ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകാൻ ശ്രമിച്ചു; അസൂയ തോന്നി; നയൻതാരയ്ക്കൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോൾ; തപ്സി

തെന്നിന്ത്യൻ താര സുന്ദരിയായ നയൻതാരയ്ക്ക് ഇന്ന് സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമാണുള്ളത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ ഉയർച്ചയും താഴ്ചയും നടി ഒരുപോലെ കണ്ടിട്ടുണ്ട്. സിനിമാ രം​ഗത്ത് ഇത്രയും വർഷങ്ങളായെങ്കിലും നയൻതാരയ്ക്ക് അടുത്ത സുഹൃത്തുക്കൾ കുറവാണ്. സിനിമ കഴിഞ്ഞാൽ തന്റെ സ്വകാര്യ ജീവിതത്തിനാണ് നടി പ്രാധാന്യം നൽകുന്നത്. പലപ്പോഴും മറ്റ് നായിക നടിമാരുമായി ചില അസ്വാരസ്യങ്ങളും നയൻതാരയ്ക്ക് ഉണ്ടായിട്ടുണ്ട്.

തൃഷയുമായുണ്ടായ പിണക്കം ഇതിനുദാഹരണമാണ്. വർഷങ്ങൾക്ക് മുമ്പാണ് ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ‌ ഉണ്ടായത്. തൃഷ തന്നെ നേരിട്ട് വന്ന് സംസാരിച്ച് നയൻതാരയുമായുള്ള പ്രശ്നങ്ങൾ തീർത്തു. നടിമാർ തന്നെ വിമർശിച്ചാലും നയൻതാരയ്ക്ക് ഇഷ്‌ടപ്പെടാറില്ല. നടി മാളവിക മോഹനൻ നയൻതാര ഒരു സിനിമയ്ക്ക് വേണ്ടി ചെയ്ത മേക്കപ്പിനെ വിമർശിച്ചപ്പോൾ ഇതിനെതിരെ താരം രം​ഗത്ത് വന്നു. മാളവിക സിനിമയിൽ കണ്ട് വരുന്ന രീതികളാണ് വിമർശിച്ചത്. എന്നാൽ നയൻതാര ഇത് തന്നെക്കുറിച്ചുള്ള കുറ്റപ്പെടുത്തലായാണ് എടുത്തതെന്ന് അന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി.

Taapsee Pannu  Nayanthara

എന്നാൽ നയൻതാരയ്ക്ക് മറ്റ് നടിമാരുമായുള്ള സൗഹൃദം പലപ്പോഴും ചർച്ചയാകാറില്ല. ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് നടി തപ്സി പന്നു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആരംഭം എന്ന സിനിമയിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിം​ഗിനിടെ തങ്ങൾ നല്ല സൗഹൃദത്തിലായെന്ന് തപ്സി അന്ന് പറഞ്ഞു. ന‌ടൻ ആര്യക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് തപ്സി പന്നു ഇതേക്കുറിച്ച് സംസാരിച്ചത്.

രണ്ട് നായികമാർ ഒരു സിനിമയിൽ വരുമ്പോൾ ആളുകൾ കരുതുന്നത് വഴക്കുണ്ടാകുമെന്നാണ്. നയനുമായി ഞാൻ സൗഹൃദത്തിലായപ്പോൾ ആര്യക്ക് അസൂയ തോന്നി. ഇതെങ്ങനെ സംഭവിച്ചു ചിന്തിച്ചു. ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകാൻ ആര്യ ശ്രമിച്ചു. പക്ഷെ അത് സംഭവിച്ചില്ല. സിനിമ കഴിഞ്ഞാൽ ചുരുക്കം ആളുകളുമായേ ഞാൻ ബന്ധം നിലനിർത്താറുള്ളൂ. നയൻ അതിലൊരാളാണ്. നയൻതാര തനിക്ക് ഒരു വസ്ത്രം സമ്മാനമായി നൽകിയെന്നും അന്ന് തപ്സി വ്യക്തമാക്കി.

കരിയറിലെ തുടക്ക കാലത്താണ് തപ്സി ആരംഭം എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചത്. നയൻതാര അന്ന് കരിയറിൽ ശക്തമായ തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് പേർക്കും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ലഭിച്ചത്. അജിത്ത് നായകനായെത്തിയ ആരംഭം വൻ വിജയം നേടി. ആരംഭം, രാജ റാണി, മായ തുടങ്ങിയ സിനിമകൾക്ക് ശേഷമാണ് നയൻതാര ലേഡി സൂപ്പർസ്റ്റാറായി മാറുന്നത്.

ഇന്ന് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം നയൻതാരയ്ക്ക് തമിഴകത്തുണ്ട്. ഏറെക്കാലമായി ബോളിവുഡ് സിനിമകളിലേക്കാണ് തപ്സി ശ്രദ്ധ നൽകുന്നത്. തെന്നിന്ത്യയിൽ പ്രതീക്ഷിച്ച വളർ‌ച്ച തപ്സിയു‌ടെ കരിയർ ​ഗ്രാഫിൽ ഉണ്ടായിരുന്നില്ല. എന്നാൽ ബോളിവുഡിൽ മികച്ച സിനിമകൾ തപ്സിക്ക് ലഭിച്ചു. അടുത്തിടെയാണ് തപ്സി വിവാഹിതയായത്. ബാഡ്മിന്റൺ കോച്ച് മതിയാസ് ബോ ആണ് ഭർത്താവ്. കരിയറിലെ തിരക്കുകളിലാണ് നയൻതാരയും തപ്സിയും.

More from Filmibeat

Read more about: taapsee pannu nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X