For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമതൊരു റിലേഷന്‍ കല്യാണമാണെന്ന് തീരുമാനിച്ചു; ചീത്തപ്പേരുണ്ടാക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്ന് നടി യമുന

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് യമുന. ചന്ദനമഴ പോലെയുള്ള ഹിറ്റ് സീരിയലുകളില്‍ പ്രധാനപ്പെട്ട റോളില്‍ എത്തിയാണ് യമുന ശ്രദ്ധിക്കപ്പെട്ടത്. സീരിയലിന് പുറമേ സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് നടിയിപ്പോള്‍.

  കഴിഞ്ഞ വര്‍ഷം രണ്ടാമതും വിവാഹിതയായതിന്റെ പേരിലാണ് യമുന വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുനയുടെ വിവാഹം. ശേഷം ഭര്‍ത്താവിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ എന്ത് കാര്യം ചെയ്യുന്നതിനും പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയുകയാണ് നടി. സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

  രണ്ടാമതൊരു വിവാഹത്തിന് പ്രായം ഒരിക്കലും തടസ്സമല്ല. പ്രായം ഒന്നിനും തടസ്സമല്ല. അതൊരു വെറും നമ്പര്‍ മാത്രമാണ്. പിന്നെ എല്ലാത്തിനും മക്കളാണ് പിന്തുണ നല്‍കിയത്. അവരൊക്കെ വളരെയധികം പ്രാക്ടിക്കലായി ചിന്തിക്കുന്നവരാണ്.

  എന്റെ ആദ്യ വിവാഹ ജീവിതം വേര്‍പ്പെടുത്തിയതിന് പിന്നാലെ അമ്മ രണ്ടാമതും വിവാഹം കഴിക്കണമെന്ന് മക്കളാണ് പറഞ്ഞിരുന്നത്. അമ്മ ഇനിയൊരു വിവാഹം കഴിക്കണം, കുറച്ച് കഴിഞ്ഞാല്‍ ജോലി ഒക്കെയായി ഞങ്ങള്‍ പുറത്തേക്ക് പോവും, അപ്പോള്‍ അമ്മ തനിച്ചാവും എന്നൊക്കെ അവര്‍ പറയും. എന്ന് കരുതി ആരെയെങ്കിലും കേറി കെട്ടരുതെന്നും യമുന പറയുന്നു.

  Also Read: മക്കള്‍ക്ക് കൂടുതല്‍ അടുപ്പം ഭാര്യ സുചിത്രയോട്; പ്രണവിന് അഭിനയിക്കാന്‍ ഇഷ്ടമല്ല, വിസ്മയയെ കുറിച്ചും മോഹന്‍ലാൽ

  നമ്മള്‍ നോക്കിയും കണ്ടും വളരെയധികം പഠിച്ചതിന് ശേഷമേ രണ്ടാമതും വിവാഹം കഴിക്കാവൂ. രണ്ടോ മൂന്നോ മാസമെങ്കിലും പരസ്പരം സംസാരിക്കണം. ആദ്യത്തെയും രണ്ടാമത്തെയോ ഏതാണെങ്കിലും നമ്മള്‍ മനസിലാക്കാതെ കെട്ടിക്കഴിഞ്ഞാല്‍ വേറെ പണി പുറകിലൂടെ വരും.

  എന്നെ സംബന്ധിച്ചിടത്തോളം ദേവേട്ടനെ കുറിച്ച് നന്നായി പഠിച്ചിട്ടാണ് വിവാഹം കഴിക്കുന്നത്. കാരണം എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഞാന്‍ മാത്രമല്ല എന്റെ മക്കളും അത് അനുഭവിക്കേണ്ടി വരും. അതുകൊണ്ടാണ് സൂക്ഷിച്ചാണ് അക്കാര്യം കൈകാര്യം ചെയ്തത്.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  രണ്ടാമതൊരു റിലേഷന്‍ഷിപ്പ് ഉണ്ടായാല്‍ അത് കല്യാണം കഴിച്ചായിരിക്കുമെന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. എന്റെ മക്കള്‍ക്ക് ഒരിക്കലും ചീത്തപ്പേര് ഉണ്ടാവാന്‍ പാടില്ല. അതിന് എനിക്ക് താല്‍പര്യമില്ല. മുന്‍പ് ഞാനങ്ങനെ തീരുമാനം എടുക്കാറില്ലായിരുന്നു. എല്ലാം കണ്ണടച്ച് വിശ്വസിക്കും. ആര് വന്ന് വിഷമം പറഞ്ഞാലും കൈയ്യിലുള്ളതെല്ലാം കൊടുക്കു, അങ്ങനെയുള്ള സ്വഭാവം ഉണ്ടായിരുന്നു. എന്റെ സ്വര്‍ണം വരെ ഊരി കൊടുത്ത് ഒരു ബിഗ് സീറോ ആയ വ്യക്തിയാണ് ഞാനെന്നും യമുന പറയുന്നു.

  Also Read: 'ഹൗ കേൻ യു ടോക് ലൈക് ദാറ്റ്? ഒറ്റപ്പോക്ക്'; നയൻതാരയ്ക്ക് ദേഷ്യം വന്നതിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  എല്ലാവരും ജീവിതത്തില്‍ ഉണ്ടായിരുന്നൊരു കാലം എനിക്കുണ്ടായിരുന്നു. എന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നപ്പോള്‍ എല്ലാവരുമുണ്ട്. അക്കാലത്ത് ഞാനെന്റെ കുടുംബത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു. എന്നാല്‍ എന്റെ കൈയ്യിലെ പണം എല്ലാം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ നട്ടെല്ല് മാത്രമല്ല, ഒരു എല്ലും ഇല്ല എന്ന അവസ്ഥയിലായി. ഇത് ഇപ്പോഴും പറയാന്‍ തനിക്ക് യാതൊരു മടിയും ഇല്ലെന്നും യമുന പറയുന്നു.

  Read more about: actress യമുന
  English summary
  Viral: Yamuna Opens Up Her Second Marriage With Devan, Revealed Why She Choose Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X