അദ്ദേഹം ക്ഷീണിച്ചു; പോകുന്നിടത്തോളം പോകട്ടെ; മകനുണ്ടെന്ന് കരുതി സ്വന്തം ജീവിതം ജീവിക്കേണ്ടേ; വനിത പറഞ്ഞത്
നടൻ ബബ്ലൂ പൃഥിരാജും ഭാര്യ ശീതളും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമായി തുടരുകയാണ്. ഇതേക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ബബ്ലൂ പൃഥിരാജ് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖങ്ങളിൽ വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വന്നപ്പോൾ ബബ്ലൂ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് ബബ്ലൂ പൃഥിരാജ് തന്നേക്കാൾ 33 വയസ് കുറവുള്ള ശീതളിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ ബബ്ലൂ പൃഥിരാജിനെതിരെ കുറ്റപ്പെടുത്തലുകൾ വന്നു. ആദ്യ ബന്ധത്തിൽ ഓട്ടിസം ബാധിച്ച 27 വയസ്സുള്ള ഒരു മകൻ നടനുണ്ട്.
ആദ്യ ഭാര്യയെയും മകനെയും അനാഥരാക്കി എന്നാണ് ഇദ്ദേഹത്തിന് നേരെ വന്ന വിമർശനം. എന്നാൽ മകന്റെ കാര്യത്തിൽ ബബ്ലൂ പൃഥിരാജ് നൽകുന്നുണ്ട്. മുമ്പൊരിക്കൽ ബബ്ലൂ പൃഥിരാജിന്റെ രണ്ടാം വിവാഹത്തെ പിന്തുണച്ച് നടി വനിത വിജയകുമാർ സംസാരിച്ചിരുന്നു. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഓരോരുത്തരുടെയും ചോയ്സ് ആണത്. മറ്റുള്ളവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ബഹുമാനിക്കുന്ന ആളാണ് ഞാൻ.

ചിലപ്പോൾ നാളെ ഞാനും അങ്ങനെ ചെയ്തേക്കാം. വിദേശത്ത് ഇത് സാധാരണയാണ്. ഇന്ത്യയിൽ ആദ്യം ഡിവോഴ്സ് എന്ന വാക്ക് ടാബൂ ആയിരുന്നു. പക്ഷെ ഇന്ന് പ്രശ്നമില്ല. അതുപോലെയാണ് ഇതും. പ്രായം ഒരു നമ്പർ മാത്രമാണ്. രണ്ട് ദിവസം മുമ്പ് ബൈക്കിൽ രണ്ട് പേരും കൂടെ പോകുന്നത് ഞാൻ കണ്ടു. ട്രാഫിക് ആയതിനാൽ എനിക്ക് ഹലോ പറയാൻ പറ്റിയില്ല.
ചെറുപ്പം മുതലെ ചില പ്രശ്നങ്ങളുള്ള ഒരു മകൻ അദ്ദേഹത്തിനുണ്ട്. കുട്ടിക്ക് വേണ്ടി അദ്ദേഹം ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് അതറിയാം. ഭർത്താവും ഭാര്യയും എന്തിന് പിരിഞ്ഞു എന്ന് അവർക്ക് രണ്ട് പേർക്കുമേ അറിയൂ. അവർ തമ്മിൽ പ്രശ്നമില്ല. നടുവിലുള്ള ആളുകൾ പറയുന്നതാണ് ആവശ്യമില്ലാത്തത്. 27 വയസുള്ള മകനുള്ളപ്പോൾ 23 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തില്ലേ എന്ന ചോദ്യമേ അനാവശ്യമാണ്. മകൻ മുഖ്യമാണ്. പക്ഷെ മകനെ റോഡിലിറക്കി വിട്ടിട്ടില്ല. ഇത്രയും വർഷം നോക്കിയ ഒരു പിതാവിന് അതറിയാം.

ഇത്തരത്തിൽ ഒരു മകനുണ്ടെന്ന് കരുതി സ്വന്തം ജീവിതം അദ്ദേഹം ജീവിക്കരുതെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. എനിക്ക് ജയ, ജോവിക എന്നീ മക്കളുണ്ട്. അവരിൽ ൺഎനിക്ക് ഉത്തരവാദിത്വമുണ്ട്. പക്ഷെ അവർക്ക് വേണ്ടി ഉറങ്ങാതെയും ചിരിക്കാതെയും ഇരിക്കണമെന്ന് പറഞ്ഞാൽ സാധിക്കില്ല. അച്ഛനമ്മമാരെ സന്തോഷത്തോടെ കാണുന്നത് എല്ലാ കുട്ടികൾക്കും ഇഷ്ടമാണ്.
ഒരു അച്ഛനെന്ന നിലയിൽ ബബ്ലൂ പൃഥിരാജ് തന്റെ കടമ നിർവഹിച്ചു. അദ്ദേഹം ക്ഷീണിച്ചു. ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി. പ്രായ വ്യാത്യാസത്തിനപ്പുറം ഒരു ആകർഷണം തോന്നി. കംപാനിയൻഷിപ്പിന് പ്രായമെന്താണെന്ന് അറിയില്ല. ജീവിതം പ്രവചനാതീതമാണ്, നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കും നിങ്ങൾക്കും അറിയില്ല. കൊവിഡ് സമയത്ത് എത്ര ചെറുപ്പക്കാർ മരിച്ചു.
കുടുംബത്തിന്റെ സാഹചര്യത്തിനും പ്രായത്തിനുമെല്ലാമപ്പുറം ബബ്ലൂ പൃഥിരാജും ശീതളും സന്തോഷത്തോടെയിരിക്കാൻ അർഹരാണ്. പോകുന്നിടത്തോളം പോകട്ടെ. നാളെ എന്തെങ്കിലും തെറ്റായി നടന്നാൽ അവർ നോക്കിക്കോളും. അപ്പോൾ അന്നേ പറഞ്ഞതല്ലേ എന്ന് ആളുകൾ പറയും. മറ്റുള്ളവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ആളുകൾക്ക് എന്തറിയാമെന്നും വനിത വിജയകുമാർ ചോദിച്ചു.


Click it and Unblock the Notifications