ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ട് നടക്കുമ്പോള്‍; മോഹന്‍ലാലിന്റെ പാട്ടിനൊപ്പം സേവാഗിന്റെ യോഗ

അന്താരാഷ്ട്ര യോഗദിനം സെലിബ്രിറ്റികളെല്ലാം സോഷ്യല്‍ മീഡിയയിലൂടെയാണ് ആഘോഷമാക്കിയത്. പലവിധ യോഗാ മുറകളും പോസുകളും ഫോട്ടോകളും വീഡിയോകളുമാക്കി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. അക്കൂട്ടത്തിലിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗും.

വീരേന്ദ്ര സേവാഗ് യോഗ ചെയ്താല്‍ അത് സ്‌പോര്‍ട്‌സ് കോളത്തിലല്ലേ, എന്തിനാണ് സിനിമാ കോളത്തില്‍ എഴുതുന്നത് എന്നാവും നിങ്ങളില്‍ ചിലര്‍ ചിന്തിയ്ക്കുന്നത്. എന്നാലല്ല, ഇതിലൊരു സിനിമാ സാന്നിധ്യമുണ്ട്. ഒരു പാട്ടിനൊപ്പമാണ് സേവാഗിന്റെ യോഗ. അതും മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ഹിറ്റ് ഗാനങ്ങളിലൊന്നിനൊപ്പം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചോട്ട മുംബൈ എന്ന ചിത്രത്തിലെ 'ചെട്ടി കുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ട് നടക്കുമ്പോള്‍' എന്ന് തുടങ്ങുന്ന പാട്ടിനൊപ്പമാണ് സേവാഗിന്റെ യോഗ. എം ജി ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്. പഴയ ഡിസ്‌കോ ഡാന്‍സ് സ്‌റ്റൈലില്‍ ചിത്രീകരിച്ച, ഹാസ്യ ഗാന രംഗമാണിത്.

virendersehwag

Recommended Video

ചേട്ടന്‍ പോയപ്പോള്‍ അച്ഛന്‍ ഒന്നും പുറമേ കാണിച്ചില്ല | FilmiBeat Malayalam

കുറച്ച് സമയമെടുത്താലും യോഗ ചെയ്യും എന്ന തലക്കെട്ടോടെയാണ് സേവാഗ് യോഗ ചെയ്യുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചത്. സേവാഗിന്റെ യോഗ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മലയാളത്തിലുള്ള കമന്റുകള്‍ കുമിയുകയാണ് വീഡിയോയ്ക്ക് താഴെ. ചോട്ടാ മുംബൈയുടെ പോസ്റ്ററുകളും മോഹന്‍ലാല്‍ യോഗ ചെയ്യുന്ന ചിത്രങ്ങളും ആരാധകര്‍ കമന്റായി ഇടുന്നു.

വീരേന്ദ്ര സേവാഗ് മാത്രമല്ല, പല ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. മക്കളായ സാറ ടെന്‍ണ്ടുല്‍ക്കറിനും അര്‍ജ്ജുന്‍ ടെന്‍ണ്ടുല്‍ക്കര്‍ക്കുമൊപ്പം യോഗ ചെയ്യുന്ന ചിത്രമാണ് സച്ചിന്‍ പങ്കുവച്ചത്. വീരാട് കോലിയുടെ ദിനോസര്‍ നടത്തവും വൈറലായിരുന്നു. അതേ സമയം ഇത്തവണ മോഹന്‍ലാല്‍ താന്‍ യോഗ ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. പകരം ഒരു കാര്‍ട്ടൂണിലൂടെയാണ് അന്താരാഷ്ട്ര യോഗ ദിനത്തെ താരം ഓര്‍മിപ്പിച്ചത്. 'ശോഭനമായ ഭാവിയില്‍ നമുക്ക് ആശ്വസിക്കാം' എന്ന തലവാചകത്തിനൊപ്പമാണ് മോഹന്‍ലാല്‍ കാര്‍ട്ടൂണ്‍ പങ്കുവച്ചത്.

വീരേന്ദ്ര സേവാഗിന്റെ യോഗ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X