എനിക്ക് പാവം തോന്നി; ശോഭന വിഘ്നേശിനെ അന്നേ മനസിലാക്കി; നയൻതാരയ്ക്കിഷ്ടമായതും ഈ ​ഗുണം?

മലയാളികൾക്ക് ശോഭനയെന്നാൽ എന്നും പ്രിയപ്പെട്ട നാ​ഗവല്ലിയാണ്. മണിച്ചിത്രത്താഴിലെ ഈ കഥാപാത്രം പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകരുടെ മനസിൽ അനശ്വരമായി നിൽക്കുന്നു. ഈ റോളിലേക്ക് മറ്റൊരു നടിയെയും സങ്കൽപ്പിക്കാൻ മലയാളി പ്രേക്ഷകർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. എൺപതുകളിൽ വന്ന മിക്ക നായികമാരും തമിഴകത്തും സൂപ്പർഹിറ്റ് സിനിമകളിൽ അവസരം ലഭിച്ചു. എന്നാൽ ശോഭനയെ എന്നും ചേർത്ത് നിർത്തിയത് മലയാള സിനിമയാണ്.

വാണിജ്യ മൂല്യം മാത്രം നോക്കി സിനിമ ചെയ്യാൻ ശോഭന പലപ്പോഴും തയ്യാറായിട്ടില്ല. മലയാളത്തിൽ നിന്നും മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്നതിലേക്ക് നടി കൂടുതൽ ശ്രദ്ധ നൽകി. കരിയറിന്റെ ഒരു ഘട്ടത്തിൽ നൃത്തത്തിലേക്ക് ശോഭന മുഴവൻ ശ്രദ്ധയും നൽകി. സിനിമകളിൽ നിന്ന് അകന്ന ശോഭന നൃത്ത വിദ്യാലയവും മറ്റുമായി ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് വന്നു. ചെന്നെെയിലാണ് ശോഭന താമസിക്കുന്നത്. അഭിനയ രം​ഗത്ത് സജീവമല്ലാതായ ശേഷം ചുരുക്കം ചില സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്.

Shobana  Nayanthara

ഇതിലൊന്നാണ് 2012 ൽ പുറത്തിറങ്ങിയ പോടാ പോടി എന്ന തമിഴ് ചിത്രം. ചിമ്പു, വരലക്ഷ്മി ശരത് കുമാർ എന്നിവർ നായികാ നായകൻമാരായ സിനിമയിൽ ശോഭനയ്ക്കും പ്രാധാനപ്പെട്ട റോളാണ് ലഭിച്ചത്. വിഘ്നേശ് ശിവൻ സംവിധാനത്തിൽ തുടക്കം കുറിച്ച സിനിമയാണ് പോടാ പോടി. സിനിമയിൽ താൻ അഭിനയിക്കാൻ തയ്യാറായതിനെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിഘ്നേശ് ശിവന്റെ പെരുമാറ്റം തനിക്ക് ഇഷ്ടപ്പെട്ടെന്ന് ശോഭന അന്ന് തുറന്ന് പറഞ്ഞു. വിഘ്നേശിനെ എനിക്ക് വളരെ ഇഷ്ടമായി. ഷൂട്ടിം​ഗ് ചെയ്യുമ്പോൾ അദ്ദേഹം കുറച്ച് കഷ്ടപ്പെട്ടു. ആരും സമയത്ത് വന്നില്ല. വിദേശത്ത് ഷൂട്ട് ചെയ്തതിനാൽ ഒരുപാ‌ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വിഘ്നേശ് എല്ലാം നന്നായി മാനേജ് ചെയ്തു.

Shobana  Nayanthara

എന്തുകൊണ്ടാണ് ഈ സിനിമയിലേക്ക് തന്നെ തെരഞ്ഞെടുത്തതെന്ന് വിഘ്നേശിനോ‌ട് ചോദിച്ചിരുന്നെന്നും ശോഭന തുറന്ന് പറഞ്ഞു. മാം, നിങ്ങൾക്ക് മാത്രമേ പറ്റൂ എന്നാണ് വിഘ്നേശ് അന്ന് പറഞ്ഞതെന്നും ശോഭന വ്യക്തമാക്കി. പോടാ പോടി ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ല. രണ്ടാമത് സംവിധാനം ചെയ്ത നാനും റൗഡി താൻ ആണ് വിഘ്നേശിന് കരിയറിൽ വഴിത്തിരിവാകുന്നത്. നയൻതാര നായികയായ സിനിമ മികച്ച വിജയം നേടി. സിനിമയുടെ ഷൂട്ടിനിടെ നയൻതാരയും വിഘ്നേശും അടുത്തു.

വിഘ്നേശിന്റെ സൗമ്യ സ്വഭാവമാണ് നയൻതാരയ്ക്കും ഇഷ്ടപ്പെട്ടത്. പ്രണയത്തിലായി കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർ വിവാഹിതരായി. ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാണ് ഇന്ന് നയൻതാരയും വിഘ്നേശ് ശിവനും. കരിയറും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട് പോകാൻ താര ദമ്പതികൾക്ക് കഴിയുന്നു.

മറുവശത്ത് ശോഭന ഇന്ന് സിനിമകളിൽ സജീവമല്ല. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. ശോഭനയെ വീണ്ടും സിനിമകളിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മികച്ച സിനിമകൾ വന്നാലെ ഇനി അഭിനയിക്കൂ എന്ന തീരുമാനം ന‌ടി നേരത്തെ എടുത്തിട്ടുണ്ട്.

Read more about: shobana vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X