽ പറഞ്ഞത്. ഞാനാണ് സഹായിച്ചതെന്ന് ആരോടും പറയരുതെന്ന്. ആ ഭർത്താവാണ് എന്നോട് സംസാരിച്ചത്. അങ്ങനെയൊക്കെ ചെയ്യുന്നവരാണ് മോഹൻലാലും മമ്മൂട്ടിയും. ചിലർ ബോബനും മോളിയെയും പോലെയാണ്. തയ്യൽ മെഷീൻ കൊടുക്കുന്നെന്ന് പറഞ്ഞാൽ ലോകം മുഴുവനും പരസ്യം കൊടുക്കും.

ലക്ഷക്കണക്കിന് രൂപ പരസ്യം കൊടുത്തിട്ട് സൂചി കൊടുക്കും. ഒരു രൂപ വെച്ച് കാല് നീട്ടിക്കൊടുക്കുകയോ ഒരു വീടിന്റെ ഓല കെട്ടിക്കൊടുക്കുകയോ ചെയ്തിട്ട് ആയിരം വീടിന്റെ പണി നടത്തി എന്ന് പറയുമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. നടൻ സുരേഷ് ഗോപി വിഷുക്കെെനീട്ടമായി ജനങ്ങൾക്ക് ഒരു രൂപ നൽകുകയും കാലിൽ തൊട്ട ഇവരെ അനുഗ്രഹിക്കുകയും ചെയ്ത സംഭവം നേരത്തെ ചർച്ചയായിരുന്നു.
ഇതേക്കുറിച്ചാണ് ശാന്തിവിള ദിനേശ് പരോക്ഷമായി പരാമർശിച്ചതെന്ന് അഭിപ്രായമുണ്ട്. അടുത്തിടെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് ശേഷവും നടനെതിരെ ശാന്തിവിള ദിനേശ് സംസാരിക്കുകയാണ്ടായി. തന്നെ സുരേഷ് ഗോപി വിവാഹത്തന് ക്ഷണിച്ചില്ലെന്നും അതിൽ പരിഭവവും ഇല്ലെന്നും പറഞ്ഞ ശാന്തിവിള ദിനേശ് തന്റെ അഭിപ്രായങ്ങളും അന്ന് പങ്കുവെച്ചു.
മമ്മൂട്ടിയുടെ മകന്റെയും മകളുടെയും കല്യാണത്തിന് സുരേഷ് ഗോപിയെ കണ്ടിട്ടില്ല. പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു. മോഹൻലാലും വന്നു, അര് വന്നില്ല എന്ന് ചോദിക്കുന്നതായിരിക്കും എളുപ്പം. താരങ്ങളെല്ലാം വരാൻ കാരണം സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ടാണെന്ന് നല്ലൊരു വിഭാഗം പറയുന്നുണ്ട്. പക്ഷെ ഇഡിയെ പേടിച്ചാണെന്ന് പറയുന്നവരുണ്ടെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.
സുരേഷ് ഗോപിയുടെ നല്ല വശങ്ങൾ ഒരുപാട് പറഞ്ഞിട്ടുണ്ടെങ്കിലും ചീത്ത വശങ്ങളും പറഞ്ഞിട്ടുണ്ട്. പിന്നെ തന്നെ എങ്ങനെ വിളിക്കാനാണെന്നും ശാന്തിവിള ദിനേശ് ചോദിച്ചു. തന്നെ വിളിക്കാത്തതിൽ വിഷമം ഒന്നുമില്ല, കൊറോണക്കാലമായതിനാൽ തന്റെ മകന്റെ കല്യാണത്തിന് സിനിമാ ലോകത്തെ ആരെയും വിളിച്ചിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications