'നയൻതാരയുമായുള്ള പ്രണയം കുടുംബത്തോട് പറഞ്ഞപ്പോൾ; വീട്ടിൽ വന്നപ്പോൾ അമ്മയുടെ പ്രതികരണം'

സിനിമാ ലോകം അടുത്തിടെ കണ്ട ഏറ്റവും ചർച്ചയായ വിവാഹങ്ങളിൽ ഒന്നായിരുന്നു നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതാരായ താരങ്ങൾ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അവിസ്മരണീയമാക്കി മാറ്റി. രാജ്ഞിയെ പോലെയാണ് നയൻതാര വിവാഹ ദിവസം ഒരുങ്ങിയത്. ബോളിവുഡ് താരങ്ങൾക്ക് പോലും വിവാഹ ദിനത്തിൽ ഇത്ര നന്നായി ഒരുങ്ങാൻ കഴിഞ്ഞില്ലെന്ന് ഫാഷൻ ലോകം പറയുന്നു.

ആഘോഷപൂർവം നടന്ന വിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, നടൻ ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. വിവാഹശേഷം ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന സന്തോഷവാർത്തയും നയൻതാരയും വിഘ്നേശും ആരാധകരുമായി പങ്കുവെച്ചു. ഉയിർ, ഉലകം എന്നിങ്ങനെയാണ് മക്കൾക്ക് നൽകിയ പേര്.

സന്തോഷകരമായ കുടുംബ ജീവിതത്തിനൊപ്പം കരിയറും മുന്നോട്ട് കൊണ്ട് പോകുകയാണ് താര ദമ്പതികൾ. നാനും റൗഡി താൻ എന്ന സിനിമയ്ക്കിടെയാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. 2015 ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റായിരുന്നു. പ്രണയത്തിലാണെന്ന വിവരം നയൻതാര മറച്ച് വെച്ചതുമില്ല.

ഇപ്പോഴിതാ നയൻതാരയുമായുള്ള പ്രണയം വീട്ടിൽ അറിയിച്ച സമയത്തെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ. അടുത്തിടെ ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് മനസ് തുറന്നത്. പ്രണയത്തിലാണെന്നൊന്നും പറയാതെ സാധാരണ പോലെ നയൻതാരയുമായി ഒരു ദിവസം വീട്ടിലെത്തി. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് സന്തോഷത്തോടെ തിരിച്ച് പോയി.

Nayanthara

അതിൽ തന്നെ വീട്ടുകാരെല്ലാം ആവേശഭരിതരായി. പിന്നീടാണ് പ്രണയത്തിലാണെന്ന് പറയുന്നത്. എന്റെ അമ്മ നയൻതാരയുടെ ഫാനായിരുന്നു. അവളുടെ ബോൾഡ്നെസ് അമ്മയ്ക്ക് ഇഷ്ടമാണെന്നും വിഘ്നേശ് പറഞ്ഞു. നയൻതാരയുടെ അമ്മയ്ക്കും താൻ പ്രിയപ്പെട്ടയാളാണെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഒന്നാം വിവാഹ വാർഷിക ദിനം ഇരുവരും ആഘോഷമാക്കി. വിഘ്നേശിനെക്കുറിച്ച് നേരത്തെ നയൻതാരയും സംസാരിച്ചിട്ടുണ്ട്. വിഘ്നേശ് ജീവിതത്തിലേക്ക് വന്ന ശേഷം കരിയറിനെ കുറേക്കൂടി ഗൗരവത്തിലെടുത്തു എന്ന് നടി തുറന്ന് പറഞ്ഞു. അദ്ദേഹം വന്ന ശേഷം ഇനി ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ട, എന്ത് വന്നാലും അഭിമുഖീകരിക്കാം എന്ന ആത്മവിശ്വാസം വന്നെന്നും നയൻതാര വ്യക്തമാക്കി.

Nayanthara

ഓണനാളിൽ വിഘ്നേശ് പങ്കുവെച്ച ഫോട്ടോ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. നയൻതാരയും മക്കളും ഒരുമിച്ചുള്ള ഫോട്ടോയാണ് വിഘ്നേശ് പങ്കുവെച്ചത്. മക്കളുടെ മുഖം ചിത്രത്തിൽ കാണിച്ചിട്ടില്ല. മക്കളുടെ സ്വകാര്യത കണക്കിലെടുത്ത് ഫോട്ടോകൾ ഇപ്പോൾ പുറത്ത് വിടേണ്ടെന്ന തീരുമാനത്തിലാണ് താര ദമ്പതികൾ.

ജവാനാണ് നയൻതാരയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ഷാരൂഖ് ഖാൻ നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്തത് അറ്റ്ലിയാണ്. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ഷാരൂഖിനൊപ്പം നടി ആദ്യമായാണ് അഭിനയിക്കുന്നത്. മലയാളത്തിൽ ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ.

പൃഥിരാജ് നായകനായെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഗോൾഡിന് ശേഷം നയൻതാരയുടെ പുതിയ മലയാള സിനിമകളാെന്നും പ്രഖ്യാപിച്ചിട്ടില്ല. തമിഴിൽ ഇരവൈൻ എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജയം രവിയാണ് ചിത്രത്തിലെ നായകൻ. തെലുങ്കിൽ ഗോഡ്ഫാദറാണ് താരം അവസാനമായി അഭിനയിച്ച സിനിമ. കഴിഞ്ഞ വർഷമാണ് ചിത്രം റിലീസ് ചെയ്തത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: nayanthara onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X