രജിനി ചെറുപ്പക്കാരനായി തുടർന്നു; ശ്രീവിദ്യ കാമുകിയിൽ നിന്നും അമ്മ വേഷത്തിലേക്ക്; നടിയുടെ കരിയറിൽ നടന്നത്

മലയാളികൾ‌ എന്നും പ്രത്യേക മമത കാണിച്ച നടിയാണ് ശ്രീവിദ്യ. തമിഴ്നാട്ടുകാരിയാണെങ്കിലും കേരളത്തിലെ ജനത ശ്രീവിദ്യയെ നെഞ്ചിലേറ്റി. കേരളത്തിൽ നിന്നും ലഭിച്ച സ്നേഹത്തെക്കുറിച്ച് ശ്രീവിദ്യയും മുമ്പ് സംസാരിച്ചിട്ടുണ്ട്. കേരളവുമായി തനിക്ക് മുൻജന്മ ബന്ധമുണ്ടെന്നാണ് ഒരിക്കൽ നടി പറഞ്ഞത്. മറ്റ് ഭാഷകളേക്കാൾ മലയാള സിനിമാ രം​ഗത്തെ പ്രതിഭകളുമായി ശ്രീവിദ്യക്ക് ആത്മബന്ധം ഉണ്ടായിരുന്നു. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ശ്രീവിദ്യയെന്ന പേര് മലയാള സിനിമാ ലോകത്ത് നിന്നും മാഞ്ഞ് പോയിട്ടില്ല.

എഴുപതുകളിൽ മുഖശ്രീയുള്ള നായികയായി അറിയപ്പെട്ട ശ്രീവിദ്യക്ക് ശ്രദ്ധേയമായ നിരവധി സിനിമകൾ ലഭിച്ചു. പിൽക്കാലത്ത് അമ്മ വേഷങ്ങളിലും നടി അഭിനയിച്ചു. കരിയറിന്റെ ഒരു ഘട്ടത്തിൽ അമ്മ വേഷങ്ങൾ മാത്രമാണ് ശ്രീവിദ്യക്ക് ലഭിച്ചത്. തന്നേക്കാൾ പ്രായ കൂടിയ സ്ത്രീ കഥാപാത്രങ്ങൾ നടി നിരവധി സിനിമകളിൽ ചെയ്തു.

പലപ്പോഴും സിനിമാ രം​ഗത്ത് നടിമാർ നേരിടുന്ന പ്രശ്നം ശ്രീവിദ്യയുടെ കരിയറിൽ എടുത്ത് കാണാമായിരുന്നു. ഒപ്പം വന്ന നായകൻമാർ മധ്യവയസ് പിന്നിട്ടപ്പോഴും ചെറുപ്പക്കാരായി അഭിനയിക്കവെ ശ്രീവിദ്യയുൾപ്പെടെയുള്ള നടിമാർ ചുരുങ്ങിയ കാലത്തിനുള്ളിൽ അമ്മ വേഷങ്ങളിലേക്ക് ഒതുക്കപ്പെട്ടു. 1975 ൽ പുറത്തിറങ്ങിയ അപൂർവരാ​ഗങ്ങൾ എന്ന സിനിമയിൽ സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കാമുകിയായാണ് ശ്രീവിദ്യ അഭിനയിച്ചത്.

Rajinikanth

എന്നാൽ പിന്നീട് രജിനികാന്ത് സൂപ്പർതാരമാകുകയും ശ്രീവിദ്യ ചെറിയ റോളുകളിലേക്ക് തഴയപ്പെടുകയുമുണ്ടായി. 1987 ൽ പുറത്തിറങ്ങിയ രജിനികാന്ത് ചിത്രം മനിതനിൽ രജിനിയുടെ മൂത്ത ചേച്ചിയുടെ വേഷമാണ് ശ്രീവിദ്യക്ക് ലഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ രജിനികാന്തിന്റെ അമ്മായിയമ്മയുടെ വേഷത്തിലും ശ്രീവിദ്യ അഭിനയിച്ചു. 1989 ൽ പുറത്തിറങ്ങിയ മാപ്പിളെ എന്ന സിനിമയിലാണ് രജിനിയുടെ അമ്മായിയമ്മയുടെ കഥാപാത്രം ശ്രീവിദ്യ ചെയ്തത്. 1991 ൽ രജിനികാന്തിന്റെ അമ്മ വേഷവും ശ്രീവിദ്യ ചെയ്തു. ദളപതി എന്ന മണിരത്നം ചിത്രത്തിലാണ് ശ്രീവിദ്യ അമ്മ വേഷം ചെയ്തത്.

സൂപ്പർസ്റ്റാറായ രജിനികാന്തിനെ പോലെ തന്നെ കഴിവും സീനിയോരിറ്റിയുമുണ്ടായിരുന്ന ശ്രീവിദ്യ അമ്മ വേഷങ്ങളിലേക്ക് മാറേണ്ടി വന്നത് സിനിമാ രം​ഗത്തെ പുരുഷാധിപത്യത്തിന്റെ നേർചിത്രമാണെന്ന് സിനിമാ പ്രേക്ഷകർ പറയുന്നു. രജിനികാന്തിന്റെ മകളേക്കാൾ പ്രായം കുറഞ്ഞവരാണ് നടന് ഇന്നും നായികമാരായി എത്തുന്നത്. 72 കാരനാണ് രജിനികാന്ത്. നടന്റെ പുതിയ ചിത്രം ജയ്ലറിൽ നായികയായെത്തിയ തമന്ന ഭാട്ടിയയുടെ പ്രായം 33 ആണ്.

Rajinikanth

നയൻതാര, മീന, ശ്രിയ ശരൺ, രാധിക ആപ്തേ, സൗന്ദര്യ തുടങ്ങി രജിനിയുടെ നായികയായി അഭിനയിച്ച മിക്ക നടിമാർക്കും രജിനിയേക്കാൾ ഏറെ പ്രായം കുറവാണ്. തമിഴകത്തിന് പുറമെ തെലുങ്ക് സിനിമാ രം​ഗത്തും ഈ പ്രവണത കൂടുതലാണ്. ബാലയ്യ, ചിരഞ്ജീവി, പവൻ കല്യാൺ തുടങ്ങിയ തെലുങ്ക് സൂപ്പർസ്റ്റാറുകൾക്ക് നായികമാരുമായുള്ള പ്രായ വ്യത്യാസം അമ്പരപ്പിക്കുന്നതാണ്.

63 കാരനാണ് ബാലയ്യ. ചിരഞ്ജീവിയുടെ പ്രായം 67 ഉം. ചെറുപ്പക്കാരികളാണ് ഇവരുടെ നായികമാരായി അഭിനയിക്കാറ്. മുമ്പ് ഈ താരങ്ങളുടെ നായികമാരായി അഭിനയിച്ച പല നടിമാരും ഇന്ന് അമ്മ വേഷങ്ങളിലേക്കും സീരിയലുകളിലേക്കും ഒതുങ്ങി. മലയാളത്തിലും ഈ പ്രവണത കുറവല്ല.

71 കാരനായ മമ്മൂട്ടിക്ക് നിരവധി സിനിമകളിൽ ഇരുപതുകളിലുള്ള നടിമാർ നായികയായിട്ടുണ്ട്. അതേസമയം ഇന്ന് ഈ പ്രവണതയിൽ മാറ്റം വരുന്നുണ്ട്. മുപ്പത് കഴിഞ്ഞ നടിമാർക്ക് മാർക്കറ്റില്ലാത്ത സാഹചര്യം ഇന്ന് കുറവാണ്. ദീപിക പദുകോൺ, നയൻതാര, തുടങ്ങി നാൽപതിനോട് അടുത്ത പല നടിമാരും ഇന്നും മുൻനിര നായികമാരാണ്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X