'സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം താരമായത് ശരത്ത്, ഈ മനുഷ്യനെയാണ് ചിലർ ട്രോളിയത്'; വൈറലായി കുറിപ്പ്!

ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മെക്കാനിക്കൽ എഞ്ചിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു

കഴിഞ്ഞ ​ദിവസങ്ങളിലെല്ലാം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായ ഒരു വിവാഹമായിരുന്നു നടി ആശ ശരത്തിന്റെ മൂത്ത മകൾ ഉത്തര ശരത്തിന്റേത്.

ഹൽദി, മെ​ഹന്തി മുതൽ റിസപ്ഷൻ വരെയുള്ള എല്ലാ ചടങ്ങുകളും സോഷ്യൽമീഡിയ ആഘോഷമാക്കി മാറ്റി. നർത്തകിയും അഭിനേത്രിയുമെല്ലാമായ ഉത്തരയെ ചാർട്ടേർഡ് അക്കൗണ്ടന്റായ ആദിത്യ മേനോനാണ് വിവാഹം ചെയ്തത്.

ആശ, ശരത് ദമ്പതികൾക്ക് രണ്ട് പെണ്മക്കളാണ്. കീർത്തനയാണ് ഇളയമകൾ. താരനിബിഢമായിരുന്നു വിവാഹച്ചടങ്ങുകൾ. കൊച്ചിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹം നടന്നത്.

Actress Asha Sharath, Actress Asha Sharath news, Actress Asha Sharath daughter, Actress Asha Sharath family, നടി ആശാ ശരത്തിന്റെ മകൾ, നടി ആശാ ശരത്ത് കുടുംബം, ആശാ ശരത്ത് ഫോട്ടോകൾ, ആശാ ശരത്ത് മകൾ, ഉത്തര ശരത്ത്

കുറച്ച് മാസം മുമ്പായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മെക്കാനിക്കൽ എഞ്ചിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. വിവാഹ നിശ്ചയത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളൊക്കെ എത്തിയിരുന്നു.

ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇതിനിടെ ആശ ശരത്തിന്റേയും ഭര്‍ത്താവിന്റേയും ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഭര്‍ത്താവ് ശരത്തിനെ ആശ പിന്നിലേക്ക് തള്ളി മാറ്റുന്നവെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്.

ഇപ്പോഴിത ഉത്തരയുടെ വിവാഹം ഭം​ഗിയായി നടന്ന വേളയിൽ ആശയുടെ ഭർത്താവ് ശരത്തിനെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

ഉത്തരയുടെ വിവാഹ വേദിയിൽ സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം താരമായത് ശരത്താണ് എന്നാണ് അനൂപ് ശിവശങ്കരൻ എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലൂടെ തുടർന്ന് വായിക്കാം...

'ആശാ ശരത്തിന്റെ മകളുടെ വിവാഹ ക്ലിപ്പുകളിൽ എനിക്കേറ്റവും ശ്രദ്ധേയമായി തോന്നിയത് അവരുടെ ഭർത്താവിന്റെ വാക്കുകളാണ്. മകളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറയുന്നത്...'

'ആശയെ വിവാഹം കഴിച്ചപ്പോൾ അവർ തന്നോട് പറഞ്ഞത് ഡാൻസ് അവരുടെ രക്തമാണ് എന്നാണ്. അങ്ങനെയെങ്കിൽ ഞാൻ ആ രക്തത്തെ പമ്പ്‌ ചെയ്യുന്ന ഹാർട്ടായി തുടരുമെന്നാണ്.'

'അതുപോലെ തന്റെ മകൾക്കും കലക്ക് മൂല്യം കൽപ്പിക്കുന്ന ഒരു കുടുംബബന്ധം ഉണ്ടാവട്ടെ.... വളരെ യുക്തിയോടെ സംസാരിക്കുന്ന ഈ മനുഷ്യനെയാണ് ചില ഓൺലൈൻ പത്രക്കാർ എൻ​ഗേജ്മെന്റ് വീഡിയോ ക്ലിപ്പുകൾ അടർത്തി മാറ്റി ട്രോൾ ഇറക്കിയത്.'

Actress Asha Sharath, Actress Asha Sharath news, Actress Asha Sharath daughter, Actress Asha Sharath family, നടി ആശാ ശരത്തിന്റെ മകൾ, നടി ആശാ ശരത്ത് കുടുംബം, ആശാ ശരത്ത് ഫോട്ടോകൾ, ആശാ ശരത്ത് മകൾ, ഉത്തര ശരത്ത്

'കുടുംബസ്ഥയായ ഒരു കലാകാരിക്ക് കലാ ജീവിതത്തിൽ ഉയരങ്ങളിൽ എത്തണമെന്നുണ്ടെങ്കിൽ ഏറ്റവും വലിയ ഭാഗ്യം വേണ്ടത് അവരുടെ ജീവിതചര്യ മനസിലാക്കാൻ കഴിയുന്ന ജീവിതപങ്കാളിയെ ലഭിക്കുകയാണ്.'

'ഒരു സെലിബ്രിറ്റി ആയിരിക്കുക എളുപ്പമേയല്ല. മറ്റേതൊരു കരിയറിനേക്കാളും സങ്കീർണമാണ് ഒരു പെർഫോമിങ് ആർട്ടിസ്റ്റിന്റെ കലാജീവിതം ഡിമാന്റ് ചെയ്യുന്ന തയ്യാറെടുപ്പുകൾ.'

'സുജാതയുടേയും സിത്താരയുടേയും സഫലമായ സംഗീത ജീവിതം കാണുമ്പോഴുമൊക്കെ തോന്നും മോഹന്റേയും സജീഷിന്റേയും നിസ്വാർത്ഥമായ ഉയർന്ന ചിന്ത ഇല്ലായിരുന്നെങ്കിൽ അത് സാധ്യമാവുമായിരുന്നുവോയെന്ന്.'

'അതുകൊണ്ട് തന്നെ സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം എനിക്ക് താരമായി തോന്നിയത് ശ്രീ ശരത്താണ്.... ആശയുടെ നൃത്തച്ചുവടുകൾക്ക് കൂച്ചുവിലങ്ങിടാതിരുന്ന ശരത്ത്‌...' എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പ് വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. 'അത് ഇനി ഇപ്പോ ഏത് മേഖലയാണെങ്കിലും അവളേയും അവളുടെ കരിയറിനേയും പൂർണമായും പിന്തുണക്കുന്ന പങ്കാളിയെയാണ് അവൾക്ക് കിട്ടുന്നതെങ്കിൽ അതിൽ പരം വേറെ ഒരു ഭാഗ്യവും അവൾക്ക് കിട്ടാനില്ല. അതിൽ ഒരു ഭംഗിയും. ആ ജീവിതത്തിന് കിട്ടാനുമില്ല' എന്നാണ് ഒരാൾ കമന്റായി കുറിച്ചത്.

More from Filmibeat

Read more about: asha sharath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X