എല്ലാം ന‌ടന്നത് ഒരു വർഷത്തിനുള്ളിൽ?; അമല ​പോൾ ​ഗോവയിലേക്ക് താമസം മാറിയതിന് കാരണം

​ഗർഭിണിയായ അമല പോൾ ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ജ​ഗത് ദേശായിയെ വിവാഹം ചെയ്ത് മാസങ്ങൾക്കുള്ളിൽ താൻ അമ്മയാകാൻ പോകുന്ന വിവരം അമല പോൾ പങ്കുവെച്ചു. വിരവധി പേരാണ് നടിക്ക് ആശംസകൾ അറിയിച്ചത്. ആരാധകർക്ക് സർപ്രെെസായാണ് അമല പോൾ തന്റെ വിവാഹ വാർത്ത പങ്കുവെച്ചത്. ഭർത്താവ് ജ​ഗത് ദേശായിയെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ജ​ഗത് ബിസിനസുകാരനാണെന്നാണ് സൂചന.

സിനിമാ തിരക്കുകളിൽ നിന്നെല്ലാം മാറി ​ഗോവയിലാണ് അമല പോൾ ഇപ്പോഴുള്ളത്. ​ഗോവയിൽ നിന്നുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നടിയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളാണ്. 'നിങ്ങളുടെ മുഴുവൻ ജീവിതവും ഒരു വർഷത്തിനുള്ളിൽ മാറും. നിങ്ങൾ ഇതിൽ കൂടുതൽ അർഹിക്കുന്നെന്ന് മനസിലാക്കാൻ നിങ്ങളെത്തന്നെ സ്നേഹിക്കണം'

Amala Paul

'കൂടുതൽ ആവശ്യപ്പെടാൻ ധൈര്യമുള്ളവരായിരിക്കുക. കൂടുതൽ കാര്യങ്ങൾക്കായി പ്രവർത്തിക്കാൻ വേണ്ടത്ര അച്ചടക്കം പാലിക്കുക,' എന്നാണ് ജ​ഗത് ദേശായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അമല പോൾ കുറിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിലാണോ അമലയും ജ​ഗത് ദേശായിയും തമ്മിൽ അടുത്തതും വിവാഹത്തിലേക്ക് കടന്നതുമെന്നാണ് ആരാധകരുടെ ചോദ്യം. പ്രണയ കാലത്തെക്കുറിച്ചോ മറ്റോ നടി ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല. ഇതിനിടെ അമല പോൾ ​ഗോവയിലേക്ക് താമസം മാറിയതിനെക്കുറിച്ച് പല അഭിപ്രായങ്ങളും വന്നിട്ടുണ്ട്.

ഇതേക്കുറിച്ച് ഒരു തമിഴ് മീഡിയയിൽ ഡോ. അഭിലാഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ഓരോരുത്തർക്കും ഓരോ താൽപര്യങ്ങളാണ്. ചിലർക്ക് പച്ചപ്പുള്ള സ്ഥലം വേണം. പക്ഷെ പ്രത്യേകിച്ചും സെലിബ്രിറ്റികൾ അങ്ങോട്ടേക്ക് മൂവ് ചെയ്യുന്നതിന് കാരണം ഇവിടെ സ്വകാര്യത ഇല്ലാത്തതാണ്. തന്നെ അറിയാത്ത ഒരു സ്ഥലത്ത് പോയി ജീവിക്കണമെന്ന് ആ​ഗ്രഹിക്കുന്നു. പക്ഷെ അത് താൽക്കാലികമാണ്. കാരണം അവരുടെ വേണ്ടപ്പെട്ടവരെല്ലാം ഇവിടെയാണ്. ഇതൊരു വെക്കേഷൻ സമയം പോലെയാണ്,' ഡോ. അഭിലാഷ പറഞ്ഞു.

Amala Paul

ആദ്യ വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ അമലയെ ഏറെ ബാധിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം വലിയ മാറ്റങ്ങൾ അമലയ്ക്ക് സംഭവിച്ചു. സംവിധായകൻ എഎൽ വിജയ് ആണ് അമലയുടെ മുൻ ഭർത്താവ്. ഒരുമിച്ച് സിനിമകൾ ചെയ്യവെ പ്രണയത്തിലായ ഇരുവരും 2014 ൽ വിവാഹിതരായി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് അമല വിവാഹിതയാകുന്നത്. വിവാഹശേഷം നടി കരിയറിൽ തുടരാൻ തീരുമാനിച്ചത് വിജയ്ക്കും കുടുംബത്തിനും ഇഷ്ടപ്പെട്ടില്ലെന്നാണ് പുറത്ത് വന്ന വിവരം. 2017 ലാണ് അമലയും എഎൽ വിജയും വേർപിരിയുന്നത്.

പിന്നീട് ഗായകൻ ഭുവ്നിന്ദർ സിംഗുമായി ന‌ടി പ്രണയത്തിലായെങ്കിലും എന്നാൽ ഈ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായി. ഭുവ്നിന്ദറിനെതിരെ അമല പോൾ പരാതി നൽകുകയും ചെയ്തു. തന്നെ ഭീഷണിപ്പെടുത്തുന്നെന്നും സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും അമല പോൾ പരാതിയിൽ ആരോപിച്ചു.

ഈ കേസ് ഇതുവരെ അവസാനിച്ചിട്ടില്ല. ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. ആടുജീവിതം, ക്രോസ് ലെവൽ തുടങ്ങിയ സിനിമകൾ പുറത്തിറങ്ങാനുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കെയാണ് അമല പോൾ രണ്ടാമത് വിവാഹിതയായത്.

More from Filmibeat

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X