അവസ്ഥകളാണ്; കാവ്യ എന്താണെന്ന് ഇവരാരും നോക്കിയിട്ടില്ല; സഹോദരനെ പോലെയാണ് കണ്ടത്; ടിനി ടോം

മലയാളത്തിന്റെ മുഖശ്രീയായി ഒരുകാലത്ത് അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യയെ പോലെ മലയാള സിനിമ ആഘോഷിച്ച നടിമാർ വിരളമാണ്. ഇന്നത്തെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയോട് പോലും മോളിവുഡ് മുഖം തിരിച്ച കാലത്താണ് മലയാളികളുടെ മനം കവർന്ന് ഹിറ്റുകളുടെ വലിയൊരു നിര തന്നെ കാവ്യ സൃഷ്ടിച്ചത്. അനന്തഭദ്രം, വാസ്തവം, പെരുമഴക്കാലം തുടങ്ങിയ സിനിമകളിൽ കാവ്യ ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. അഭിനയ രം​ഗം വിട്ട ശേഷം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ നൽകി. സോഷ്യൽ മീഡിയയിൽ പോലും നടിയെ പിന്നീട് കണ്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജ് തുടങ്ങിയത്. എന്നാൽ കമന്റ് ബോക്സ് താരം ഓഫ് ചെയ്തിട്ടുണ്ട്. നടിയുടെ ഫാൻ പേജുകളിൽ പോലും പലപ്പോഴും മോശം കമന്റുകൾ വരാറുണ്ട്.

Kavya Madhavan

ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യയ്ക്കെതിരെ വലിയ തോതിൽ കുറ്റപ്പെടുത്തലുകൾ വരാൻ തുടങ്ങിയത്. മഞ്ജു വാര്യർ-ദിലീപ് വിവാഹബന്ധം തകർന്നു എന്ന ആക്ഷേപമാണ് നടിക്ക് കേൾക്കേണ്ടി വരുന്നത്. ദിലീപുമായുള്ള കാവ്യയുടെ ബന്ധം അറിഞ്ഞതോടെയാണ് മഞ്ജു വിവാഹമോചനം നേടിയതെന്നാണ് സിനിമാ ലോകത്തെ സംസാരം. എന്നാൽ ഇതേക്കുറിച്ച് മഞ്ജു വാര്യർ ഒരിക്കൽ പോലും പൊതുവേദികളിൽ സംസാരിച്ചിട്ടില്ല.

കാവ്യയല്ല വിവാഹബന്ധം തകരാൻ കാരണമെന്ന് ദിലീപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ കാവ്യയ്ക്കെതിരെയുള്ള സൈബറാക്രണണം ഇന്നും തുടരുന്നു എന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. കാവ്യയെ പിന്തുണച്ച് കൊണ്ട് നടൻ ടിനി ടോം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യയുടെ പട്ടണത്തിൽ ഭൂതം എന്ന സിനിമയിൽ ഡ്യൂപ്പ് ആയി അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഷി ടാക്സിയിലും അഭിനയിച്ചു. വേർതിരിവോടെ കാണാതെ ഒരു സഹോദരനെ പോലെയാണ് കാവ്യ പെരുമാറിയതെന്ന് ടിനി ടോം പറയുന്നു.

Kavya Madhavan

ഓരോരുത്തരുടെ അവസ്ഥകളാണ്. ആ കുട്ടിക്കും കുറേ ഹേറ്റേഴ്സ് വന്നു. എന്താണ് ആ കുട്ടിയെന്ന് ആരും നോക്കിയിട്ടില്ല. ഇനിയെങ്കിലും അത് മനസ്സിലാക്കണം എന്നും ടിനി ടോം പറഞ്ഞു. മുമ്പൊരിക്കൽ ബിഹൈന്റ്വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. കാവ്യയെക്കുറിച്ച് മോശം പ്രചരണങ്ങൾ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും നടിയെക്കുറിച്ച് നല്ലത് പറയുന്നവരുമുണ്ട്.

സിനിമയിലേക്ക് കാവ്യക്കൊരു തിരിച്ച് വരവ് ഉണ്ടാകും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. കാവ്യ അവസാനമായി അഭിനയിച്ച പിന്നെയും എന്ന ചിത്രത്തിൽ ദിലീപാണ് നായകനായെത്തിയത്. മഹാലക്ഷ്മി എന്നാണ് നടിയുടെ മകളുടെ പേര്. ചെന്നെെയിലാണ് ദിലീപും കാവ്യയും ഇപ്പോൾ താമസിക്കുന്നത്. അടുത്തിടെ കുടുംബത്തെക്കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു. പാചകം ഒട്ടും അറിയാതിരുന്ന കാവ്യ ഇപ്പോൾ സദ്യ ഉണ്ടാക്കാൻ വരെ പഠിച്ചെന്ന് ദിലീപ് പറഞ്ഞു. ആദ്യ വിവാഹബന്ധത്തിലെ മകൾ മീനാക്ഷിയും ദിലീപിനൊപ്പമാണുള്ളത്.

സോഷ്യൽ മീഡിയയിൽ തരം​ഗമായിക്കൊണ്ടിരിക്കുകയാണ് മീനാക്ഷി. താരപുത്രിയുടെ ഡാൻസ് വീഡിയോകൾ നിമിഷം നേരം കൊണ്ട് വൈറലാകുന്നു. അമ്മ മഞ്ജു വാര്യരുടെ നൃത്ത മികവ് മകൾക്കും ലഭിച്ചിട്ടുണ്ടെന്ന് ആരാധകർ പറയുന്നുണ്ട്. മീനാക്ഷി സിനിമാ രം​ഗത്തേക്ക് കടന്ന് വരുമെന്ന് അഭ്യൂഹങ്ങൾ നേരത്തെ വന്നെങ്കിലും താരകുടുംബം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മഞ്ജു വാര്യർ ഇപ്പോൾ സിനിമകളുടെ തിരക്കിലാണ്. മലയാളത്തിന് പുറമെ മറുഭാഷകളിലും കൈനിറയെ അവസരങ്ങളാണ് മഞ്ജുവിനിപ്പോൾ.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X